കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
17092-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17092
യൂണിറ്റ് നമ്പർLK/2018/17092
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ലീഡർആയിഷ ഇസ്സ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹസ്ന. സി.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിൻഷ. കെ.പി
അവസാനം തിരുത്തിയത്
03-08-202417092-hm








ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2024-2027 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 15ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു.89 കുട്ടികൾ പരീക്ഷ എഴുതി. കൈമിസ്ട്രസുമാരായ ഹസ്ന.സി.കെ,ജിൻഷ. കെ.പി, മറ്റു ഐ.ടി. ടീച്ചേഴ്സ് എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.

പ്രിലിമിനറി ക്യാമ്പ്

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിമിനറി ക്യാമ്പ് ജൂലൈ 25 ബുധനാഴ്ച സ്കൂൾ ഐ.ടി ലാബിൽ വച്ച് നടന്നു. രാവിലെ കൃത്യം ഒൻപതരയ്ക്ക്  ആരംഭിച്ച ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപിക സൈനബ എം.കെ. ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മാസ്റ്റർ ട്രെയിനർ സുലൈമാൻ ജെ. എം., കൈ മിസ്ട്രസ്മാരായ ഹസ്ന സി.കെ., ജിൻഷ. കെ. പി എന്നിവരായിരുന്നു ക്ലാസിന് നേതൃത്വം നൽകിയത്. വളരെ രസകരമായി കുട്ടികളെ ഫെയ്സ് സെൻസിംഗ് സ്ക്രാച്ച് ഗെയിം   ഉപയോഗിച്ച് ഗ്രൂപ്പുകളാക്കി തരംതിരിക്കുന്നതായിരുന്നു ആദ്യത്തെ പ്രവർത്തനം. ഇതനുസരിച്ച് റോബോട്ടിക്സ്, e- കോമേഴ്സ്,എ.ഐ, ജി.പി.എസ്, വി.ആർ എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ചു. ശേഷം ഓരോരുത്തരും സ്വയം പരിചയപ്പെടുത്തുകയും ഗ്രൂപ്പിന് ഒരു ലീഡറെ തിരഞ്ഞെടുക്കുകയും ചെയ്തു.

2013ൽ ഗൂഗിൾ ഇന്ത്യ പുറത്തിറക്കിയ റീയൂണിയൻ എന്ന വീഡിയോ പ്രദർശിപ്പിക്കുകയും അതിലെ ആശയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നതായിരുന്നു അടുത്ത പ്രവർത്തനം.ശേഷം നിലവിൽ ജീവിതത്തിൽ പ്രയോജനപ്പെടുത്തുന്ന വിവര സാങ്കേതിക  മേഖലകൾ പട്ടികപ്പെടുത്താൻ ആവശ്യപ്പെടുകയും കുട്ടികൾ ഗ്രൂപ്പായി ചർച്ചചെയ്ത് അവതരിപ്പിക്കുകയും ചെയ്തു. കൂടുതൽ മേഖലകൾ എഴുതുന്നതിനനുസരിച്ച് ഗ്രൂപ്പുകൾക്ക് പോയിന്റുകൾ നൽകുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിചയപ്പെടുത്തുന്ന പ്രവർത്തനമായിരുന്നു അടുത്തത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ചും അവയിലെ അംഗങ്ങളുടെ ചുമതലകളെ കുറിച്ചും ആർ. പി വിശദീകരിച്ചു. തുടർന്ന് ഇതിനോട് അനുബന്ധിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തുകയും ഗ്രൂപ്പുകൾക്ക് പോയിന്റുകൾ നൽകുകയും ചെയ്തു.

സ്ക്രാച്ച് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്ന സെഷനായിരുന്നു അടുത്തത്. ഓരോ ഗ്രൂപ്പിലെയും അംഗങ്ങൾ വന്ന് ഹെൽത്തി ഹാബിറ്റ്സ് എന്ന ഗെയിം കളിക്കുകയും പിന്നീട് ഈ ഗെയിമിലെ പ്ലെയറിനെ ചലിപ്പിക്കുന്ന കോഡുകൾ കുട്ടികൾ പൂർത്തീകരിക്കുകയും ചെയ്തു.  ആനിമേഷൻ മേഖലയെയും അതിലുപയോഗിക്കുന്ന ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയറും  പരിചയപ്പെടുത്തുന്ന സെഷൻ ആയിരുന്നു അടുത്തത്. നൽകിയിരിക്കുന്ന ഒരു ആനിമേഷൻ പ്രോജക്ട് ചെറിയ എഡിറ്റിംഗ് വരുത്തുന്ന പ്രവർത്തനത്തനമാണ് കുട്ടികൾ ചെയ്തത്. എല്ലാ കുട്ടികളും വളരെ നല്ല രീതിയിൽ തന്നെ  ആ പ്രവർത്തനം പൂർത്തിയാക്കി.

ഉച്ചക്കുശേഷമുള്ള സെഷൻ റോബോട്ടിക് മേഖല പരിചയപ്പെടുത്തുന്നത് ആയിരുന്നു. സ്കൂളിൽ നൽകിയ റോബോട്ട് കിറ്റിലെ ഉപകരണങ്ങൾ,റോബോട്ടിക്സ് സോഫ്റ്റ്‌വെയർ എന്നിവ പരിചയപ്പെടുത്തിയതിന് ശേഷം റോബോട്ടിക് ഹെൻ എന്ന ഫൺ എക്യുപ്മെന്റാണ് കുട്ടികൾക്ക് നിർമിക്കാൻ ഉണ്ടായിരുന്നത്. ടീച്ചേഴ്സിനെ നിർദ്ദേശം അനുസരിച്ച് കുട്ടികൾ വളരെ ഭംഗിയായി അവർ നിർമ്മിച്ചു. അവസാനം ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഗ്രൂപ്പിനെ അഭിനന്ദിച്ചും കുട്ടികളുടെ അഭിപ്രായങ്ങൾ അവതരിപ്പിച്ചുമായിരുന്നു പ്രിലിമിനറി ക്യാമ്പ് അവസാനിച്ചത്. പിന്നീട് ഉച്ചക്ക് മൂന്ന് മണി മുതൽ നാലര വരെ രക്ഷിതാക്കൾക്കുള്ള  മീറ്റിംഗ് ആയിരുന്നു നടന്നത്. ഇതിൽ മുൻ സെഷനുകളിൽ  കുട്ടികൾ തയ്യാറാക്കിയ ആനിമേഷനുകളും റോബോട്ടിക് ഹെൻ എന്നിവ അവരെ കാണിക്കുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യവും  സാങ്കേതികവിദ്യയിൽ കുട്ടികളുടെ താല്പര്യം ഗുണപരമായി പ്രയോജനപ്പെടുത്തേണ്ടതാണെന്ന ധാരണയും രക്ഷിതാക്കൾക്ക് നൽകി.രക്ഷിതാക്കൾ അവരുടെ അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവെക്കുകയും ചെയ്തു. അവസാനം കൈറ്റ് മിസ്ട്രസ് ഹസ്ന. സി. കെ നന്ദി പറഞ്ഞു.റിപ്പോർട്ട്‌ കാണാം.