ഹാജി പി.കെ മെമ്മോറിയൽ എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹാജി പി.കെ മെമ്മോറിയൽ എൽ.പി.സ്കൂൾ
വിലാസം
മൂടാടി

മൂടാടി നോർത്ത് പി.ഒ.
,
673307
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽhpkmmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16510 (സമേതം)
യുഡൈസ് കോഡ്32040900103
വിക്കിഡാറ്റQ64552435
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീനത്ത് കെ
പി.ടി.എ. പ്രസിഡണ്ട്വഹീദ എം സി
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിൻ
അവസാനം തിരുത്തിയത്
24-01-202216510


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മൂടാടി മാപ്പിള എൽ പി സ്കൂൾ സ്ഥാപിതമായത്  1924 ൽ മൂടാടിക്കടുത്ത  കുറുങ്ങോട്ടു മീത്തൽ പാറപ്പുറത്തായിരുന്നു. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്ന പ്രസ്തുത സ്ഥാപനം ഒരു ഓല ഷെഡ്ഡിലായിരുന്നു പ്രവർത്തനമാരംഭിച്ചത്.

        ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി മദിരാശി സ്റ്റേറ്റിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ഓഫ് സ്കൂൾ എന്ന ബോഡിക്ക് കീഴിൽ മാപ്പിള റേഞ്ച് ,ഹിന്ദു ബോയ്സ് റേഞ്ച്, ഹിന്ദു ഗേൾസ് റേഞ്ച് എന്നീ മൂന്ന് റേഞ്ചുകളാണ് ഉണ്ടായിരുന്നത്.  മുസ്ലിം റേഞ്ചിൽ പെട്ട ഈ വിദ്യാലയത്തിൻ്റെ ആദ്യ മേനേജർ ആച്ചാം കണ്ടി  കുഞ്ഞിരാമൻ നായർ എന്ന വ്യക്തിയായിരുന്നു . ആദ്യത്തെ വിദ്യാർത്ഥി അയ്യൻ കുളങ്ങര ബ്രായൻ എന്നും രേഖകളിൽ കാണുന്നു.

          12 വർഷത്തിനുശേഷം 1936 ൽ മൂടാടി യിലെ പൗരപ്രമുഖനും കോഴിക്കോട്ടെ വ്യാപാരിയും ആയിരുന്ന ഹാജി കെ മൊയ്തു സാഹിബ് സ്ഥാപനം വിലയ്ക്കു വാങ്ങുകയും ടൗണിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഹാജി പി.കെ മൊയ്തു സാഹിബ് മാനേജർ ആയതോടെ തിക്കോടി മുതൽ കൊല്ലം വരെയുള്ള പ്രദേശത്തെ മുസ്ലിം വിദ്യാർഥികൾ ഈ വിദ്യാലയത്തെ മാത്രം ആശ്രയിച്ച്  വിദ്യ അഭ്യസിക്കുന്ന  നിലവന്നു .ഓത്തുപള്ളിയിൽ നിന്ന് വ്യത്യസ്തമായി മദ്രസാ വിദ്യാഭ്യാസം നിലവിൽ വന്നുകൊണ്ടിരുന്ന കാലമായിരുന്നു. അതോടെ സ്കൂളിനോടനുബന്ധിച്ച് മലബാറിലെ രണ്ടാമത്തെ മദ്രസ പ്രവർത്തനമാരംഭിച്ചു. സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസവും ചെയ്യാൻ സൗകര്യം ഉണ്ടായി.

     ദാരിദ്ര്യം നിലനിന്നിരുന്ന അക്കാലത്ത് മേനേജർ ഹാജി പി. കെ മൊയ്തു സാഹിബ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഉച്ച ഭക്ഷണവും വസ്ത്രവും നൽകുക പതിവായിരുന്നു .സ്കൂളിലേക്ക് കുട്ടികളെ ആകർഷിക്കാൻ ഇതൊരു കാരണമായിരുന്നു. അഞ്ചാം തരം വരെ ക്ലാസുകൾ ഉണ്ടായിരുന്ന സ്കൂൾ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ആയി ചുരുങ്ങി. എട്ടു ഡിവിഷനുകളിലായി 200ൽ കൂടുതൽ കുട്ടികൾ പഠിച്ചിരുന്നു.

     അദ്ധ്യാപകർ വീടുകളിൽ പോയി കുട്ടികളെ തേടിപ്പിടിച്ച് സ്കൂളിൽ എത്തിക്കുകയായിരുന്നു അന്നത്തെ പതിവ് .വൃത്തിയില്ലാതെ സ്കൂളിലെത്തുന്ന കുട്ടികളെ കുളിപ്പിക്കുന്ന ബാധ്യത പോലും അധ്യാപകർ ഏറ്റെടുത്തിരുന്നു. ഇതിനായി സ്കൂളിൽ എണ്ണയും സോപ്പും കരുതുക പതിവായിരുന്നു.

     1975 വരെ ഈ സ്ഥാപനത്തിൽ ഒരു വനിത മാത്രമേ അധ്യാപികയായി ജോലി ചെയ്തിട്ടുള്ളൂ. 1943 ഈ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച ചിരുതക്കുട്ടി ടീച്ചറായിരുന്നു അത്. ഒരു സ്ത്രീ കുട്ടികളെ പഠിപ്പിക്കുന്നത് കാണാൻ മാത്രം അന്ന് സ്ത്രീകൾ വന്നു കൗതുകത്തോടെ നോക്കുക പതിവായിരുന്നു.

    വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും തൈക്കണ്ടി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ആയിരുന്നു .പിന്നീട് കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി. അപ്പുണ്ണി നായർ ,ഇന്ദിരാ ബായ് ടീച്ചർ ,എന്നിവർ ഹെഡ്മാസ്റ്റർ മാരായി.

       വിദ്യാലയത്തിലെ തുടക്കം മുതൽ മുസ്ലിം കുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിൽ 1977 മുതൽ മുസ്ലിങ്ങളല്ലാത്ത വിദ്യാർത്ഥികളും വിദ്യ അഭ്യസിച്ചു തുടങ്ങി .1999 ൽ സ്കൂളിന് ഇപ്പോഴുള്ള പുതിയ കെട്ടിടം നിർമിച്ചു. കെട്ടിടോദ്ഘാടനവും സ്കൂളിൻറെ 75വാർഷികവും 22. - 4 - 2000 ൽ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു .നിയോജക മണ്ഡലം എംഎൽഎ വിശ്വൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പ്രസ്തുത പരിപാടി നാടിൻറെ ഉത്സവമായിരുന്നു. വിദ്യാർഥികളുടെ കലാപരിപാടികൾ, ഔഷധസസ്യ കാർഷിക പ്രദർശനം. സ്റ്റാമ്പ് പ്രദർശനം ,കലിംഗതിയേറ്റേഴ്സിൻ്റെ നാടകംതുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.

      1999 സ്കൂളിന് ഹാജി പി .കെ മൊയ്തു മെമ്മോറിയൽ എൽപി സ്കൂൾ എന്ന നാമകരണം ചെയ്തു .വളരെക്കാലം സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന എസ് ഇന്ദിരാ ബായ് ടീച്ചർ 2003 ഏപ്രിൽ 30ന് വിരമിച്ചു. തുടർന്ന് എൻ .ഹംസ സ്കൂളിലെ പ്രധാനാധ്യാപകനായി ചുമതലയേറ്റു. 2003 ഒക്ടോബർ 22ന് സ്കൂൾ മുസ്ലിം കലണ്ടറിൽ നിന്ന് ജനറൽ കലണ്ടറിലേക്ക് മാറി 1994 മുതൽ ഓരോ ക്ലാസിലെയും മിടുക്കരായ വിദ്യാർഥികൾക്ക് ഹാജി പി കെ മൊയ്തു എൻഡോവ്മെൻ്റ് നൽകിവരുന്നു. 2002 -03 മുതൽ തുടർച്ചയായി വിദ്യാർഥികൾക്ക് എൽ.എസ്.എസ്.ലഭിച്ചുതുടങ്ങി. സമീപകാലത്തായി പല അഭിമാനകരമായ നേട്ടങ്ങളും കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

     സമൂഹത്തിലെ ഒട്ടേറെ മഹത് വ്യക്തികളെ വാർത്തെടുക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഇന്ന് നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു. സ്കൂളിൻറെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മാനേജർ പി കെ അഹമ്മദ് സാഹിബ് സ്കൂളിലെ മുഴുവൻ പുരോഗതിയിലും വേണ്ട പ്രോത്സാഹനങ്ങളും സഹായവും നൽകുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ പ്രധാനാധ്യാപകർ

1. കുഞ്ഞിക്കണ്ണൻ മാസ്റ്റർ

2. കഞ്ഞികൃഷ്ണൻ മാസ്റ്റർ

3. പി. അപ്പുണ്ണി മാസ്റ്റർ

4. കുട്ടിമമ്മി മാസ്റ്റർ

5. ഇന്ദിരാഭായ് ടീച്ചർ

6. എൻ. ഹംസ മാസ്റ്റർ

7. സി. ഗിരിജ

8. കുഞ്ഞിക്കണാരൻ

സ്കൂളിലെ മുൻ അദ്ധ്യാപകർ

1. ഏലിക്കുട്ടി ടീച്ചർ

2. എ.എസ് രാജമ്മാൾ

3. രാധാമണി അമ്മ

4. പി.സി സയീദ്

5. സദാനന്തൻ. എ

6. വി. ഗോപാലൻ

7. ചിരുതക്കുട്ടി ടീച്ചർ

8. കോയക്കുട്ടി മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

|} |} {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}