സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
37001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37001
യൂണിറ്റ് നമ്പർLK/2018/37001
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ലീഡർഅഭിജിത്ത് അജിത്ത്
ഡെപ്യൂട്ടി ലീഡർരോഹിത് രമേശ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജെബി തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആശ പി മാത്യു
അവസാനം തിരുത്തിയത്
08-09-202337001

2022-25 ബാച്ച്

ക്രമ നമ്പർ കുട്ടികളുടെപേര് ക്ലാസ് ഡിവിഷൻ
1 ഉത്തര വിനോദ് കുമാർ 8 ബി
2 ജെസ്ന തോമസ് 8 സി
3 അലൻ സി അനിൽ 8
4 അശ്വന്ത് കൃഷ്ണ 8 സി
5 ഫെബ മറിയം ജോൺ 8 ബി
6 അലീന വിൽസൺ 8 ബി
7 സ്നേഹ ആൻ ജോൺസൺ 8 സി
8 സാന്ത്വന പി 8 സി
9 ജോയൽ ജോയ് മാത്യു 8 ബി
10 ഷാരോൺ മാത്യു ജോൺ 8
11 മഞ്ജരി എം 8 സി
12 നിവേദിത ഹരി കുമാർ 8 സി
13 ആരോമൽ എ 8 സി
14 പ്രണവ് വി 8
15 അക്ഷയ് അരുൺ 8 ബി
16 അശ്വന്ത് പ്രകാശ് 8
17 അളക വി എസ് 8
18 നേതൻ ജോർജ്ജ് സുജിത്ത് 8 സി
19 കാവ്യ അജികുമാർ 8 ബി
20 ദേവിക ബാലഗോപാൽ 8 സി
21 ആര്യ രവി 8 ഡി
22 ആദർശ് ആർ പിള്ള 8 ബി
23 അനശ്വര ഗിരിഷ് 8
24 വൈഗ എസ് 8 സി
25 രോഹിത് രമേശ് 8 സി
26 അഭിജിത്ത് അജിത്ത് 8 സി
27 ആഷ്ലി ടി ബാബു 8
28 ഗൗതം സജീവ് 8 ബി
29 അച്ചു പ്രസാദ് 8 ഡി
30 ആരോൺ തോമസ് വറുഗീസ് 8 ബി
31 അഹലിയ ബിജു 8 സി
32 നവ്യ സാബു 8 ഡി
33 ജെറമിയ മാത്യു ജോബി 8
34 ക്രിസ്റ്റീന സൂസൻ ജേക്കബ് 8
35 അശ്വതി രാജേഷ് 8 ഡി
36 അർജുൻ ആർ 8
37 ഹരികൃഷ്ണൻ 8 ബി
38 വൈഷ്ണവി എസ് 8 ബി
39 അഭിനവ് കെ എസ് 8 ഡി
40 അനന്ദനുണ്ണി വി 8

റോബോട്ടിക് കിറ്റ‍ുകള‍ുടെ പ്രവർത്തനോത്ഘാടനം--തൽസമയ സംപ്രേഷണം

സ്‍ക‍ൂൾ ലിറ്റിൽ കൈറ്റ്സ്  യ‍ൂണിറ്റ‍ുകൾക്ക് ലഭ്യമായ റോബോട്ടിക് കിറ്റ‍ുകള‍ുടെ പ്രവർത്തനോത്ഘാടനം  ബഹ‍ു. മ‍ുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിര‍ുവനന്തപ‍ുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വെച്ച്  2022ഡിസംബർ  8 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ന് നിർവ്വഹിച്ചു. പ്രവർത്തനോത്ഘാടനത്തിന്റെ തൽസമയ സംപ്രേഷണം കൈറ്റ് വിക്ടേഴ്സ് ചാനലിൽ വീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ചെയ്തു. എല്ലാ ക്ലാസിലെയും കുട്ടികൾ പ്രവർത്തനോത്ഘാടനം വിക്ടേഴ്സ്ചാനലിൽ വീക്ഷിച്ചു.

യൂണിസെഫ് വിവരശേഖരണം

ഇടയാറൻമുള എഎംഎം ഹയർ സെക്കൻഡറി  സ്കൂളിന് വീണ്ടും അഭിമാന നിമിഷം!!! വിദ്യാഭ്യാസ മേഖലയിലെ ഫലപ്രാപ്തി പഠനത്തിനായി യൂണിസെഫ് (യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട്) നടത്തുന്ന വിവരശേഖരണത്തിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും പങ്കാളിയാകുന്നു. പത്തനംതിട്ട ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 10 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെടുന്നു.

ഫ്രീഡം ഫെസ്റ്റ് പ്രോഗ്രാം 2023

ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റിന്റെ  ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന് ലക്ഷ്യത്തോടെ പ്രോഗ്രാമിംഗ്, ആനിമേഷൻ വിഭാഗത്തിലുള്ള പ്രദർശനവും, AI ബോധവൽക്കരണ ക്ലാസും  സ്കൂൾ ഐടി ലാബിൽ ആഗസ്റ്റ് അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 9:30ക്ക്  സംഘടിപ്പിക്കുന്നു.

പോർട്ടബിൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (പ്രോട്ടോടൈപ്പ് )

ഫയർ അലാം

മൊബൈൽ ആപ്പ് കൺട്രോൾ

ഡോർ ഓപ്പണിങ്

ഇലക്ട്രോണിക് പ്രൊട്രാക്ടർ

ആർ ജി ബി ലൈറ്റ്

ഉബണ്ടു  ഇൻസ്റ്റലേഷൻ

എക്സ്പ് ഐയ്സ്

ശാസ്ത്ര പരീക്ഷണങ്ങളും ശാസ്ത്ര പ്രൊജക്ടുകളും ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും അടങ്ങിയ ഒരു ഫ്രെയിംവർക്ക് ആണ് എക്സ്പ് ഐയ്സ്. എക്സ്പ് ഐയ്സ് എന്ന ഉപകരണത്തെ കംമ്പ്യൂട്ടറുമായ് ഒരു യു.എസ്.ബി വഴി ബന്ധിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. സ്വതന്ത്ര ഹാർഡ്‌വെയർ നിയമങ്ങൾ അനുസരിക്കുന്ന ഉപകരണം ആണ് എക്സ്പ് ഐയ്സ്.മൈക്രോകൺട്രോളർഅടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇലക്ട്രോണിക് സർക്യൂട്ട് ആണ് എക്സ്പ് ഐയ്സിന്റെ പ്രധാനഭാഗം. വോൾട്ടേജ് സമയം തുടങ്ങിയവ അളക്കുന്നതും ലഭിച്ച വിവരങ്ങൾ തിരിച് കംമ്പ്യൂട്ടറിലേക്ക് അയക്കുന്നതും മൈക്രോകൺട്രോളർ ആണ്.ഇങ്ങനെ ലഭിച്ച വിവരങ്ങൾ പൈത്തൺ കോഡ് ഉപയോഗിച്ച് വിശകലനം ചെയ്യുകയും സ്ക്രീനിൽ തെളിയിക്കുകയും ചെയ്യുന്നു.ഒരു യു.എസ്.ബി ഉപയോഗിച്ചാണു എക്സ്പ് ഐയ്സ് കംമ്പ്യൂട്ടറുമായ് ബന്ധിപ്പിക്കുന്നത്.എക്സ്പ് ഐയ്സ് പ്രവർത്തിക്കനാവശ്യമായ വൈദ്യുതി ലഭ്യമാവുന്നത് ഈ യു.എസ്.ബി വഴിയാണ്. ഈ ഉപകരണത്തിൽ വിവിധങ്ങളായ ഇൻപുട്ട് ടെർമിനലുകൾ ഉണ്ട്.ഈ ടെർമിനലുകളിലൂടെയുള്ള വോൾട്ടത നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഈ ഉപകരണത്തിനു കഴിയും. ഹയർസെക്കൻഡറിയിൽ ഊർജ്ജതന്ത്ര വിഭാഗത്തിലെ അദ്ധ്യാപകനായ സിബി മത്തായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വിശദമായ ക്ലാസ്സ് നൽകി.

സോഫ്റ്റ്‌വെയർ വോട്ടിംഗ് മെഷീൻ ആനിമേഷൻ

രക്ഷകർത്താക്കൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസ്

ഗേറ്റ് വേ ടു എ.ഐ

ബോധവൽക്കരണ ക്ലാസ്

അനിമേഷൻ

ഫ്രീഡം ഫസ്റ്റ് പോസ്റ്റർ മത്സരം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രത്യേക മത്സരമാണ് സ്കൂൾ സംഘടിപ്പിക്കുന്നത്.ഏറ്റവും മികച്ച പോസ്റ്ററുകൾ തയ്യാറാക്കുന്ന കുട്ടികൾക്ക് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്കൂൾതല ക്യാമ്പ്

ഇടയാറൻമുള  എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 'ജിഫ് ഉത്സവം' എന്ന പേരിൽ ക്യാമ്പോണം വിപുലമായി 2023 സെപ്റ്റംബർ ഒന്നിന് നടത്തി. താളമേളങ്ങളോട് തുടങ്ങിയ  ഓണാഘോഷത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. ഓണം എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. പത്തനംതിട്ട കൈറ്റിന്റെ നേതൃത്വത്തിലുള്ള മാസ്റ്റർ ട്രെയിനർ സുപ്രിയ പി സി  ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഹെഡ്മിസ്ട്രസ് അനില സാമൂവേലിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിന് കിടങ്ങന്നൂർ എസ്.വി.ജി.വി എച്ച് എസ് എസിലെ കൈറ്റ് മാസ്റ്റർ പ്രിയ ആർ നായരും, ജെബി തോമസും  നേതൃത്വം വഹിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിലായി ഓഡിയോ ബിറ്റുകൾ തയ്യാറാക്കുക, പ്രമോഷൻ വീഡിയോകൾ, ജിഫ് അനിമേഷൻ വീഡിയോകൾ തയ്യാറാക്കുക, പശ്ചാത്തല സംഗീതം ഒരുക്കൽ, പൂവേപൊലി പൂവേ എന്ന ഗെയിം സ്ക്രാച്ച് 3 ഉപയോഗിച്ച് തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സ്കൂൾ തല ക്യാമ്പിൽ ക്രമീകരിച്ചിരുന്നത്.

ഓഡിയോ ബിറ്റുകൾ തയ്യാറാക്കൽ

സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കമ്പോസിംഗ് സോഫ്റ്റ്‌വെയർ   ഉപയോഗിച്ച് ഓഡിയോ ബിറ്റുകൾ തയ്യാറാക്കിയുളള ചെണ്ടമേളം ഈ ഓണത്തിന് കുട്ടികളിൽ ആവേശം ഉളവാക്കി. വ്യത്യസ്തമായ ഓഡിയോ ബിറ്റുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ റിഥം കമ്പോസ്റ്റ് ചെയ്തു.

പ്രമോഷൻ വീഡിയോകൾ

ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണത്തിനെ അടിസ്ഥാനമാക്കിയുള്ള പ്രമോഷൻ വീഡിയോകൾ സ്കൂൾതല ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് കിട്ടിയ അടിസ്ഥാന ആശയങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രമോഷൻ വീഡിയോകൾ തയ്യാറാക്കാനുള്ള സാങ്കേതിക മികവുകൾ നേടി.

ജിഫ് അനിമേഷൻ വീഡിയോകൾ

സ്കൂൾതല ക്യാമ്പിൽ നിന്ന് കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര ദ്വിമാന അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ആഘോഷങ്ങൾ , സ്കൂൾ  പാഠ്യേതര പ്രവർത്തനങ്ങൾ, ദിനാഘോഷങ്ങൾ  ഇവയുമായി ബന്ധപ്പട്ട്  ജിഫ് ആനിമേഷൻ വീഡിയോകൾ കുട്ടികൾ തയ്യാറാക്കി.

പശ്ചാത്തല സംഗീതം ഒരുക്കൽ

വിദ്യാർത്ഥികൾ തയ്യാറാക്കുന്ന അനിമേഷനുകളുമായി ബന്ധപ്പെട്ട പശ്ചാത്തല സംഗീതം  ഓഡാസിറ്റിയിൽ റെക്കോർഡ് ചെയ്ത് എംപി ത്രി ഫയലുകൾ  ആക്കാൻ കുട്ടികളെ പഠിപ്പിച്ചു.

ജിഫ് ചിത്രങ്ങൾ

ദിനാഘോഷങ്ങളുമായും, ഓണവുമായും ബന്ധപ്പെടുത്തിയ ജിഫ് ചിത്രങ്ങൾ ഓപ്പൺടൂൺസ് ഉപയോഗിച്ച് തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

പൂവേപൊലി പൂവേ

സ്ക്രാച്ച് 3 ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് ഓണവുമായി ബന്ധപ്പെട്ട ഡിജിറ്റൽ അത്തപ്പൂക്കളം കുട്ടികൾ തയ്യാറാക്കി. ഈ വ്യത്യസ്തമായ പൂവേ പൊലി പൂവേ എന്ന ഗെയിം കുട്ടികളിൽ പുത്തൻ ഉണർവ് ഉണ്ടാക്കി. സ്ക്രാച്ച് 3 ഉപയോഗിച്ചുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ തയ്യാറാക്കി വരുന്നു.

അസൈൻമെന്റ് പൂർത്തിയാക്കൽ

സബ് ജില്ലാ ക്യാമ്പിലേക്ക് ഉള്ള സെലക്ഷന്റെ ഭാഗമായി അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിലായി വ്യത്യസ്തമായ ഉൽപന്നങ്ങൾ വിദ്യാർത്ഥികൾ തയ്യാറാക്കുന്നു. അസൈൻമെന്റ് പൂർത്തിയാക്കുന്ന തിരക്കിലാണ് കൈറ്റ് മാസ്റ്റേഴ്സും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും....