വിമല യു പി എസ് മഞ്ഞുവയൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിമല യു പി എസ് മഞ്ഞുവയൽ | |
---|---|
വിലാസം | |
മഞ്ഞുവയൽ മീമ്മുട്ടി പി.ഒ. , 673580 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഇമെയിൽ | vimalaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47479 (സമേതം) |
യുഡൈസ് കോഡ് | 32040301703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോടഞ്ചേരി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 69 |
ആകെ വിദ്യാർത്ഥികൾ | 148 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആൻസി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | വിത്സൺ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി ഷാജി |
അവസാനം തിരുത്തിയത് | |
08-02-2022 | Manojkmpr |
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1968 ൽ സിഥാപിതമായി.
ചരിത്രം
കോടഞ്ചേരി ഗ്രാമ പഞ്ഞായത്തിന്റെ വടക്കുകിഴക്കുഭാഗത്തായി 8-ാം വാര്ഡില് സ്ഥിതി ചെയ്യുന്ന വിമല യു. പി സ്ക്കൂള് മഞ്ഞുവയല് 1968 ജൂണ് മാസത്തില് പ്രവര്ത്തനമാരംഭിച്ചു. മലയോര പ്രദേശങ്ങളായ നെല്ലിപ്പൊയിൽ, നാരങ്ങാത്തോട് എന്നിവടങ്ങളിലെ കുടിയേറ്റ കര്ഷകരുടെ മക്കള്ക്ക് ആദ്യകാലങ്ങളില് പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൌകര്യമില്ലാതിരുന്ന സാഹചര്യത്തില്, 1963 -ല് നെല്ലിപ്പൊയിലില് ഒരു യു. പി സ്ക്കൂള് ആരംഭിച്ചു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
ചാന്ദ്രദിനം, രാമനുജൻഡേ, സയൻസ്ഡേ,ഓസോൺഡേ,ഏയ്ഡ്സ്ഡേ, പൊലൂഷൻഡേ, ഐഡൊണോഷൻഡേ,എനർജികൺസർവേഷൻഡേ, ഹിന്ദി ദിവസ്, അറബിക്ഡേ,സംസ്കൃതംഡേ, ശിശുദിനം. ബഷീർ ദിനം,
അദ്ധ്യാപകർ
ക്രമ നമ്പർ | അദ്ധ്യാപകർ |
---|---|
1 | സി. അൽഫോൻസ അഗസ്റ്റിൻ |
2 | ജോയിജോർജ്ജ് |
3 | മനോജ്മാനുവൽ |
4 | അനുപമജോസഫ് |
5 | സി.ജീനതോമസ് |
6 | അഖിലബാബു |
7 | ഡയസ് ജോസ് |
8 | അഖിലമോള് |
9 | ഷബീർ കെ.പി |
10 | രമ്യബാബു |
സലിം അലി സയൻസ് ക്ളബ്
ഓസോൺ ദിനം
സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നതിൻറെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സയൻസ് ക്ലബ് ടീച്ചർ ഇൻചാർജ്അഖിലബാബു കുട്ടികൾക്ക് സന്ദേശം നൽകി. ഓസോൺ സംരക്ഷണത്തിനെ കുറിച്ചുള്ള പ്ലക്കാർഡുകൾ നിർമ്മിച്ചു.ക്ലാസ് ഗ്രൂ്ുകളിൽ പ്രദർശിപ്പിച്ചു.ക്ലബ് അംഗങ്ങളായ കുട്ടികൾ സ്കൂളിലെ എല്ലാ കുട്ടികളോടും ഓസോൺ പാളിയുടെ സംരക്ഷണത്തിനെ കുറിച്ചുംപ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. നമുക്ക് വിനാശകാരികളായ അൾട്രാവയലറ്റ് രശ്മികളിൽ
99 ശതമാനത്തെയും താഴേക്ക് കടത്തിവിടാതെ സംരക്ഷിക്കുന്നത് ഓസോൺ പാളിയാണ്. ഓസോൺപാളി സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യം ഏവരിലും എത്തിക്കുന്നതിനായി സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു എന്ന് തുടങ്ങിയ വിലപ്പെട്ട ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ സയൻസ് ക്ലബ് അംഗങ്ങൾക്കായി നടത്തിയ വെർച്ചൽമീറ്റിന് സാധിച്ചു.
ചാന്ദ്രദിനാചരണം
ജൂലെെ 21 ന് ചാന്ദ്രദിനം ആചരിച്ചു സ്പേസ് സ്യൂട്ട് അണിഞ്ഞ് എത്തിയ സയൻസ് ക്ലിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികൾക്ക് കാഴ്ചയുടെ നവ്യാനുഭവം പ്രദാനം ചെയ്തു. ചാന്ദ്രദിനത്തോട് അനുബദ്ധിച്ച് നടത്തിയ ക്വിസ് മത്സരം കുട്ടികൾക്ക് അത്യന്തം ആവേശ ഭരിതവും വിജ്‍ഞാന പ്രദവും ആയിരുന്നു. ചാന്ദ്രയാത്ര അടിസ്ഥാനമാക്കി സ്കൂൾ സയൻസ് ക്ലബ് നിർമ്മിച്ച Power Point Presentation കുട്ടികൾക്ക് അറിവ് നൽകുന്നതും ശാസ്ത്ര പഠനത്തോടുള്ള താല്പര്യം വളർത്തിയെടുക്കുന്നതിനും വളരെ സഹായകരമായിരുന്നു എന്ന് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ അഭിപ്രായപ്പെട്ടു.
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
2021 സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു അക്ഷരവൃക്ഷം തയ്യാറാക്കൽ, ഹിന്ദി കവിത ആലാപനം, ഹിന്ദി ദിന പോസ്റ്റർ നിർമ്മാണം തുടങ്ങിയവയായിരുന്നു മത്സരയിനങ്ങൾ.HAM കോഴിക്കോട് ജില്ലാ സെക്രട്ടറിയും ASVUP സ്കൂൾ അധ്യാപികയുമായ ജിസി ടീച്ചർ ഹിന്ദി ദിന സന്ദേശം നൽകി .
2021നവംബർ 14 ന് ശിശുദിനത്തോട് അനുബന്ധിച്ച് ഹിന്ദി അധ്യാപക മഞ്ചി ന്റെ സഹകരണത്തോടെ ഹിന്ദി ശിശുദിന ക്വിസ് സംഘ ടിപ്പിച്ചു .സ്കൂളിലെ ഷാനിയ ,ഷാഫിയാ എന്നീ കുട്ടികൾ സമ്മാനാർഹരായി
ഗോത്ര വിഭാഗത്തിലെഹിന്ദിയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ നൽകിവരുന്നു
ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആറാം ക്ലാസിലെ കുട്ടികൾക്കായി ഹിന്ദി കവിതകളും കഥകളും അടങ്ങിയ പുസ്തകങ്ങൾ വിതരണം ചെയ്തു
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി ആനുകാലിക സംഭവങ്ങളെക്കുറിച്ച് അറിവ് ഉണ്ടാക്കുന്നതിനായും എല്ലാദിവസവും രാവിലെ ഹിന്ദി പത്രം നൽകിവരുന്നു
അറബി ക്ളബ്
അലിഫ് അറബി ക്ലബിൻെറ ആഭിമുഖ്യത്തിൽ ഡിസംബർ 18 ന് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും അറബി ഭാഷ പ്രാധാന്യത്തെകുറിച്ച് ഡോക്യമെൻററി പ്രദർഷനവും നടത്തി.
സാമൂഹൃശാസ്ത്ര ക്ളബ്
സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിയാകുന്ന തോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ പ്രാപ്തനാക്കുക എന്നത് സാമൂഹ്യശാസ്ത്ര പഠനത്തിന് ലക്ഷ്യമാണ്.
താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രശ്നങ്ങൾ വിമർശനാത്മകമായി വിലയിരുത്തി നിലപാടുകൾ സ്വീകരിച്ച് പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം. വിമല യുപി സ്കൂളിൽ ഏകദേശം 20 ഓളം കുട്ടികളെ ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരിച്ചു.
ഓരോ മാസത്തിലും ഉള്ള സാമൂഹ്യ ശാസ്ത്ര ദിനങ്ങൾ ആചരിക്കുകയും അവയുമായി ബന്ധപ്പെട്ട മത്സരയിനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
ഓഗസ്റ്റ് -6, 9 ഹിരോഷിമ നാഗസാക്കി ദിനം. ആഗസ്റ്റ് 6, 9 തീയതികളിലെ ഹിരോഷിമ ദിനവും നാഗസാക്കി ദിനവും ഗംഭീരമായി ആചരിച്ചു. ഒമ്പതാം തീയതി രാവിലെ യുദ്ധവിരുദ്ധ സന്ദേശം ജോയി സർ നൽകി.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം. ഓഗസ്റ്റ് 15 ന് 8 മണിക്ക് സ്കൂളിൽ എല്ലാ അധ്യാപകരും എത്തിച്ചേർന്നു സികൂൾ മാനേജർ പതാകയുയർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർക്കും മധുരപലഹാര വിതരണം ചെയ്തു. ഓഗസ്റ്റ് 20, 21 തീയതികളിൽ ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. വിജയികൾക്ക് സമ്മാനം വിതരണം നടത്തി.
വഴികാട്ടി
{{#multimaps:11.422522,76.0362428|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47479
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ