വിമല യു പി എസ് മഞ്ഞുവയൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോടഞ്ചേരി ഗ്രാമ പഞ്ഞായത്തിന്റെ വടക്കുകിഴക്കുഭാഗത്തായി 8-ാം വാര്ഡില് സ്ഥിതി ചെയ്യുന്ന വിമല യു. പി സ്ക്കൂള് മഞ്ഞുവയല് 1968 ജൂണ് മാസത്തില് പ്രവര്ത്തനമാരംഭിച്ചു. മലയോര പ്രദേശങ്ങളായ നെല്ലിപ്പൊയിൽ, നാരങ്ങാത്തോട് എന്നിവടങ്ങളിലെ കുടിയേറ്റ കര്ഷകരുടെ മക്കള്ക്ക് ആദ്യകാലങ്ങളില് പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൌകര്യമില്ലാതിരുന്ന സാഹചര്യത്തില്, 1963 -ല് നെല്ലിപ്പൊയിലില് ഒരു യു. പി സ്ക്കൂള് ആരംഭിച്ചു. എന്നാല് അപ്പര് പ്രൈമറി വിദ്യാഭ്യാസത്തിന് കുട്ടികള്ക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു തോടും, പുഴയും കടന്ന് ആറേഴു കിലോമീറ്റര് താണ്ടിപ്പോകേണ്ടുന്ന അവസ്ഥ തുടര് വിദ്യാഭ്യാസത്തിനുള്ള സാധ്യതകളെ മുരടിപ്പിക്കുന്നതായിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലെ ഈ ക്ലേശങ്ങള് ദൂരീകരിക്കുന്നതിനുവേണ്ടി, അന്നത്തെ മഞ്ഞുവയല് പള്ളി വികാരിയായിരുന്ന റവ. ഫാ. തോമസ് കൊച്ചുപറമ്പില് ഒരു യു പി സ്ക്കൂളിനുവേണ്ടിയുള്ള ശ്രമങ്ങള് ആരംഭിച്ചു. ബങു. അച്ചന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി ലക്ഷ്യം നേടുവാന് സാധിച്ചു. നാട്ടുകാരുടെ സഹകരണത്തോടെ ഒരു സ്ക്കൂള് കെട്ടിടം മാനേജ്മെന്റ് നിര്മ്മിക്കുയും അതില് 5-ാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. തുടര്ന്നുള്ള വര്ഷങ്ങളിലായി ആറ്, ഏഴ് ക്ലാസ്സുകള് നിലവില് വന്നു. നിലവിൽ ഈ വിദ്യാലയം താമരശ്ശേരി രൂപത കോ‍ർപ്പറേറ്റ് എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ വരുന്നതാണ്.