സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സിഥാപിതമായി.
സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല | |
---|---|
![]() | |
വിലാസം | |
ചെറുവാരക്കോണം സാമുവൽ എൽ എം എസ് എൽ പി എസ് പാറശ്ശാല , ചെറുവാരക്കോണം പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 9497015404 |
ഇമെയിൽ | slmslps44532@gmail.com |
വെബ്‍സൈറ്റ് | SAMUEL L M S L P S PARASSALA |
കോഡുകൾ | |
സ്കൂൾ കോഡ് | 44532 (സമേതം) |
യുഡൈസ് കോഡ് | 32140900312 |
വിക്കിഡാറ്റ | Q64035362 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പാറശ്ശാല പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 152 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫസിൽ എ |
പി.ടി.എ. പ്രസിഡണ്ട് | ഷിജൂ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീതു |
അവസാനം തിരുത്തിയത് | |
12-03-2024 | 44532 1 |
ചരിത്രം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദേശ മിഷനറിമാർ സുവിഷേശ പ്രവർത്തനം നാം നടത്തിയതിനോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം നൽകാനും ശ്രമിച്ചു .1833 -ൽ റവ .ജോൺ ആബ്സ് തന്റെ മിഷനറി പ്രവർത്തനത്തിന്റെ കേന്ദ്ര ബിന്ദുവായി പാറശ്ശാലയെ തിരഞ്ഞെടുക്കുകയും ചെറുവാരക്കോണം പ്രദേശത്തിന്റെ ഒരു ഭാഗം വിലക്കു വാങ്ങുകയും അവിടെ മിഷൻ മന്ദിരം ,സഭ ,ബോഡിങ് ഉൾപ്പെടെ വിദ്യാലയം എന്നിവ സ്ഥാപിക്കുകയും ചെയ്തു.ആബ്‌സിന് പാറശ്ശാലയിലെ പ്രവർത്തനങ്ങൾക്ക് ശ്രീ .വേദനായകം ഉപദേശിയർ എല്ലാ സഹായ സഹകരണങ്ങളും നൽകുകയുണ്ടായി.1880-ൽ മലയാളം മീഡിയം ആരംഭിച്ചു. 1916 - ൽ മലയാളം സ്കൂൾ വേർതിരിച്ചു ലണ്ടൻ മിഷൻ മലയാളം മീഡിയം സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥി ശ്രീ .ദേവ ശിഖാമണി സ്കൂളിന് വേണ്ടി ചെയ്ത പ്രവർത്തനങ്ങളെ മാനിച്ച മിഷൻ അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഉൾപ്പെടുത്തി സ്കൂളിന് ശാമുവൽ എൽ .എം .എസ് ഹൈ സ്കൂൾ പാറശ്ശാല എന്ന് പേര് നൽകി .1942 മാർച്ച് മാസത്തിൽ റവ .G .H ട്രൗവൽ ഈ സ്കൂളിന്റെ മാനേജറായി ശ്രീ .ദേവ ശിഖാമണിയെ നിയമിച്ചു .
1916 -ൽ ഹൈ സ്കൂളിൽ നിന്ന് പ്രൈമറി സ്കൂൾ വേർതിരിച്ചു ശാമുവൽ എൽ .എം .എസ് എൽ .പി .എസ് പാറശ്ശാല പ്രവർത്തനം ആരംഭിച്ചു .ആദ്യത്തെ പ്രഥമ അധ്യാപകൻ ചെറുവാരക്കോണം പ്രദേശിയായ ശ്രീ .J ആനന്ദം ആണ് .ഇപ്പോഴത്തെ പ്രധമ അധ്യാപകൻ ശ്രീ.A .ഫസിൽ ഉൾപ്പെടെ 7 അധ്യാപകരുണ്ട് '156 വിദ്യാർത്ഥികൾക്ക് നഴ്‌സറിയിൽ 50 ഓളം കുട്ടികളും 2 അധ്യാപികമാരും 1 ആയയും പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകരൃങ്ങൾ
1 റീഡിങ് റൂം
ക്ലാസ്സ്‌തല വായനമൂലകൾ ഒരുക്കിയിട്ടുണ്ട് .
2 ലൈബ്രറി
സ്കൂൾ തലത്തിൽ 1500 ഓളം പുസ്തകങ്ങളുടെ ശേഹരണം സൂക്ഷിച്ചിട്ടുണ്ട് .കൂടാതെ ക്ലാസ് ലൈബ്രറിയും ഉണ്ട് .എല്ലാകുട്ടികളെയും വായനയുടെ ഭാഗമാക്കുന്നതിനായി കുട്ടികൾക്ക് നല്കുന്നതിനോടോപ്പം അമ്മവായനയും പ്രോത്സാഹിപ്പിക്കുന്നുണ്ട് .
3 കംപൃൂട്ട൪ ലാബ്
സ്കൂൾ തലത്തിൽ ലാപ്ടോപ്പ് LCD പ്രൊജക്ടർ സ്മാർട്ട് ക്ലാസ് റൂം എന്നീ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നു .കുട്ടികൾക്ക് പഠനം എളുപ്പമാക്കുന്നതിന് വേണ്ടി ദൃശ്യ ശ്രവ്യ മാധ്യമം ഉപയോഗപ്പെടുത്താറുണ്ട് .
4 കളിസ്ഥലം
സ്കൂൾ തലത്തിൽ വിശാലമായ കളിസ്ഥല സൗകര്യം തയാറാക്കിയിട്ടുണ്ട് .കുട്ടികളുടെ മാനസിക ഉല്ലാസം മുൻതൂക്കം നൽകി കൊണ്ടുള്ള അന്തരീക്ഷം കളിസ്ഥലത്തിൽ ഒരുക്കിയിട്ടുണ്ട് .
മികവുകൾ
ഭാഷോത്സവം
ഭാഷോത്സവത്തിൻ്റെ ഭാഗമായി സംയുക്ത ഡയറി കുട്ടി പത്രം നക്ഷത്ര ലോകം എന്നെ പതിപ്പുകൾ പ്രദർശിപ്പിച്ചു .
പച്ചക്കറിത്തോട്ടം
ഹരിത പരിസ്ഥിതിയുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലെ കുട്ടികളെ അതിൽ അംഗങ്ങൾ ആക്കി കുട്ടികളുടെ സംഭവനയായി ചെടിച്ചട്ടികൾ ശേഹരിച്ചു കൂടാതെ അവർ തന്നെ ചെടികൾ നാട്ടു പരിപാലിച്ചു വിളയെടുപ്പ് നടത്തുകയും ചെയ്തു
വാരാന്ത്യക്വിസ്
ക്ലാസ് തലത്തിൽ വാരാന്ത്യ ക്വിസ് നടത്തി വിജയികൾക്ക് ക്ലാസ് തല സമ്മാനങ്ങൾ ഉടൻതന്നെ നൽകുന്നു.
പ്രവേശനോത്സവം
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- സ്വാതന്ത്ര്യദിനം
- ഓണാഘോഷം
- അധ്യാപകദിനം
- ക്രിസ്തുമസ് ദിനാഘോഷം
ക്രിസ്തുമസ് ദിനാഘോഷം ക്രിസ്തുമസ് ദിനാഘോഷം
അദ്ധ്യാപകർ
sl.No | Name | Designation |
---|---|---|
1 | FASIL .A | LPSA |
2 | BEENA JOY | LPSA |
3 | SALEELA | LPSA |
4 | ANITHA ALEX | LPSA |
5 | ANCY JACOB | LPSA |
6 | ANUJA P S | LPSA |
7 | VARSHA | LPSA |
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത CLUB
ഗണിത ക്ലബിന്റെ ഭാഗമായി സ്കൂൾ തല ഗണിത ക്വിസ് നടത്താറുണ്ട് .ഗണിതപഠനം എളുപ്പമാക്കുന്നതിന് കുട്ടികളുടെ സഹായത്തോടെ ഗണിത പഠന ഉപകാരണനങ്ങൾ നിർണിച്ചു് .ഗണിത കിറ്റ് പ്രയോജന പെടുത്താറുണ്ട്
ഹെൽത്ത് ക്ളബ്
കുട്ടികളുടെ വൃക്തി ശുചിത്വം പരിപാലിക്കുന്നതിനായ് കുട്ടികൾക്ക് DR ജെയിൻ ഒരു ക്ലാസ് കൈകാര്യം ചെയ്തു
ഹരിതപരിസ്ഥിതി ക്ളബ്
ഹരിത പരിസ്ഥിതിയുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലെ കുട്ടികളെ അതിൽ അംഗങ്ങൾ ആക്കി കുട്ടികളുടെ സംഭവനയായി ചെടിച്ചട്ടികൾ ശേഹരിച്ചു കൂടാതെ അവർ തന്നെ ചെടികൾ നാട്ടു പരിപാലിച്ചു വിളയെടുപ്പ് നടത്തുകയും ചെയ്തു.
ഹിന്ദി ക്ളബ്
ഹിന്ദി പഠനത്തിനായി പി ടി എ യുടെ നേതൃത്വത്തിൽ ഹിന്ദി അക്ഷര മാലയും വാക്കുകൾ അടങ്ങുന്നതുമായ ഒരു പുസ്തകം കുട്ടികൾക്ക് നൽകി.
സാമൂഹൃശാസ്ത്ര ക്ളബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൽ ഗാന്ധിജയന്തി സ്വാതന്ത്ര്യദിനം ശിശുദിനം എന്നിവ ആഘോഷിച്ചു .
വഴികാട്ടി
പാറശാല കൊല്ലങ്കോട് റോഡിൽ ചെറുവാരക്കോണം ജംഗ്ഷനിലെത്തുന്നതിന് 50 മീറ്റർ മുൻപിലായി സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps: 8.343898, 77.151990 | width=500px | zoom=12 }}