ജി.എം.എൽ.പി.എസ്. പത്തപ്പിരിയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. പത്തപ്പിരിയം | |
---|---|
വിലാസം | |
പത്തപ്പിരിയം ജി എം ൽ പി സ്കൂൾ. പത്തപ്പിരിയം , പത്തപ്പിരിയം പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04832700177 |
ഇമെയിൽ | pathappiriyamgmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18548 (സമേതം) |
യുഡൈസ് കോഡ് | 32050600207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ബി.ആർ.സി | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | എടവണ്ണ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 115 |
ആകെ വിദ്യാർത്ഥികൾ | 210 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇബ്രാഹിം കെ സി |
സ്കൂൾ ലീഡർ | ദിൽഷ ഫാത്തിമ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീന എൻ ടി |
അവസാനം തിരുത്തിയത് | |
10-03-2024 | S18548 |
വഴികാട്ടി
{{#multimaps: 11.19971,76.13532 | zoom=18 }}
ചരിത്രം
പത്തപ്പിരിയം പ്രദേശത്തെ കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസത്തിനുള്ള ഒരു കേന്ദ്രം എന്ന ആശയം അന്നത്തെ പൗരപ്രമുഖരും സാമൂഹ്യ പരിഷ്ക്കർത്താക്കളും ചർച്ച ചെയ്യുകയും മേൽ ചർച്ചയുടെ അടിസ്ഥാനത്തിൽ 1927 ൽ പത്തപ്പിരിയം ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായി. സാമൂഹ്യ പ്രവർത്തകനായിരുന്ന VP അഹമ്മദ് കുട്ടി സാഹിബിന്റെ (പെരുൽസാഹിബ്) പ്രേ രണയോടെ മൂത്തേടത്ത് പാറക്കൽ മമ്മദ് കുട്ടി തന്റെ കൈവശമുള്ള പാലക്കൽ പറമ്പിലെ കെട്ടിടം സ്കൂൾ നടത്തിപ്പിനായി വിട്ടു നൽകി.ആ വർഷം തന്നെ മലബാർ ഡിസ്ട്രിക്ട് ബോർഡിനെ സ്ക്കൂൾ ഏൽപ്പിച്ചു കൊടുത്തു.മാപ്പിള ബോർഡ് സ്കൂൾ എന്ന പേരിലാണ് അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത്.
1957 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.പ്രതിമാസം കേവലം 4 രൂപയായിരുന്നു സ്കൂൾ കെട്ടിടത്തിന്റെ വാടക.ഈ വിദ്യാലയമായിരുന്നു പത്തപ്പിരിയം പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം.1971 ലെ സി.അച്യുതമേനോൻ മന്ത്രിസഭയിൽ CH.മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് സ്കൂളിന് ഒരേക്കർ സ്ഥലം സൗജന്യമായി ലഭിച്ചാൽ കെട്ടിടം നിർമ്മിച്ചു നൽകാമെന്ന് നാട്ടുകാരെ അറിയിച്ചു.പെരുൽ സാഹിബ്, എ.ആലിക്കുട്ടി സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇതിനായി പരിശ്രമിക്കുകയും നാട്ടിലെ പൗരപ്രമുഖനായിരുന്ന ബീരാരത്ത് ഹൈദരലി സാഹിബ് വിട്ടു നൽകിയ സ്ഥലത്ത് സർക്കാർ വക 6 ക്ലാസ് മുറികളുള്ള ഓടിട്ട ഒരു കെട്ടിടം 1978 സ്ഥാപിതമായി.ശ്രീ.KP ശ്രീധരമേനോൻ ആയിരുന്നു അന്ന് ഹെഡ് മാസ്റ്റർ.
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18548
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ