ഗവ. മോഡൽ.യു.പി.എസ്. പിറവന്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. മോഡൽ.യു.പി.എസ്. പിറവന്തൂർ | |
---|---|
വിലാസം | |
പിറവന്തൂർ പിറവന്തൂർ. ഗവ.യു.പി.എസ് , പി.ഒ, പിറവന്തൂർ 689696 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04752372100 |
ഇമെയിൽ | piravanthoorups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40442 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ നായർ എ.ജി |
അവസാനം തിരുത്തിയത് | |
13-12-2023 | 40442wiki |
................................
ചരിത്രം
വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഏറെ പിന്നിൽ നിൽക്കുന്ന ഒരു മലയോര ഗ്രാമമായിരുന്നു പിറവന്തൂർ.കിഴക്കു സഹ്യാദ്രി സാനുക്കളെയും അച്ചൻകോവിൽ ആറിനെയും തെക്കു കല്ലടയാറിനെയും വടക്കും പടിഞ്ഞാറും ചെറു വനപ്രദേശങ്ങളെയും പത്തനാപുരം പഞ്ചായത്തിനെയും തൊട്ടുരുമ്മി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.
ഒരു നൂറ്റാണ്ടിനു മുൻപ് ശ്രീ നാരായണ ഗുരുദേവൻ ഈ ദേശം സന്ദർശിച്ച വേളയിൽ ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച വിദ്യാലയമാണ് പിറവന്തൂർ സ്കൂൾ. 1914 ൽ ആരംഭിച്ച ഈ വിദ്യാലയം നാട്ടിലെ നല്ലവരായ വ്യക്തികളുടെയും മറ്റും ശ്രമഫലമായി ഇന്ന് കാണുന്ന 40 സെന്റ് സ്ഥലം വാങ്ങുകയും അതിൽ ഗവണ്മെന്റ് നിർമിച്ച കെട്ടിടത്തിൽ എൽ പി സ്കൂൾ ആയി പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു.പ്രദേശത്തെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ ശ്രമഫലമായി 1974 ൽ ഈ വിദ്യാലയത്തെ മോഡൽ സ്കൂൾ ആയി ഉയർത്തി.2014 ൽ ശതാ ബ്ദിയുടെ നിറവിൽ എത്തി പിറവന്തൂർ സ്കൂൾ.2015 ൽ പുതിയ സ്കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്യപ്പെട്ടു.പുനലൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണിത് .
ഭൗതികസൗകര്യങ്ങൾ
40 സെന്റ് സ്ഥലത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.2 കെട്ടിടങ്ങൾ,14 ക്ലാസ് മുറികൾ,കമ്പ്യൂട്ടർ ലാബ്,ക്ലാസ് ലൈബ്രറി സൗകര്യങ്ങൾ എന്നിങ്ങനെ പരിമിതമായ ഭൗതിക സൗകര്യങ്ങളാണ് നിലവിൽ ഉള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.736983, 76.074789 |zoom=13}}