ജി എൽ പി എസ് പായിപ്പാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ, വള്ളംകളിക്ക് പേരുകേട്ട പായിപ്പാട് എന്ന പ്രകൃതി രമണീയമായ കൊച്ചുഗ്രാമത്തിലെ തലയെടുപ്പോടെ നിൽക്കുന്ന, അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന, വീയപുരം പഞ്ചായത്തിലെ ഏക ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ ആണിത്.
ജി എൽ പി എസ് പായിപ്പാട് | |
---|---|
വിലാസം | |
പായിപ്പാട് പായിപ്പാട് , പായിപ്പാട് പി.ഒ. , 690514 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0479 2318384 |
ഇമെയിൽ | 35411haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35411 (സമേതം) |
യുഡൈസ് കോഡ് | 32110500803 |
വിക്കിഡാറ്റ | Q87478379 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വീയപുരം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത. കെ. കെ |
പി.ടി.എ. പ്രസിഡണ്ട് | ശരണ്യ ചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വിശ്വലക്ഷ്മി. കെ. പി |
അവസാനം തിരുത്തിയത് | |
19-02-2024 | 35411 |
ചരിത്രം
ലഭ്യമായ രേഖകൾ പ്രകാരം സ്‌കൂൾ സ്ഥാപിതമായത് 1910 ൽ ആണ്. പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും പിന്നോക്കാവസ്ഥയിലായിരുന്ന ആ കാലത്ത് കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസം സാധ്യമാക്കുക എന്നത് വിദൂര സ്വപ്നം മാത്രമായിരുന്നു. അങ്ങനെയിരിക്കെ ഒരു നല്ല മനസ്സിനുടമയായ ശ്രീ കല്ലമ്പള്ളിൽ കൃഷ്ണപിള്ള 60 സെന്റ് ഭൂമി സ്കൂളിനായി നൽകുകയുണ്ടായി. ആ കാലത്തെ സാമ്പത്തികത്തിന് അനുയോജ്യമാം വിധം ഒരു ഓല മേഞ്ഞ കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ആ കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചുവന്ന സ്‌കൂളിനായി 2005 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു. 2017-2018 വർഷം ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് ഹൈടെക് ക്ലാസ്സ്മുറി നിർമ്മിച്ചു നൽകി. ഇപ്പോൾ ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിൽ നിന്നു വരുന്നവരാണ്.
ഭൗതികസൗകര്യങ്ങൾ
- ശാന്തവും പഠനതാത്പര്യം ഉണർത്തുന്നതുമായ പഠനാന്തരീക്ഷം
- ശുദ്ധമായ കുടിവെള്ളം
- വൃത്തിയും സൗകര്യവും ഉള്ള പാചകപ്പുര
- വൃത്തിയുള്ള ശൗചാലയങ്ങൾ
- വൃത്തിയുള്ള കൈകഴുകൽ സ്ഥലം
- മികച്ച സ്കൂൾ ലൈബ്രറി ,ക്ലാസ് ലൈബ്രറി
- കുട്ടികളുടെ പാർക്ക്
- പച്ചക്കറിത്തോട്ടം
- പ്രൊജക്ടർ സൗകര്യം
- ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് ഹൈടെക് ക്ലാസ്സ്മുറി നിർമ്മിച്ചു നൽകി.
- വൈദ്യുതീകരിച്ച കോൺക്രീറ്റ് കെട്ടിടത്തിൽ എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
- ലൈബ്രറിയും ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കമ്പ്യൂട്ടർ സൗകര്യവും ഇവിടെ കുട്ടികൾക്ക് ലഭ്യമാണ്.
- മാലിന്യനിർമ്മാർജ്ജനത്തിനുള്ള ആധുനിക സൗകര്യം
- മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു.
- പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു
- അധ്യയനം ഫലപ്രദമായ രീതിയിൽ നടത്തുന്നതിന് അനുയോജ്യമായ ക്ലാസ്സ്മുറികൾ ഉൾപ്പെടുന്ന രണ്ടു പ്രധാന കെട്ടിടങ്ങളുണ്ട് .ഇന്റർലോക്ക് ഇട്ടു മനോഹരമാക്കിയ മുറ്റവും പൂന്തോട്ടവും സ്കൂളിന്റെ ഭംഗി കൂട്ടുന്നു .ഭാഗികമായി ചുറ്റുമതിലുണ്ട് .കുട്ടികൾക്കു കായിക പരിശീലനത്തിന് അനുയോജ്യമായ കളിയുപകരണങ്ങളും കളിസ്ഥലവുമുണ്ട് .സ്കൂളിന്റെ വടക്കു ഭാഗത്തായുള്ള പച്ചക്കറി തോട്ടത്തിൽ നിന്നുള്ള വിഭവങ്ങൾ അവിടുത്തെ ആവശ്യത്തിന് ഉപയോഗിക്കുന്നു .കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തിന് അനുയോജ്യമായ പ0നാനുഭവങ്ങൾ നൽകാനുള്ള അന്തരീക്ഷം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്
- പരിസ്ഥിതി ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ആനന്ദവല്ലി
- അന്നമ്മ ജോൺ
- രാധാകുമാരി പി എൻ
നേട്ടങ്ങൾ
2019 -20 അധ്യായന വർഷത്തിൽ എൽ .എസ് .എസ് പരീക്ഷയിൽ വിജയിച്ച അലൻ ലിജു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- .ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6 കിലോമീറ്റർ)
{{#multimaps:9.3196766,76.4600661|zoom=18}}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35411
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ