ഗവ.എൽ പി എസ് കെഴുവംകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കെഴുവംകുളം എന്ന സ്ഥലത്ത് കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൻറെ ചുമതലയിൽ പ്രവർത്തിച്ചുവരുന്ന വളരെ പേരുകേട്ട ഒരു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി എസ് കെഴുവംകുളം. കൊഴുവനാൽ ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തുന്നതോടൊപ്പം മികച്ച ഭൗതിക സാഹചര്യങ്ങൾ കൊണ്ടും ശ്രദ്ധ നേടുന്നു. തനി നാട്ടിൻപുറമായ കെഴുവംകുളത്തുനിന്നും ഏതാണ്ട് നാലു തലമുറ ഗുരുദക്ഷിണ വെച്ച് ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം നാടിൻറെ യശസ്സുയർത്തി ഇന്നും ഇവിടെ അഭിമാനമായി നിലകൊള്ളുന്നു.
| ഗവ.എൽ പി എസ് കെഴുവംകുളം | |
|---|---|
| വിലാസം | |
കെഴുവംകുളം കെഴുവംകുളം പി.ഒ. , 686584 , 31304 ജില്ല | |
| സ്ഥാപിതം | 1913 |
| വിവരങ്ങൾ | |
| ഫോൺ | 0482 2267343 |
| ഇമെയിൽ | kezhuvamkulamglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31304 (സമേതം) |
| യുഡൈസ് കോഡ് | 32100800301 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | 31304 |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | കൊഴുവനാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാലാ |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊഴുവനാൽ |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 52 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജീവ് സി |
| പി.ടി.എ. പ്രസിഡണ്ട് | വിവേക് രാജു |
| അവസാനം തിരുത്തിയത് | |
| 29-02-2024 | 31304-HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി പ്രമുഖരായ വ്യക്തികൾ ഇന്ന് ലോകത്തിൻറെ പല ഭാഗങ്ങളിൽ പലമേഖലകളിൽ പ്രവർത്തിക്കുന്നു. ഇവരിൽ എഞ്ചിനീയർമാർ, ഡോക്ടർമാർ, അഡ്വക്കേറ്റുമാർ, അധ്യാപകർ, സാഹിത്യകാരന്മാർ, കലാകാരന്മാർ,പത്രപ്രവർത്തകർ തുടങ്ങിയ സമൂഹത്തിൻറെ മുഖ്യധാരയിലുള്ള അനേകംപേർ ഉൾക്കൊള്ളുന്നു.ശാസ്ത്ര ലോകം ആദരവോടെ കാണുന്ന നമ്മുടെ രാഷ്ട്രപതി കൂടിയായിരുന്ന ഡോക്ടർ എപിജെ അബ്ദുൽ കലാമിനോടൊപ്പം പ്രവർത്തിച്ച ശ്രീ EVS നമ്പൂതിരിപ്പാട് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
ചരിത്രം
കൊല്ലവർഷം 1088 ആം ആണ്ട് കർക്കിടകം ഇരുപത്തിമൂന്നാം തീയതി (1913 ആഗസ്റ്റ് മാസം)ദിവാൻ ശ്രീ രാജഗോപാലാചാരി പേർക്ക് ഉറുമ്പടയിൽ പോത്തൻ, മറ്റത്തിൽ ഉലഹന്നാൻ,കളപ്പുരയ്ക്കൽ കടുത്ത എന്നിവർ സർക്കാർ എസ്റ്റിമേറ്റ് പ്രകാരം 1754 രൂപ 11 ചക്രം മുടക്കി 80 അടി നീളം ഇരുപത്തിമൂന്നര അടി വീതിയിൽ ഒരു കെട്ടിടം നിർമിച്ചു നൽകി എന്നും ആയതിലേക്ക് ഗവൺമെൻറ് നിന്നും 500 രൂപ കൈപ്പറ്റിയെന്നും ആധികാരിക രേഖയുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിൽ
- കളിസ്ഥലം
- പൂന്തോട്ടം
- ക്ലാസ് മുറികൾ
- ഡിജിറ്റൽ പഠന സൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- ലൈബ്രറി
- ഐടി ലാബ്
- ഉച്ചഭക്ഷണ അടുക്കള
- ഡൈനിങ് ഹാൾ
- കുടിവെള്ളം
- മഴവെള്ള സംഭരണി
- ഓഡിറ്റോറിയം
- ടോയ്ലറ്റ്
- CWSNടോയ്ലറ്റ്
- ജൈവവൈവിധ്യ ഉദ്യാനം
- നക്ഷത്ര വനം
- ശലഭ പാർക്ക്
- ദശപുഷ്പ ഉദ്യാനം
- ഔഷധസസ്യ ഉദ്യാനം
- ഏറുമാടം
- പാർക്ക്
- ചരിത്ര മ്യൂസിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കോട്ടയം പാലാ റൂട്ടിൽ ചേർപ്പുങ്കൽ പള്ളി ജംഗ്ഷനിൽ നിന്നും കൊഴുവനാൽ റൂട്ടിൽ തീർത്ഥാടനകേന്ദ്രമായ ചേർപ്പുങ്കൽപള്ളിയുടെ സമീപത്തുകൂടിയുള്ള റോഡു മാർഗ്ഗം ഒന്നര കിലോ മീറ്റർ ചെല്ലുമ്പോൾ കാണുന്ന കുരിശുപള്ളിയുടെ സമീപത്തുനിന്നും വലത്തോട്ട് തിരിഞ്ഞ് അരകിലോമീറ്റർ ചെല്ലുമ്പോൾ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിന് സമീപമുള്ള ജംഗ്ഷനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. {{#multimaps: 9.663122 ,76.657625 | width=700px | zoom=16 }}