ഗവ. മോഡൽ.യു.പി.എസ്. പിറവന്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പിറവന്തൂർ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമമാണ് പിറവന്തൂർ.

പിറവന്തൂർ

കൊല്ലം ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റി പ്രദേശങ്ങളിലൊന്നായ പുനലൂർ തൊട്ട് വടക്കുവശത്തായി 12985 ഹെക്ടർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഒരു മലയോര ഗ്രാമമാണ് പിറവന്തൂർ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമത്തിന്റെ ആകെ വിസ്തീർണ്ണം 129.85 ച.കി.മീ ആണ്. അതിന്റെ 37% ഭാഗവും വനപ്രദേശങ്ങളുമാണ്. ഇത് 48.04 ചതുരശ്രകിലോമീറ്റർ വരും.

അതിരുകൾ

ഈ പഞ്ചായത്തിന്റെ വടക്കേ അതിർത്തി അച്ചൻകോവിലാറും തെക്കേ അതിർത്തി പുനലൂർ നഗരസഭയും കിഴക്ക് ആര്യങ്കാവ് പഞ്ചായത്തും, തെക്ക് കിഴക്ക് തെന്മല പഞ്ചായത്തും അതിരിടുന്നു. പിറവന്തൂരിന്റെ പടിഞ്ഞാറ് ദിശയിൽ പത്തനാപുരവും തെക്കുപടിഞ്ഞാറായി തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു.

ആരാധനാലയങ്ങൾ

  • അലിമുക്ക് ആനകുളം ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം, പിറവന്തൂർ
  • അലിമുക്ക് ആയിരവില്ലി ശ്രീ മഹാദേവ ക്ഷേത്രം, പിറവന്തൂർ
  • പുന്നല ശ്രീ നീലകണ്ഠപുരം ശിവ ക്ഷേത്രം, പിറവന്തൂർ
  • പുന്നല അമ്മൂമ്മ കൊട്ടാരം, പിറവന്തൂർ
  • ശാസ്താംപടിക്കൽ ശിവപാർവതി ക്ഷേത്രം, പിറവന്തൂർ
  • പനങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, പിറവന്തൂർ
  • കണ്ണങ്കര ശ്രീ ശിവക്ഷേത്രം, പിറവന്തൂർ
  • കറവൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പിറവന്തൂർ
  • ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പിറവന്തൂർ
  • എലിക്കാട്ടൂർ ശ്രീ മഹാദേവീ ക്ഷേത്രം, പിറവന്തൂർ
  • കടശ്ശേരി ശ്രീ മഹാവിഷ്ണു- ശ്രീ ഭദ്രകാളി ക്ഷേത്രം, പിറവന്തൂർ
  • മാങ്കോൺ ശ്രീ മഹാവിഷ്ണു ക്ഷേത്രം, പിറവന്തൂർ

പൊതുമേഖല സ്ഥാപനങ്ങൾ

പോസ്റ്റ് ഓഫീസ്

ഗവ യു പി എസ് പിറവന്തൂർ