കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2018-20
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
17092-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 17092 |
യൂണിറ്റ് നമ്പർ | LK/2018/17092 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹസ്ന. സി.കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഫെമി. കെ |
അവസാനം തിരുത്തിയത് | |
25-08-2023 | 17092-hm |
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|---|
ചെയർമാൻ | പിടിഎ പ്രസിഡൻറ് | എ.ടി നാസർ | [[പ്രമാണം:|50px|center|]] |
കൺവീനർ | ഹെഡ്മിസ്ട്രസ് | സൈനബ എംകെ | |
വൈസ് ചെയർപേഴ്സൺ | എംപിടിഎ പ്രസിഡൻറ് | നൂ൪ജഹാ൯ | [[പ്രമാണം:|60px|center|]] |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ഹസ്ന സി കെ | [[പ്രമാണം:|70px|center|]] |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ഫെമി.കെ | [[പ്രമാണം:|50px|center|]] |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | [[പ്രമാണം:|80px|center|]] | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | [[പ്രമാണം:|80px|center|]] | |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
അമ്മമാർക്കുള്ള പരിശീലന പരിപാടി
28- 10 -2019 അമ്മമാർക്കുള്ള പരിശീലന പരിപാടി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയുണ്ടായി .നാഫിഹ നാസർ, നെഹ്റ നൗഷാദ് ,ആയിഷ സന എന്നിവർ അമ്മമാർക്കുള്ള പരിശീലന പരിപാടിക്ക് നേതൃത്വം നൽകി ഡിജിറ്റലായി റിസോർട്ടുകളുടെ പഠന സാധ്യതകളും സമഗ്ര ലേണിങ് പോർട്ടലിനെ ഉപയോഗവും വിക്ടേഴ്സ് ചാനൽ അതിന്റെ ആപ്പുകൾ പഠനപ്രവർത്തനങ്ങളിൽ സ്മാർട്ട്ഫോണുകളുടെ സാധ്യത എന്നിവ പരിചയപ്പെടുത്തുക യുണ്ടായി..ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ അമ്മമാർക്ക് സംഘടിപ്പിച്ച പരിപാടിയിൽ എൺപതിലധികം അമ്മമാർ പങ്കെടുക്കുകയുണ്ടായി.
വി സ്‍മൈൽ സന്ദർശനം
2019 ഫെബ്രുവരി 13ന് ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രവർത്ഥനങ്ങളുടെ ഭാഗമായി "വി സ്‍മൈൽ" എന്ന സ്ഥാപനം സന്ദർശിച്ചു.
ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാനുള്ള ഒരു സ്ഥാപനമാണ് വി സ്‍മൈൽ. കുട്ടികൾക്കുള്ള നിരവധി പരിശീലനങ്ങൾ ഇവിടെ ലഭ്യമാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് സ്വന്തമായ് യാത്ര ചെയ്യാനുള്ള കഴിവ് അവരിൽ ഉണ്ടാക്കിയെടുക്കുക എന്നത്. കൂടാതെ തുന്നൽ, മെഴുക് ഉൽപ്പന്നങ്ങൾ, ചവിട്ടി നിർമ്മാണം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ഇവിടെ പരിശീലിപ്പിക്കുന്നു. നടക്കാവിലുള്ള വി സ്‍മൈൽ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠിപ്പിക്കുവാനുെ അവരുമായി സെവദിക്കാനും ഒരുമിച്ച് ഭക്ഷണം പങ്കിടുവാനുമുള്ള അവസരം ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികൾക്കു ലഭിച്ചു
ഫീൽഡ് വിസിറ്റ്
2019 ഫെബ്രുവരി 15ന് ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികളുടെ ഫീൾഡ് വിസിറ്റിന്റെ ഭാഗമായി ULCCS സൈബർ പാർക്ക് സന്ദർശിച്ചു. ULCCS സ്റ്റാഫുകളായ സനീശ് സർ, വിഗ്‍നേശ് സർ , സാരംഗ് സർ എന്നിവർ സൈബർ പാർക്കിനെകുറിച്ചും സ്റ്റാർട്ട് അപ്പ് മിഷ്യനെകുറിച്ചും ഐ. ടി. മേഖലകളിലെ സാധ്യതകളെക്കുറിച്ചും വിശദീകരിച്ചു. ULCCS സ്റ്റാഫ‍് മെമ്പറായ വിഗ്‍നേശ് സർ സൈബർ പാർക്കിലേക്ക് ആവശ്യമായ വൈദ്യുതി, വെള്ളം എന്നിവയെല്ലാം ആവശ്യാനുസരണം അവിടേക്കെത്തിക്കുന്ന മേഖലകളെക്കുറിച്ചും വിശദീകരിച്ചു. ശേഷം സേഫ്‍റ്റി മെശേഴ്‍സിനെക്കുറിച്ചും വിശദീകരിച്ചു.
2019 ഫെബ്രുലരി ഇരുപതോടുകൂടി മൊഡ്യൂൾ പ്രകാരമുള്ള ലിറ്റിൽ കൈറ്റ് ക്ലാസ്സുകൾ അവസാനിച്ചു. സ്‍കൂളിലെ എല്ലാ പ്രവർത്ഥനത്തിന്റെയും വീഡിയോ കവറേജും ന്യൂസ് റിപ്പോർട്ടിങ്ങുമായി തിളക്കമുള്ള ഒരു ക്ലബായി മാറിയിരിക്കുകയാണ് ലിറ്റിൽ കൈറ്റ്‍സ്.
ഡിജിറ്റൽ മാഗസിൻ
അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയർ, ഇലൿട്രോണിൿസ്, റോബോട്ടിൿസ് തുടങ്ങിയ വൈ
വിധ്യമാർന്ന മേഖലകളിലൂടെ സഞ്ചരിച്ച ഊർജ്ജസ്വലരായ കാലിക്കറ്റ് ഗേൾസിലെ ലിറ്റിൽ കൈറ്റ്‍സ് 'ലിറ്റിൽ ബൈറ്റ്സ്' എന്ന പേരിൽ ഒരുഡിജിറ്റൽ മാഗസിൻ നിർമിച്ചു. പരിശീലനങ്ങൾ അവർക്കു പകർന്നു കൊടുത്ത അറിവിന്റെ സന്തതിയാണ് ലിറ്റിൽ ബൈറ്റ്സ് എന്ന ഡിജിറ്റൽ മാഗസിൻ. 2019 ജനുവരി 19ന് സ്‍കൂൾ പി. ടി. എ പ്രസിഡന്റ് മുഹമ്മദ് മുസ്‍തഫ സർ പ്രകാശനം ചെയ്‍തു.