സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട് | |
---|---|
വിലാസം | |
ചാന്നാനിക്കാട് സിഎംഎസ് എൽപി എസ് ചാന്നാനിക്കാട്, ചാന്നാനിക്കാട് പി ഒ, കോട്ടയം. , ചാന്നാനിക്കാട് പി.ഒ. , 686533 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 5 - 1868 |
വിവരങ്ങൾ | |
ഫോൺ | 0481 2330902 |
ഇമെയിൽ | cmslpschannanikkadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33413 (സമേതം) |
യുഡൈസ് കോഡ് | 32100600407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനില ജോയി |
പി.ടി.എ. പ്രസിഡണ്ട് | ജോയിസ് മോൾ ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി മിഥുൻ |
അവസാനം തിരുത്തിയത് | |
14-02-2024 | 33413-hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1868ൽ സിഎംഎസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം പനച്ചിക്കാട് പഞ്ചായത്തിലെ പ്രാഥമ വിദ്യാലയവും കോട്ടയം ജില്ലയിലെ ആദ്യ വിദ്യാലയങ്ങളിലൊന്നുമാണ്.
ചരിത്രം
1868 ൽ സി എം എസ് മിഷനറി ആയിരുന്ന ഹെൻട്രി ബേക്കർ ജൂനിയർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യ പ്രാഥമിക വിദ്യാലയമാണിത്. ഒരു കാലഘട്ടത്തിൽ പനച്ചിക്കാട്, ചോഴിയക്കാട്,കണിയാൻമല,ചിങ്ങവനം,കുഴിമറ്റം തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ള വിദ്യാർത്ഥികളുടെ ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. കലാകായിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട്. ഒളിമ്പ്യൻ രഞ്ജിത്ത് മഹേശ്വരി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി ആണെന്നുള്ളത് വളരെ അഭിമാനകരമാണ്. കലാകായിക പ്രവൃത്തി പരിചയമേളകളിൽ ഉപജില്ലാ തലത്തിൽ അനേകം സമ്മാനങ്ങൾ ലഭിക്കുകയും കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയവും സിഎസ്ഐ മധ്യകേരള മഹായിടവക തലത്തിൽ നിരവധി തവണ മികച്ച വിദ്യാലയവുമായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2021-22 അദ്ധ്യയനവർഷത്തെ മികച്ച രണ്ടാമത്തെ ഹരിതവിദ്യാലയമായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പനച്ചിക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് ഈ സ്കൂൾ. ഒരേക്കർ ഹരിതാഭമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികളും രണ്ട് നഴ്സറി ക്ലാസ്സുകളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. ഐസിടി സാധ്യതകൾ പരമാവധി കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിന് ഒരു കമ്പ്യൂട്ടറും മൂന്നു ലാപ്ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും ഉണ്ട്. കുട്ടികൾക്ക് കായിക വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലവും കാർഷിക പ്രവർത്തനങ്ങളിൽ പരിശീലനം നേടുന്നതിന് അനുയോജ്യമായ കൃഷിസ്ഥലവും ഉണ്ട്. സ്കൂൾ ആവശ്യത്തിനും കൃഷിക്കും എല്ലാക്കാ ലത്തും ജലലഭ്യത ഉള്ള കിണറും മഴവെള്ള സംഭരണിയും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്‌ലറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്രാഫ്റ്റ് പരിശീലനം
- വിദ്യാരംഗം കലാ-സാഹിത്യ വേദി.
- നൃത്ത-സംഗീത പരിശീലനം.
- ശാസ്ത്രരംഗം.
-
ക്രാഫ്റ്റ് പരിശീലനം.
-
വിദ്യാരംഗം കലാസാഹിത്യവേദി
മികവുപ്രവർത്തനങ്ങൾ
- ജന്മദിനക്കലണ്ടർ
- ഹരിത വിദ്യാലയം
- ഉത്തരപ്പെട്ടി
- ജൈവ പച്ചക്കറിത്തോട്ടം
- അക്ഷരദീപം
-
വിളവെടുപ്പ്
-
അക്ഷരദീപം - വായന.
-
ഹരിതവിദ്യാലയം
-
ഉത്തരപ്പെട്ടി.
മാനേജ്‌മെന്റ്
സി എസ് ഐ കോർപ്പറേറ്റ് മാനേജ്‌മെന്റ് അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. റവ :സുമോദ് സി ചെറിയാൻ കോർപ്പറേറ്റ് മാനേജരും റവ :റോബിൻ . കെ പോൾ ലോക്കൽമാനേജരും ശ്രീ ടി .വൈ ജോസഫ് പ്രധാനഅധ്യാപകനുമായി പ്രവർത്തിക്കുന്നു.
അധ്യാപകർ
- അനില ജോയി (ഹെഡ്മിസ്ട്രെസ് )
- മെറീന എസ് ജോൺ (സീനിയർ അസിസ്റ്റന്റ്)
- മെർലിൻ യോഹന്നാൻ (എൽ പി എസ് ടി )
- നീതു പ്രതീപ് (ദിവസവേതന നിയമനം )
- ജ്ഞാനമണി (പിടിഎ നിയമനം )
മുൻ പ്രഥമാധ്യാപകർ
- പി ജെ മറിയം
- കെ എൽ ഐസക്
- വി എം ഈശ
- കെ ജെ ശോശ
- ഒ ജെ അന്ന
- കെ കെ ചെറിയാൻ
- എ ജെ മേരി
- കെ എം ഐസക്
- തങ്കമ്മ വർഗീസ്
- ശോശാമ്മ
- പി ഐ ചാക്കോ
- അന്നമ്മ പി കോര
- റ്റി. വൈ ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഒളിമ്പ്യൻ രഞ്ജിത് മഹേശ്വരി
വഴികാട്ടി
- കോട്ടയം പന്നിമറ്റം F C I ജംഗ്ഷനിൽനിന്നും പന്നിമറ്റം പരുത്തുംപാറ റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ വലതുവശത്തു സ്കൂൾ സ്‌ഥിതിചെയ്യുന്നു .
- ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)
{{#multimaps: 9.531929 , 76.540633 | width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33413
- 1868ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ