ജി എം എൽ പി എസ് ഒടോമ്പറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം എൽ പി എസ് ഒടോമ്പറ്റ | |
---|---|
വിലാസം | |
ഒടോമ്പറ്റ GMLPS ODOMPATTA , ചെമ്പ്രശ്ശേരി ഈസ്റ്റ് പി.ഒ. , 679327 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഇമെയിൽ | odompattagmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18540 (സമേതം) |
യുഡൈസ് കോഡ് | 32050601301 |
വിക്കിഡാറ്റ | Q64566838 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 73 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേഷ്. യു |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ മജീദ് സി |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത |
അവസാനം തിരുത്തിയത് | |
04-03-2024 | 18540-schoolwiki |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ
മഞ്ചേരി ഉപജില്ലയിൽ ഉൾപ്പെട്ട പാണ്ടിക്കാട് പഞ്ചായത്തിലെ ഒടോമ്പറ്റ (8-ാംവാർഡ്) എന്ന സ്ഥലത്ത് 1947 ൽ ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ജിഎംഎൽപി സ്കൂൾ ഒടോമ്പറ്റ.ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച സ്കൂൾ എട്ട് അധ്യാപകരും
ഇരുനൂറിലധികം വിദ്യാർത്ഥികളുമുള്ള ഈ പ്രദേശത്തെ തന്നെ ഏക വിദ്യാഭ്യാസ സ്ഥാപനമായി ഇന്നും
തലയുയർത്തി നിൽക്കുന്നു.
ചരിത്രം
പാണ്ടിക്കാട് പഞ്ചായത്തിലെ എട്ടാംവാർഡിലെ ഏക ഗവൺമെൻറ് എൽപിസ്കൂളാണ് ഒടോമ്പറ്റ ജിഎംഎൽപി സ്കൂൾ.1947-ലാണ് സ്കൂൾ സ്ഥാപിച്ചത്.ആദ്യകാലത്ത് ഏകാധ്യാപക വിദ്യാലയമായി കൊറത്തിത്തൊടിക എന്ന സ്ഥലത്താണ് പ്രവർത്തനമാരംഭിച്ചത്.മദ്രാസ് ഗവൺമെൻ്‍റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്ട് ബോർഡിൽ പെട്ട വിദ്യാലയമായിരുന്നു.ആദ്യകാലത്ത് വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് ഗവൺമെൻറ് ഏറ്റെടുത്ത് ഗവൺമെൻറ് മാപ്പിള ലോവർ പ്രൈമറി സ്കൂളായി.ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിൻന്റെ പടിഞ്ഞാറ് വശത്തായിരുന്നു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് 1978-ലാണ് സ്വന്തമായി ഒരു കെട്ടിടം ലഭിക്കുന്നത്.അഞ്ച് ക്ലാസ്റൂമുകളോടു കൂടിയ ഈ കെട്ടിടമായിരുന്നു 2020 വരെയും ഉപയോഗിച്ചിരുന്നത്.സ്ഥല പരിമിതി മൂലം പിടിഎയുടെയും ,ജനപ്രതിനിധികളുടെയും , നേതൃത്വത്തിൽ ഒരു കെട്ടിടത്തിനായി പരിശ്രമിക്കുകയും 2020 മാർച്ചിൽ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു കിട്ടുകയും ചെയ്തു. തുടർന്ന്എട്ട് ക്ലാസ് റൂമുകളോട് കൂടിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. 2022 മെയ് 30 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ് റൂമുകൾ ,ഓഡിറ്റോറിയം , ടോയിലറ്റ് ,കിണർ, മൂത്രപ്പുര എന്നീ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും കുട്ടികളുടെ കായിക വിനോദം പരിപോഷിപ്പിക്കാനുതകുന്ന ഒരു കളിസ്ഥലം ഇല്ല എന്നത് ഒരു ന്യൂനതയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂളിൽ ഗണിത ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവയെല്ലാം പ്രവർത്തിച്ചു വരുന്നു. ഗണിത ക്ലബ്ബ് ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ്സ്മത്സരങ്ങൾ, ദിനാചരണങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ,അവയുടെ പ്രദർശനം,പസിൽസ്,മാന്ത്രിക ചതുര നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം നടന്നുവരുന്നു.
സയൻസ് ക്ലബ്ബ്
വിവിധ ദിനാചരണങ്ങൾ,ലഘു പരീക്ഷണങ്ങൾ,ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇംഗ്ലീഷ് ക്ലബ്ബ് ഇംഗ്ലീഷ് അസംബ്ലി,ലാംഗ്വേജ് ഗെയിംസ്, പസിൽസ് , ക്വസ്റ്റ്യൻ കോർണർ,ഇംഗ്ലീഷ് ഡേ,തോട്ട് ഓഫ് ദ ഡേ,ഇംഗ്ലീഷ് ന്യൂസ് പേപ്പർ റീഡിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
ദിനാചരണങ്ങൾ,ജൈവ വൈവിധ്യ പാർക്ക് ,പൂന്തോട്ട നിർമ്മാണം,എന്നിവയെല്ലാം നടന്നു വരുന്നു.
മുൻ സാരഥികൾ
വഴികാട്ടി
{{#multimaps: 11.123273629306368, 76.26785847898101 | width=800px | zoom=16 }} മഞ്ചേരിയിൽ നിന്നും ചെമ്പ്രശ്ശേരി ബസ്സിൽ കയറി 22 കിലോമീറ്ററോളം യാത്ര ചെയ്ത് ഒടോമ്പറ്റ സ്കൂളിൽ എത്താം. മഞ്ചേരിയിൽ നിന്നും കരുവാരക്കുണ്ടിലേക്കുള്ള ബസ്സിൽ കയറി 20 കിലോമീറ്ററോളം യാത്ര ചെയ്ത് പൂളമണ്ണയിൽ ഇറങ്ങി അവിടെ നിന്നും ഓട്ടോയിൽ കയറി ലെഫ്റ്റ് സൈഡിലുള്ള റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഒടോമ്പറ്റ സ്കൂളിലെത്താം. വണ്ടൂരിൽ നിന്നും പെരിന്തൽമണ്ണ ബസ്സിൽ കയറി മരാട്ടപ്പടി സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിൽ കയറി റൈറ്റ് സൈഡിലുള്ള റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ച് ഒടോമ്പറ്റ സ്കൂളിൽ എത്താം.
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18540
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ