സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1868 ൽ സി എം എസ് മിഷനറി ആയിരുന്ന ഹെൻട്രി ബേക്കർ ജൂനിയറിനാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യ പ്രാഥമിക വിദ്യാലയമാണിത്. ഒരു കാലഘട്ടത്തിൽ പനച്ചിക്കാട്, ചോഴിയക്കാട്, കണിയാൻമല, ചിങ്ങവനം, കുഴിമറ്റം തുടങ്ങിയ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളുടെ ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. കലാകായിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഒളിമ്പ്യൻ രഞ്ജിത്ത് മഹേശ്വരി ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ് കലാകായിക പ്രവൃത്തി പരിചയമേളകളിൽ ഉപജില്ലാ തലത്തിൽ അനേകം സമ്മാനങ്ങൾ ലഭിക്കുകയും കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയവും സിഎസ്ഐ മധ്യകേരള മഹായിടവക തലത്തിൽ നിരവധി തവണ മികച്ച വിദ്യാലയവുമായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2021-2022 അധ്യയനവർഷത്തെ മികച്ച രണ്ടാമത്തെ ഹരിതവിദ്യാലയമായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.