സി.എം.എസ്.യുപി.എസ് അതിരുങ്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ സി എം എസ് മാനേജ്മെന്റിന് കീഴിൽ 1952 ൽ ശ്രീ. M.K ഫിലിപ്പ് അതിരുങ്കൽ ഗ്രാമത്തിലെ കുട്ടികളുടെ പഠനത്തിനായി സിഎംഎസ് യുപി സ്കൂൾ സ്ഥാപിച്ചു.
സി.എം.എസ്.യുപി.എസ് അതിരുങ്കൽ | |
---|---|
വിലാസം | |
അതിരുങ്കൽ സിഎംഎസ് യുപിഎസ് അതിരുങ്കൽ , അതിരുങ്കൽ പി.ഒ. , 689693 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1952 |
വിവരങ്ങൾ | |
ഇമെയിൽ | cmsupsathirumkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38743 (സമേതം) |
യുഡൈസ് കോഡ് | 32120300816 |
വിക്കിഡാറ്റ | Q87599688 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലക്സ് പി സ്കറിയ |
പി.ടി.എ. പ്രസിഡണ്ട് | ജയൻ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റൂബി മനോജ് |
അവസാനം തിരുത്തിയത് | |
09-03-2022 | Thomasm |
ചരിത്രം
കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ സി എം എസ് മാനേജ്മെന്റിന് കീഴിൽ 1952 ൽ ശ്രീ. M.K ഫിലിപ്പ് അതിരുങ്കൽ ഗ്രാമത്തിലെ കുട്ടികളുടെ പഠനത്തിനായി സിഎംഎസ് യുപി സ്കൂൾ സ്ഥാപിച്ചു. 1953 ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആയിരുന്നു എന്റെ ശിലാസ്ഥാപനം കർമ്മം നിർവഹിച്ചത്. പോത്തുപാറ, കുളത്തുമൺ, അഞ്ചുമുക്ക്,നിരത്തു പാറ, അതിരുങ്കൽ എന്നീ പ്രദേശങ്ങളിൽ വസിക്കുന്ന ഗ്രാമവാസികൾക്ക് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് അപ്പർപ്രൈമറി വിദ്യാഭ്യാസത്തിന് ആശ്രയിക്കാൻ ഈ യുപിസ്കൂൾ മാത്രമാണുള്ളത്. ശ്രീ C.K വിശ്വനാഥൻ IAS, കത്തോലിക്കാസഭയിലെ 30 ലധികം വരുന്ന വൈദിക ശ്രേഷ്ഠന്മാർ, സമൂഹത്തിന്റെ ഉന്നത നിലകളിൽ പ്രവർത്തിക്കുന്ന അനേകം മഹത്‌വ്യക്തികൾ ഇവരൊക്കെയും ഈ വിദ്യാലയത്തിന് മഹത്തായ സംഭാവനകളാണ്. കേരളത്തിലെ അഭ്യസ്തവിദ്യരുടെ ഇടയിലേക്ക് വിദ്യയുടെ വെളിച്ചം കൊണ്ടുവന്നത് വിദേശത്തുനിന്ന് കടന്നുവന്ന CMS മിഷനറിമാർ ആയിരുന്നു. സിഎംഎസ് മാനേജ്മെന്റ് കീഴിലെ 136 സ്കൂളുകളിൽ സിഎംഎസ് അതിരുങ്കലും ഉൾപ്പെട്ടത് അഭിമാനകരമാണ്.
2012-13, 13-14 ഈ കാലയളവിൽ കുട്ടികൾ ഇല്ല എന്ന കാരണത്താൽ ഈ സ്കൂൾ സറണ്ടർ ചെയ്യുകയുണ്ടായി. അരുവാപ്പുലം പഞ്ചായത്തിന്റെയും പൂർവ്വ വിദ്യാർഥികളുടെയും റിട്ടേർഡ് അധ്യാപകരുടെയും പൊതുജനങ്ങളുടെയും SSG യുടെയും സാമൂഹ്യ പ്രവർത്തകരുടെയും ആവശ്യപ്രകാരം സിഎംഎസ് മാനേജ്മെന്റ് ഗവൺമെന്റിൽ നിവേദനം സമർപ്പിക്കുകയും അതിന്റെ ശ്രമഫലമായി 1- 6- 2016 ൽ വീണ്ടും ഈ സ്ഥാപനം തുറന്നു പ്രവർത്തിക്കുകയുണ്ടായി. ശ്രീമതി ഷേർളി മാത്യു വീണ്ടും ഈ വിദ്യാലയത്തിൽ പ്രഥമ അധ്യാപികയായി ചുമതലയേൽക്കുകയും അഞ്ചാം ക്ലാസ്സിൽ 15 കുട്ടികളുമായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 2020-21 അധ്യയന വർഷം 15 കുട്ടികളിൽനിന്ന് 47 കുട്ടികളിലേക്ക് ഉയരുകയും സമൂഹത്തിൽ മികച്ച സ്ഥാനം കണ്ടെത്താൻ കഴിയുകയും ചെയ്തു എന്നത് അഭിമാന നേട്ടങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
കരിങ്കല്ലിൽ തീർത്ത ബലവത്തായ രണ്ടു ഹാൾ (3600sqft) ആണ് നിലവിലുള്ള കെട്ടിടം. ഇതിനോട് ചേർന്ന് മൂന്നു വരാന്തകളും നിർമിച്ചിട്ടുണ്ട് കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കളയും ഇതിനോട് ചേർന്ന് ഊണുമുറിയും സ്ഥിതിചെയ്യുന്നു. ആകെ 9 ക്ലാസ് മുറികൾ ആണുള്ളത്. 2017-18 അധ്യയനവർഷം ക്ലാസ് റൂം ഹൈടെക് ആയി. കൈറ്റിന്റെ ആഭിമുഖ്യത്തിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കുകയും അക്കാദമിക സൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്തു. കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യം പഞ്ചായത്ത് വകയായി 2020-21 ൽ ലഭ്യമാവുകയുണ്ടാ യി. മഴവെള്ള സംഭരണി, കുഴൽ കിണർ, സ്കൂൾവാൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിൽ നിലവിലുണ്ട്. ഏകദേശം 800 പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ജൈവവൈവിധ്യ ഉദ്യാനം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, മീൻ കുളം എന്നിവ സ്കൂൾ പരിസരത്തെ മോടി കൂട്ടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- P.J കോശി
- N.P വർഗീസ്
- ജോൺ തോമസ്
- P.C മാത്യു
- ലാലമ്മ ജോൺ
- ഷേർളി മാത്യു
- മാത്യു പി തോമസ്
- അലക്സ് പി സ്‌കറിയ
മികവുകൾ
ഉപജില്ലാ തലത്തിൽ നടന്ന സർഗോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും ഉന്നതസ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. കലാകായിക ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരായിട്ടുണ്ട് .
B. R. C തലത്തിലുള്ള ക്വിസ് പ്രോഗ്രാമുകളിൽ പങ്കെടുക്കുകയും അക്ഷരമുറ്റം മുതലായവയിൽ കുട്ടികൾ സമ്മാനാർഹരാകുകയും ചെയ്തു.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ശ്രീ അലക്സ് പി സ്‌കറിയ (H.M)
- ശ്രീമതി ലേയ സൂസൻ മാത്യു
- ശ്രീമതി റ്റീനാ ചാക്കോ
- ശ്രീമതി ശാലിനി കെ
- OA ശ്രീ അജോ വർഗീസ്
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ശ്രീ സി കെ വിശ്വനാഥൻ,IAS
2. ശ്രീ ഗോപൻ ,മനോരമ സീനിയർ ഫോട്ടോഗ്രാഫർ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കോന്നിയിൽ നിന്നും 5 കിലോമീറ്റർ പുനലൂർ റൂട്ടിൽ സഞ്ചരിക്കുമ്പോൾ മുറിഞ്ഞകൽ ജംഗ്ഷനിൽ എത്തിച്ചേരുന്നു. അവിടെ നിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ ശാലേം മർത്തോമ പള്ളിയുടെ പുറകിൽ ആയി അതിരുങ്കൽ സി എം എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 9.160510, 76.867592|zoom=12}} |} |}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38743
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ