ജി.യു.പി.എസ്. പൊൻമള
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൊൻമള ഗ്രാമപഞ്ചായത്തിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഏക അപ്പർ പ്രൈമറി വിദ്യാലയമാണ് ജി.യു.പി.എസ്.പൊൻമള.പൊൻമള അങ്ങാടിയിൽ നിന്നും 2 കി.മി.കിഴക്കു മാറി മുട്ടിപ്പാലംഎന്ന സ്ഥലത്ത് 2ഏക്കർ വിസ്തൃതിയിൽ വിശാലമായ കാംപസ്സിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 'മുട്ടിപ്പാലം യു.പി. സ്കൂൾ' എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്.
| ജി.യു.പി.എസ്. പൊൻമള | |
|---|---|
| വിലാസം | |
പൊന്മള പൊന്മള പി.ഒ. , 676528 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 0483 2753700 |
| ഇമെയിൽ | gupsponmala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18477 (സമേതം) |
| യുഡൈസ് കോഡ് | 32051400301 |
| വിക്കിഡാറ്റ | Q64564838 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്മള പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 310 |
| പെൺകുട്ടികൾ | 318 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് എം |
| പി.ടി.എ. പ്രസിഡണ്ട് | കെ പി മുഹമ്മദ് മൗലവി |
| എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
| അവസാനം തിരുത്തിയത് | |
| 04-03-2024 | MT 1206 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
അജ്‍ഞത കൊണ്ടും ജാതിചിന്തകൊണ്ടും അധികമാരും കുട്ടികളെ സ്കൂളിലേക്കയക്കാത്ത കാലം.1928ൽ പൊൻമള ദേശത്തെ പേരുകേട്ട ചണ്ണഴി ഇല്ലം കാരണവർ അന്നത്തെ അധികാരി, ജനക്ഷേമത്തിൽ തത്പരനായിരുന്ന ശ്രീ.കുമാരൻ മൂസ്സത് സ്വന്തം സ്ഥലത്ത് ഒരു ഓലഷെഡ്‍ഡിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.ഒറ്റപ്പാലം സ്വദേശി ശ്രീ.എഴുത്തച്ഛൻ മാഷും ഭാര്യ കാർത്ത്യായനി ടീച്ചറും വളരെ കുറച്ചു കുട്ടികളും മാത്രം.പല പ്രായക്കാരായ കുട്ടികൾ നിലത്ത് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരുന്ന് കണ്ടും കേട്ടും ഉരുവിട്ടുമൊക്കെ പഠിച്ചും പഠിപ്പിച്ചമൊക്കെ ആരംഭിച്ച വിദ്യാലയം.ക്രമേണ കുട്ടികൾ കൂടി വന്നു.സമീപ പ്രദേശങ്ങളിലുള്ള ഓലഷെഡ്ഡുകളിലും മൂസതുമാരുടെ വകയായ വാടകക്കെട്ടിടത്തിലുമൊക്കെയായി കുറെക്കാലം പ്രവർത്തിച്ചു.ആദ്യം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലും തുടർന്ന് എല്ലാ വിദ്യാലയങ്ങളും സർക്കാർ ഏറ്റെടുത്തപ്പോൾ ഒന്നു മുതൽ അഞ്ചുവരെയുള്ള സർക്കാർ എൽ.പി സ്കൂളായും പ്രവർത്തിച്ചു.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി രണ്ട് ഏക്കർ സ്ഥലവും മൂന്ന മുറികളുള്ള കെട്ടിടവും അതിനു വേണ്ട ഫർണിച്ചറുകളും സംഭാവനയായി നൽകാം എന്ന വ്യവസ്ഥയിൽ 1974 സെപ്റ്റംബർ 9 ന് ഇതൊരു യു.പി.സ്കൂളായി ഉയർന്നു.രണ്ട് ഏക്കർ സ്ഥലത്തിനായി ശ്രീ.പൂവല്ലൂർ മരക്കാർഹാജി അര ഏക്കർ സ്ഥലവും ശ്രീ. പൂവല്ലൂർ സെയ്ത് ഹാജിയും മുഹമ്മദാജിയും കൂടി അര ഏക്കർ സ്ഥലവും ശ്രീ.മുല്ലപ്പള്ളി കുഞ്ഞിമുഹമ്മദ് ഹാജി പതിനേഴര സെന്റ് സ്ഥലവും സംഭാവനയായി നൽകി. നല്ലവരായ നാട്ടുകാരുടേയും വിദേശത്തുള്ള നാട്ടുകാരുടേയും സഹായത്താൽ എൺപത്തിമൂന്ന് സെന്റ് സ്ഥലം വിലക്കുവാങ്ങുകയും കെട്ടിടം പണിയുകയും ചെയ്തു. കെട്ടിടം പൂർത്തിയാക്കാനായില്ലെങ്കിലും അതിലും ക്ളാസ്സുകൾ നടന്നിരുന്നു.തുടർന്ന് 1984 ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ശ്രീ. മുഹമ്മദ്കോയ സാഹിബ് അനുവദിച്ച ഗവൺമെന്റ് കെട്ടിടവും ഡി.പി.ഇ.പി,ജില്ലാപഞ്ചായത്ത്,ബ്ളോക്ക് പഞ്ചായത്ത് വക കെട്ടിടങ്ങളുമുണ്ടായി. അങ്ങനെ വാടകക്കെട്ടിടവും ഷെഡ്ഡുമെല്ലാം ഒഴിവായി ഒറ്റ കോമ്പൗണ്ടിൽതന്നെ 20 ക്ളാസ്സ് മുറികളിലായി സ്കൂൾ പ്രവർത്തിച്ചു.കൂടുതൽ
ഭൗതികസൗകര്യങ്ങൾ
സർക്കാർ നിർമ്മിതമാണ് സ്കൂൾ കെട്ടിടം. എൽ.പി, യു.പി പ്രീ പ്രൈമറി വിഭാഗങ്ങളിലായി പ്രൊജക്ടർ, ലാപ്ടോപ്പ് സൗകര്യമുള്ള ക്ലാസ്സ് റൂമുകൾ സ്കൂളിൻ്റെ പ്രത്യേകതയാണ്. പുതിയ കാലത്തെ പഠനാനുഭവങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ ഡിജിറ്റൽ ക്ലാസ് റൂം,സ്മാർട്ട് ക്ലാസ് റൂം എന്നീ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. പ്രധാനധ്യാപകനും മറ്റ് അദ്ധ്യാപകർക്കും പ്രത്യേകം മുറികളുള്ള സ്കൂൾ സമ്പൂർണ്ണ വൈദ്യുതീകരണം എന്ന നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട കുടിവെള്ള സൗകര്യം,ശുചിത്വ മുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ സ്കൂളിൽ ലഭ്യമാണ്. കായിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്കൂളിൽ വിശാലമായ കളിസ്ഥലമുണ്ട്.വിദ്യാർത്ഥികൾക്കായി വിപുലമായ ലൈബ്രറി സംവിധാനവും സ്കൂളിൽ സജ്ജമാണ്.സ്കൂൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി റാമ്പ് സൗകര്യമുണ്ട്. ഡിജിറ്റൽ ലോകത്തേക്ക് വിദ്യാർത്ഥികളെ കൈ പിടിച്ചുയർത്താൻ കംബ്യുട്ടർ ലാബും സ്കൂളിൽ തയ്യാറാണ്. വിദ്യാർത്ഥകൾക്കായി സ്കൂളിൽ എന്നും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നു. സ്കൂളിൻ്റെ നാനാ ഭാഗത്തേക്കുള്ള വാഹന സൗകര്യം കുട്ടികൾക്ക് ഏറെ ആശ്വാസകരമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സബ് ജില്ലാ കായികമേളയിൽ എൽ.പി.വിഭാഗം ഓവറോൾ ചാമ്പ്യൻമാർ.സബ് ജില്ലാ -ജില്ലാ ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ മികച്ച പങ്കാളിത്തം. സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ Cards, Straw Board Products ഇനത്തിൽ മുഹമ്മദ് നാഫിഹ് എം എന്ന കുുട്ടിക്ക് എ ഗ്രേഡ് ലഭിച്ചു.സ്കൂളിലെ വിദ്യാരംഗം കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സാഹിത്യസൃഷ്ടികൾ ഉൾപ്പെടുത്തി 2014-15 വർഷം മുതൽ കുഞ്ഞാറ്റഎന്ന പേരിൽ വാർഷികപ്പതിപ്പ് പുറത്തിറക്കുന്നു.
+വിദ്യാരംഗം-കലാ സാഹിത്യ വേദി
+ ശാസ്ത്ര രംഗം
+ക്ലബ്ബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്
ഇഗ്ലീഷ് ക്ലബ്
ഗണിത ക്ലബ്
ഹരിതസേന കാർഷിക ക്ലബ്
ഹിന്ദി കബ്
അറബി ക്ലബ്
ഉറുദു ക്ലബ്
ഫിറ്റ്നസ്സ് കബ്
ഹെൽത്ത് ക്ലബ്
ഗാന്ധി ദർശൻ
+തയ്യൽ പരിശീലനം
+സഞ്ചയികാ പദ്ധതി
+ കലാ-കായിക മേളകൾ
+ എൽ. എസ്. എസ്
യു.എസ്.എസ് പരിശീലന ക്ലാസുകൾ
+ കംപ്യൂട്ടർ പരിശീലനം
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രഗാലറി
ചിത്രശാല
അനുബന്ധം
വഴികാട്ടി
പൊൻമള അങ്ങാടിയിൽനിന്നോ ചാപ്പനങ്ങാടിയിൽ നിന്നോ പറങ്കിമൂച്ചിക്കൽ നിന്നോ കോഡൂർ ചെമ്മൻകടവിൽ നിന്നോ ഏകദേശം 2 കി.മി.വീതം യാത്ര ചെയ്താൽ സ്കൂളിലെത്തിച്ചേരാം.
{{#multimaps:11.017123,76.052656|zoom=18}}