ഗവ. എൽ പി ജി സ്ക്കൂൾ ചെറായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി ജി സ്ക്കൂൾ ചെറായി | |
---|---|
വിലാസം | |
എറണാകുളം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 26547 (സമേതം) |
യുഡൈസ് കോഡ് | 32081400414 |
വിക്കിഡാറ്റ | Q99510482 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-02-2022 | DEV |
................................
ചരിത്രം
04/03/1909 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുമുൻപ് രാജഭരണ കാലത്താണ് ഇതിൻറെ തുടക്കം. കൊച്ചിരാജ്യത്തിൻറെ കീഴിൽ പെൺപളളിക്കൂടമായി ശ്രീ. രാമവർമ്മ മഹാരാജാവിൻറെനാമധേയത്തിൽ ആരംഭിക്കുകയും പിന്നീട് ഗവൺമെൻറ് ലോവർ പ്രൈമറി ഗേൾസ് സ്ക്കൂൾഎന്ന് പേര് വരികയും ചെയ്തതായി രേഖകളിൽ നിന്നും മനസ്സിലാകുന്നു.ഈ പ്രദേശത്തെ ഭൂരിഭാഗം പേരുംഈ വിദ്യാലയത്തിൽ നിന്നാണ്ആദ്യാക്ഷരം കുറിച്ചിട്ടുളളത്.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികളാണ് നിലവിലുളളത്. ഓഫീസിൻറെ ഒരു ഭാഗം കംപ്യൂട്ടർ മുറിയായി ഉപയോഗിക്കുന്നു. കൂടാതെ പ്രീപ്രൈമറിയുടെ ഒരു ഭാഗം ലൈബ്രറിയായി ഉപയോഗിക്കുന്നു. നിലവിൽ 5 ടോയ് ലററും, 3 യൂണിററിൻറെ രണ്ട് യൂറിനലുകളുമാണുളളത്. ടോയ് ലററിൽ ഒരെണ്ണം കുട്ടികൾക്കുളള അഡാപ്ററഡ് ടോയ് ലററ് ആണ്. നിലവിൽ ഒരു റാംപ് ഉണ്ട്. കുടിവെളള സ്രോതസ്
ടാപ് വാട്ടർ ആണ് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. കുട്ടികൾ തിളപ്പിച്ചാറിയ വെളളം തിളപ്പിച്ച് ചൂടാററി ജഗ്ഗുകളിൽ നൽകുകയും ചെയ്യുന്നുണ്ട്.
ലാബ് - ലൈബ്രറി
ലാബ് ഉപകരണങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവ ഉണ്ട്. പ്രീപ്രൈമറിയുടെ ഒരു ഭാഗത്ത് അലമാരിയിലാണ് ഇവ സൂക്ഷിച്ചിട്ടുളളത്. ഈ ക്ലാസിൻറെ ഒരു ഭാഗം വായനാമുറിയായി ഉപയോഗിക്കുന്നു.
കളിസ്ഥലം
സ്ക്കൂളിൻറെ മുൻപിലും, പുറകിലും കുട്ടികൾക്ക് വ്യായാമത്തിനും കളിക്കാനുമായി ധാരാളം സ്ഥലമുണ്ട്. ധാരാളം മരങ്ങൾ ഉളളതിനാൽ തണൽ ലഭിക്കുമെങ്കിലും മരക്കൊന്പുകൾ ഒരു ഭീഷണിയാണ്. സ്ക്കൂളിൻറെ പിൻഭാഗം സ്ഥലം വളരെ വേഗത്തിൽ കാടുപിടിക്കുന്നതിനാൽ ഇഴജന്തുക്കളുടെ സാന്നിദ്ധ്യത്തിന് ഇടവരുന്നതും ആയത് സ്ക്കൂളിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതാണ്.
മിനി പാർക്ക്
ഊഞ്ഞാൽ, സീസോ, സ്ലൈഡ്, മറിഗോ റൗണ്ട് എന്നിവയടങ്ങിയ ഒരു പാർക്ക് കുട്ടികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.12858,76.19748|zoom=18}}