പെരുന്താറ്റിൽ വലിയപറമ്പ ഈസ്റ്റ്എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ .തലശ്ശേരി നോർത്ത്. ഉപജില്ലയിലെ പെരുന്താറ്റിൽ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
പെരുന്താറ്റിൽ വലിയപറമ്പ ഈസ്റ്റ്എൽ.പി.എസ് | |
---|---|
വിലാസം | |
പെരുന്താറ്റിൽ പെരുന്താറ്റിൽ പി.ഒ. , 670107 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | pvelp2012@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14350 (സമേതം) |
യുഡൈസ് കോഡ് | 32020400320 |
വിക്കിഡാറ്റ | Q64457142 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാവിത്രി. സി |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശ് കുമാർ. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
അവസാനം തിരുത്തിയത് | |
04-02-2022 | Pvelp14350 |
ചരിത്രം
എരഞ്ഞോളി പഞ്ചായത്തിലെ പെരുന്താറ്റിൽ വില്ലേജിൽ ഉൾപ്പെട്ട വിദ്യാലയമാണ് പെരുന്താറ്റിൽ വലിയപറമ്പ് ഈസ്റ്റ് എൽ പി സ്കൂൾ. 1926 ഇൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭാസം അപ്രാപ്യമായിരുന്ന കാലത്തു സമീപ പ്രദേശങ്ങളിലുള്ള കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കാൻ വേണ്ടി ശ്രീ.എ എം കെ കുഞ്ഞിക്കണ്ണക്കുറപ്പാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്ററും അദ്ദേഹം തന്നെ ആയിരുന്നു. ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുള്ളത്. വിദ്യാലയത്തിലെ പൂർവ കാല അദ്ധ്യാപകർ കെപി മാധവി അമ്മ, എൻ വി ദേവകി ടീച്ചർ ,എൻ രാഘവൻ മാസ്റ്റർ, കെ പദ്മാവതി അമ്മ, എം കെ ഭാസ്കരൻ മാസ്റ്റർ, എം വിലാസിനി ടീച്ചർ, കെ രാധ ടീച്ചർ, സി എം സതി ടീച്ചർ, എം രത്നവല്ലി ടീച്ചർ എന്നിവരാണ്.
ഭൗതികസൗകര്യങ്ങൾ
പ്രീ കെ ഇ ർ പ്രകാരമുള്ള രണ്ടു ഹാളും കെ ഇ ർ അനുസരിച്ചുള്ള ഒരു ക്ലാസ് മുറിയുമാണ് ഇപ്പോളുള്ളത്. നിലവിലുള്ള രണ്ടു കംപ്യൂട്ടറുകളും പ്രവർത്തന ക്ഷമമാണ്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാലയത്തിന് ചുറ്റ് മതിൽ ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ തന്നെ ഒരു അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്.സ്കൂളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ശുചി മുറിയും പാചകപ്പുരയുമുണ്ട്.ചുമർ ചിത്രങ്ങൾ കൊണ്ട് സ്കൂൾ ആകര്ഷകമാക്കിയിട്ടുണ്ട്.കുട്ടികൾക്കാവശ്യമായ ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ തരാം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ മികച്ച വിജയങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ലൈബ്രറി പുസ്തക വിതരണം സജീവമായി നടക്കുന്നു. സ്കൂൾ അസംബ്ലി, ബാല സഭ, ദിനാചരണങ്ങൾ എന്നിവ കൃത്യമായി നടക്കാറുണ്ട്.പൂർണ്ണ ഇന്റർനാഷണൽ സ്കോളർഷിപ് പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
മാനേജ്‌മെന്റ്
സ്കൂൾ മാനേജർ: ശ്രീ. ജഗദീഷ്
സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കാറുണ്ട്.
മുൻസാരഥികൾ
sl no | പേരുകൾ |
---|---|
1 | ശ്രീ എ എം കെ കുഞ്ഞിക്കണ്ണക്കുറുപ്പ് |
2 | കെ പി മാധവി അമ്മ |
3 | എൻ വി ദേവകി ടീച്ചർ |
4 | എൻ രാഘവൻ മാസ്റ്റർ |
5 | കെ പത്മാവതി അമ്മ |
6 | എം കെ ഭാസ്കരൻ മാസ്റ്റർ |
7 | എം വിലാസിനി ടീച്ചർ |
8 | കെ കെ രാധ ടീച്ചർ |
9 | സി എം സതി ടീച്ചർ |
10 | എം രത്നവല്ലി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാഷ്ട്രീയ രംഗത്ത് അറിയപ്പെടുന്ന നേതാവായ ശ്രീ. ടി പി ശ്രീധരൻ, ഏകാഭിനയ രംഗത്ത് മുടി ചൂടാ മന്നനായ ശ്രീ. പെരുന്താറ്റിൽ ഗോപാലൻ, കഥാ പ്രസംഗ രംഗത്ത് മികവ് തെളിയിച്ച സുഘിഷ, സുസ്മിത തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ധാരാളം പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
സ്കൂൾ പ്രവർത്തനങ്ങൾ
-
ശിശുദിനം- ബഹുമാനപ്പെട്ട എ ഇ ഒ ശ്രീമതി. നിർമലാദേവി നിർവഹിക്കുന്നു
-
കുട്ടി ചാച്ചാജിമാർ
-
പ്ലാസ്റ്റിക്_ഹർത്താൽ - ശ്രീ. ദേവദാസ് ഉദ്ഘാടനം ചെയ്യുന്നു
-
സ്കൂൾ പച്ചക്കറി കൃഷി ബഹുമാനപ്പെട്ട കൃഷി ഓഫീസർ നിർവഹിക്കുന്നു
-
വിത്തു നടീൽ
-
മാതൃക ക്ലാസ് പി ടി എ ഉദ്ഘാടന ചടങ്
-
രക്ഷിതാക്കൾ
-
ഉപജില്ലാ കലോത്സവം ഭരതനാട്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഋതുനന്ദ
-
അതിജീവനം പരിപാടി 2021
-
സ്കൂളിൽ വൃക്ഷതൈ നടൽ
-
LSS വിജയികൾ 2019-20
വഴികാട്ടി
{{#multimaps:11.7806804552442, 75.50938008213609 | width=800px | zoom=17}}
- തലശ്ശേരിയിൽ നിന്നും കൊളശ്ശേരി വഴി പെരുന്താറ്റിൽ (6 കിലോമീറ്റർ )
- കതിരൂരിൽ നിന്നും തൊട്ടുമ്മൽ വഴി ബസ്സ് /ഓട്ടോ മാർഗം പെരുന്താറ്റിൽ എത്താം (6 കിലോമീറ്റർ )
- തലശ്ശേരി കൂർഗ് റോഡിൽ നിന്ന് ഓട്ടോ മാർഗം ചോനാടം ജംഗ്ഷനിൽ നിന്നും പെരുന്താറ്റിൽ (2 1/2 കിലോമീറ്റർ )