ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ലിറ്റിൽകൈറ്റ്സ്/2022-25
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 43059-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43059 |
| യൂണിറ്റ് നമ്പർ | LK/2018/43059 |
| അംഗങ്ങളുടെ എണ്ണം | 29 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ലീഡർ | അനുപമ സുരേഷ് |
| ഡെപ്യൂട്ടി ലീഡർ | അഖില കുമാർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിമ്മി എലിസബേത് ഐസക് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുസ്മിത നിസ്സി സുമനം |
| അവസാനം തിരുത്തിയത് | |
| 14-03-2024 | 43059 |
2022-25 ബാച്ച് 29 കുട്ടികളുമായി ആരംഭിച്ചു. അനുപമ സുരേഷിനെ ലീഡറായും അഖിലാകുമാറിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.ഈ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 13 ന് നടത്തി.
2023, സെപ്റ്റംബർ 1ന് നടന്ന സ്കൂൾതല ക്യാമ്പിൽ നിന്നും എട്ടുപേർക്ക് സബ്ജില്ലാതല സെലക്ഷൻ ലഭിച്ചു.4 പേർക്ക് പ്രോഗ്രാമിങ്ങിനും 4 ആനിമേഷനുമാണ് സെലക്ഷൻ ലഭിച്ചത്.
തനതു പ്രവർത്തനം

ഇൻഫർമേഷൻ ടെക്നോളജിയുടെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന അനിമേഷൻ എന്നിങ്ങനെയുള്ളവ എങ്ങനെ ഉപയോഗിക്കണം എന്ന് ആറാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് നൽകി. ക്ലാസിന് നേതൃത്വം വഹിച്ചത് അമൃത, അനുപമ സുരേഷ് എന്നിവരായിരുന്നു
ആദ്യം പഠിപ്പിച്ചത് പ്രോജക്ടറുടെ ഉപയോഗ രീതിയെ കുറിച്ചായിരുന്നു. അതിനുശേഷം ആനിമേഷന്റെ പ്രവർത്തനങ്ങൾ കാണിച്ചുകൊടുത്തു. ഓപ്പൺ ടൂൺസ് ആപ്ലിക്കേഷൻ വഴി കുട്ടികൾക്ക് ആനിമേഷൻ ചെയ്തു കാണിച്ചുകൊടുത്തു. ശേഷം ബ്ലോക്ക് പ്രോഗ്രാമിംഗ് ആപ്ലിക്കേഷൻ ആയിട്ടുള്ള സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം കുട്ടികളെ കൊണ്ട് കളിപ്പിച്ചു. കുട്ടികൾ രസകരമായി കളിച്ചിരുന്നു.





