ബി.ഇ.എം.യു..പി.എസ്. കൊടക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിൽ മലയാള ഭാഷാ പിതാവിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ തിരൂരിന് ഒരു വിളിപ്പാടകലെ മാമാങ്കത്തിന്റ വീര സ്മരണകളുറങ്ങുന്ന നിളയുടെ തീരത്ത്, തിരുന്നാവായ കൊടക്കൽ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന അക്ഷര മുത്തശ്ശി.
ബി.ഇ.എം.യു..പി.എസ്. കൊടക്കൽ | |
---|---|
വിലാസം | |
കൊടുക്കൽ കൊടക്കൽ പി.ഒ. , 676108 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1843 |
വിവരങ്ങൾ | |
ഫോൺ | 0494 2600255 |
ഇമെയിൽ | codacalup@hotmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19780 (സമേതം) |
യുഡൈസ് കോഡ് | 32051000306 |
വിക്കിഡാറ്റ | Q64563853 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് തിരുനാവായ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 457 |
പെൺകുട്ടികൾ | 448 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽ ജേക്കബ് പി |
പി.ടി.എ. പ്രസിഡണ്ട് | മുസ്തഫ പള്ളിയാലിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത എം |
അവസാനം തിരുത്തിയത് | |
15-03-2022 | 19780-wiki |
ചരിത്രം
കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്
കൊടക്കൽ ബി.ഇ.എം.യു.പി. സ്കൂൾ.നിരവധി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന ഇവിടെ നിന്നും വിദ്യയഭ്യസിക്കുകയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ എത്തി പ്പെടുകയും ചെയ്ത നിരവധി വ്യക്തിത്വങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ സമ്പത്താണ് . മലയാളത്തിന് നിഘണ്ടു സമ്മാനിച്ച ഡോ.ഹെർമൻ ഗുണ്ടർട്ട് ഉൾപ്പെടെയുള്ള ബാസൽ മിഷൻ മിഷനറിമാർ കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിൽ വഹിച്ച പങ്ക് വളരെ വലുതാണ്.1839 മുതൽ തലശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന ഹെർമൻ ഗുണ്ടർട്ടും കൂട്ടരും 1842 ലാണ് കൊടക്കലിൽ എത്തിച്ചേർന്നതും 1843ൽ വിദ്യാലയം സ്ഥാപിക്കുകയും ചെയ്‌തത്.1899ൽ പ്രദേശത്തുകാരനായ ഒരു നായർ പ്രമാണിയായിരുന്നു സ്കൂളിന് സ്ഥലവും കെട്ടിടവും സംഭാവന ചെയ്തത്.1911 നു ശേഷം 5 -ാം ക്ലാസും 1978 ൽ 7 -ാം ക്ലാസുമായി വിദ്യാലയം ഉയർത്തപെട്ടു . ഇപ്പോൾ പ്രൈമറി മുതൽ 22 ഡിവിഷനുകളിലായി 1000ൽ പരം വിദ്യാർത്ഥി കൾ ഇവിടെ പഠിക്കുന്നു . ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു
മാനേജ്മെന്റ്
സി. എസ്. ഐ . മലബാർ ഡയോസിസ് കോഴിക്കോട് & വയനാട്
കേരളത്തിന്റെ മലബാർ ഭാഗം ഉൾക്കൊള്ളുന്ന ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഇരുപത്തിനാല് രൂപതകളിൽ ഒന്നാണ് മലബാർ രൂപത. കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലയുടെ ഭാഗമായ പ്രദേശങ്ങളിലെ സിഎസ്ഐ പള്ളികളും ഗോവയിലെ പള്ളികളും അടങ്ങുന്നതാണ് രൂപത. രൂപതയുടെ കത്തീഡ്രൽ ദേവാലയം കോഴിക്കോട്ടും ബിഷപ്പ് ഹൗസ് കോഴിക്കോട്ടും സ്ഥിതി ചെയ്യുന്നു.
മുൻ പ്രധാനാധ്യാപകർ
Sl.No | മുൻ പ്രധാനാധ്യാപകർ | കാലഘട്ടം | |
1 | കെ .ലേയ | 1976 | 1983 |
2 | പി .എ ജോയ് | 1983 | |
3 | റോസ്‌ലി ചിറ്റയഗം | 1986 | 1988 |
4 | എ .മാധവൻ | 1988 | 1990 |
5 | ടി .ഏലിയാമ്മ | 1990 | 1991 |
6 | കെ .പ്രഭാവതി | 1992 | 1993 |
7 | എം .രമണി | 1993 | 1993 |
8 | ജി .ഡി .രാജചന്ദ്രൻ | 1993 | 1994 |
9 | ഓൾസൺ അഡോൾഫ് സി | 1994 | 1998 |
10 | ക്രിസിൽഡ സരോജിനി | 1998 | 1999 |
11 | കമല ജോയ്‌സ് | 1999 | 2000 |
12 | ടി .വി ശൂലപാണി | 2000 | 2001 |
13 | ആനീ വൽസല സഞ്ജീവൻ | 2001 | 2002 |
14 | ൻ .പി പുഷ്പകാന്തി | 2002 | 2003 |
15 | ഇന്ദിര. വി | 2003 | 2004 |
16 | മോഹൻദാസ് കെ .കെ | 2004 | 2005 |
17 | റീറ്റ ഗ്ലാഡിസ് ഇ .വി | 2005 | 2007 |
18 | സുനിൽ ജേക്കബ് പി | 2007 | 2013 |
19 | വേണുപ്രിയ | 2013 | 2015 |
20 | സുനിൽ ജേക്കബ് പി | 2015 |
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- അക്ഷര തോണി
- ദിനാചരണ
- ആകാശവാണി പ്രോഗ്രാംസ്
- സ്പോർട്സ്
- കലാ മേളകളിൽ മികവ്
- നന്മ കാരുണ്യ പ്രവർത്തനം
ക്ലബ് പ്രവർത്തനം
1.മലയാള സമിതി
2. ഹിന്ദി ക്ലബ്
3. ഇംഗ്ലീഷ് ക്ലബ്
4. അലിഫ് അറബി ക്ലബ്
5. സംസ്‌കൃത സ്‌മൃതി
6. ഉറുദു ക്ലബ്
7. ഗണിത ക്ലബ്
8. സയൻസ് ക്ലബ്
9. സോഷ്യൽ ക്ലബ്
10. ആർട്സ് ക്ലബ്
11. പ്രവർത്തി പരിചയ ക്ലബ്
ഭൗതികസൗകര്യങ്ങൾ
- 20 പ്രൈമറി ക്ലാസ്സ് റൂമുകൾ
- 3പ്രീ പ്രൈമറി ക്ലാസ്സ് റൂമുകൾ
- ഐ ടെക് ബാത്‌റൂം
- വിശാലമായ മൈതാനം
- പ്രീ പ്രൈമറി കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ
- പച്ചക്കറി തോട്ടം
- പൂന്തോട്ടം
- ഫിൽട്ടർ ചെയ്ത കുടിവെള്ളം
- ഗണിത,ശാസ്ത്ര ലാബുകൾ
- വിശാലമായ ലൈബ്രറി
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
വഴികാട്ടി
{{#multimaps:10°51'51.9"N ,75°57'39.8"E | zoom=16 }}
- മാർഗ്ഗം -1 തീരുർ ടൗണിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ചാൽ കാരത്തൂർ എത്തുകയും അവിടെനിന്ന് കാരത്തൂർ ബീരാഞ്ചിറ റോഡ് വഴി 800 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- മാർഗ്ഗം 2 തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 കിലോമീറ്റർ കോടക്കൽ വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം