എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുരിയന്നൂർ എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണിത് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ വെസ്റ്റ് | |
---|---|
വിലാസം | |
കുറിയന്നൂർ കുറിയന്നൂർ പി.ഒ. , 689550 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1875 |
വിവരങ്ങൾ | |
ഇമെയിൽ | mtlpskwest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37317 (സമേതം) |
യുഡൈസ് കോഡ് | 32120600212 |
വിക്കിഡാറ്റ | Q87593701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | മായ. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി. ബിജു |
അവസാനം തിരുത്തിയത് | |
04-02-2022 | Pcsupriya |
ചരിത്രം
തിരുവല്ലാ താലൂക്കിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിന്റെ ഇപ്പോഴത്തെ ആറാം വാർഡിൽ കുറിയന്നൂർ വെസ്റ്റ് എം.റ്റി.എൽ.പി സ്കൂൾ 1875-ൽ മാർത്തോമ്മാ പള്ളിയുടെ പ്രാർത്ഥനാലയമായി നിർമ്മിച്ച ഷെഡ്ഡിൽ ഒരു നിലത്തെഴുത്തു കളരിയായി ആരംഭിച്ച സ്ഥാപനം ധീരനും, കർമ്മകുശലനും,ത്യാഗിയുമായിരുന്ന യശ്ശശരീരനായ മാളിയേക്കൽ ദിവ്യശ്രീ. എം.സി. ജോർജ്ജ് കശീശ്ശയുടെ അശ്രാന്ത പരിശ്രമ ഫലമായി നാലു ക്ലാസ്സുകളുള്ള അംഗീകൃത പ്രൈമറി സ്കൂളായി 1885 ജൂൺമാസം ഒന്നാം തിയതി പ്രവർത്തനമാരംഭിച്ചു.
പ്രശസ്തരായ ഡോക്ടർമാർ, കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ഠന്മാർ, കോളജ് പ്രെഫസർമാർ, വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ, സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ, എൻജിനീയർമാർ, ഭരണമേധാവികൾ, വിദ്യാലയസാരഥികൾ, ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
മികവുകൾ
എല്ലാ ദിവസങ്ങളിലും സ്കൂൾ അസംബ്ലി നടത്തുന്നു, ബുധൻ,വെള്ളി ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തുന്നു. കുട്ടികളുടെ വായന പരിഭോഷിപ്പിക്കുന്നതിനായി പത്രപാരായണം വായനകുറിപ്പ് തയാറാക്കി അവതരിപ്പിക്കുന്നതിനും അസംബ്ലിയിൽ അവസരമൊരുക്കുന്നു. കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി വെള്ളിയാഴ്ചയിൽ 'സർഗ്ഗ വേള' നടത്തിവരുന്നു. 2019-'20 കാലയളവിൽ ശിവപ്രഭ എസ്. എൽ. എസ്.എസ്. സ്‌കോളർഷിപ്പിന് അർഹയായി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ശ്രദ്ധ, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം എന്നിവ പഠനപ്രവർത്തനങ്ങളോടൊപ്പം നൽകി വരുന്നു. വിവിധ രംഗങ്ങളിലുള്ള പ്രതിഭകളെ ആദരിച്ചു. പഠനോത്സവത്തിന് പാഠഭാഗവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു.
മുൻ സാരഥികൾ
- ശ്രീ എം സി ചാക്കോ
- ശ്രീമതി റ്റീ എസ് ഏലിയാമ്മ
- ശ്രീമതി സാറാമ്മ
- ശ്രീമതി റ്റി വി ഏലിയാമ്മ
- ശ്രീമതി വൈ റോസമ്മ
- ശ്രീമതി സൂസമ്മ ചെറിയാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- നി.വ.ദി.മ ശ്രീ. ഡോ: അലക്സാണ്ടർ മർത്തോമ്മാ വലിയമെത്രാപ്പോലീത്താ
- ഡോ: വി.സി മാത്യു റോയി
- ഡോ: കെ.എം മത്തായി
- മധ്യതിരുവിതാംകൂറിലെ ബാസ്കറ്റ് ബോളിന്റെ തലതൊട്ടപ്പനായ ശ്രീ.കെ ശാമുവേൽ തോമസ്
- ശ്രീ. ജോർജ് തോമസ് ഐ.ഇ.എസ്
- കുറിയന്നൂർ സിസ്റ്റേഴ്സ്
- മദ്രാസ് ക്രസ്ത്യൻകോളജ് സുവോളജി വിഭാഗം മേധാവിയും പ്രശസ്ത ശലഭ നിരീക്ഷകനുമായ ഡോ: മനു മാത്യു
ഭൗതികസൗകര്യങ്ങൾ
നല്ലൊരു ചുറ്റുമതിലും ഗെയ്റ്റും കളിമുറ്റവും പാചകപ്പുരയും കുട്ടികൾക്കും അധ്യാപകർക്കും ഉപയോഗിക്കത്തക്ക വിധത്തിൽ ഉള്ള ടോയ് ലെറ്റുകളും, ആധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള കംപ്യൂട്ടർ ലാബ് ബലവത്തായ കെട്ടിടം എന്നിവ ഈ സ്‌കൂളിനുണ്ട്. എല്ലാ വർഷവും ആവശ്യമായ നവീകരണങ്ങൾ നടത്തിവരുന്നു. ജൈവവൈവിധ്യ ഉദ്യാനം, മിനിപാർക്ക്, പച്ചക്കറിത്തോട്ടം, വിദ്യാലയങ്ങൾക്ക് കൈറ്റ്സ് അനുവദിച്ച ലാപ്പ്ടോപ്പുകളും പ്രൊജക്ടറും വലിയകാലായിൽ ശ്രീ.വി.ടി തോമസ് സംഭാവന ചെയ്ത ഡെസ്കടോപ്പ് കംപ്യൂട്ടറും സ്ക്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ജൈവവൈവിധ്യ ഉദ്യാനം
- ലഘു പരീക്ഷണങ്ങൾ
- ജൈവപച്ചക്കറികൃഷി
- ദിനാചരണം
- വിദ്യാരംഗം കലാ സാഹിത്യ വേദി
സ്‍കൂൾ ചിത്രങ്ങളിലൂടെ
-
ശിൽപ്പശാല
-
പ്രവേശനോത്സവം
-
രക്ഷാകർത്തൃ കൗൺസിലിംഗ്
-
സ്വാതന്ത്ര്യദിനാഘോഷം
-
ഓണസദ്യ
-
സ്കൂൾകൃഷി
-
ഞാറ്റുുവേല
-
പ്രതിഭയോടൊപ്പം
-
മോറൽക്ലാസ്
-
ഗണിതകേളി
-
വിളവെടുപ്പ്
-
പഠനയാത്ര
-
പഠനോത്സവം
-
പ്രീ-പ്രൈമറി
ദിനാചരണങ്ങൾ
.റിപ്പബ്ലിക്ക് ദിനം
.ദേശിയ ശാസ്ത്രദിനം
.ലോക ജലദിനം
.ലോക കാലാവസ്ഥ ദിനം
.ജാലിയൻബലബക് ദിനം
.ലോക സൗരോർജ ദിനം
.ലോക പുകയില വിരുദ്ധ ദിനം
.ലോക പരിസ്ഥിതി ദിനം
.സംസ്ഥാന വായനാദിനം
.ഹിരോഷിമ ദിനം
.ക്വിഡ് ഇന്ത്യ ദിനം
.നാഗസാക്കി ദിനം
.സ്വാതന്ത്ര്യ ദിനം
.ദേശിയ അധ്യാപകദിനം
.കേരള പിറവി ദിനം
.ശിശു ദിനം
.മണ്ണ് ദിനം
.ദേശിയ ഗണിത ദിനം
.ദേശിയ കർഷക ദിനം
=
അധ്യാപികമാർ
.ക്ലബ്ബുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കുമ്പനാട്- ചെറുകോൽപുഴ റോഡിൽ തോണിപ്പുഴ ജംഗ്ഷനിൽനിന്നും 400 മീറ്റർ കിഴക്ക് ചക്കുതറ ഹോളിനു എതിരേയുള്ള കനാൽ പാലം മുറിച്ച് കടന്നാൽ 100 മീറ്റർ അകലത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
- അടുത്തുള്ള ബസ് സ്റ്റാന്റ് : കോഴഞ്ചേരി (4.50കി.മീ)
- അടുത്തുള്ള ബസ് സ്റ്റോപ്പ് : തോണിപ്പുഴ (500 മീ.)
{{#multimaps: 9.3578125, 76.6973125 | zoom=15}} |} |}