ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
33056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33056
യൂണിറ്റ് നമ്പർLK/2018/33056
അംഗങ്ങളുടെ എണ്ണം85
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ലീഡർഅഭിനവ് പി നായർ
ഡെപ്യൂട്ടി ലീഡർനയന സുരേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജോഷി റ്റി.സി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കുഞ്ഞുമോൾ സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
16-07-2023Nevin Promod

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച 2018 വർഷം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലും പ്രവർത്തനം ആരംഭിച്ചു..2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും കുഞ്ഞുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു. 2019-21 വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.2020-23 വർഷത്തിൽ പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞടുക്കപ്പെട്ടത്.39 കുട്ടികൾ സോഫ്റ്റ്‍വെയർ പരീക്ഷയിൽ പങ്കെടുത്തതിൽ 32കട്ടികൾ തെരഞ്ഞെടക്കപ്പെട്ടു.2021-24 വർഷത്തിൽ 8-ാം ക്ലാസ്സിലെ 28 കുട്ടികൾ അഭിരുചി പരീക്ഷയിൽ വിജയിച്ചു ക്ലബ്ബിൽ അംഗങ്ങളായി.2022 - 2025 വർഷത്തിൽ ജൂലൈ രണ്ടിന് നടന്ന അഭിരുചി പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. 2023 - 2026 വർഷത്തിൽ ജൂൺ 13ന് 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്‍വെയർ പരീക്ഷയിൽ 30 കുട്ടികൾ വിജയിച്ച് ക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു.

പ്രവർത്തനങ്ങൾ 2023-24

ലിറ്റിൽ കൈറ്റ്സ് പിറിലിമിനറി ക്യാമ്പ്

2023 ജൂലൈ മാസം 14ാം തിയതി സ്ക്കൂൾ കമ്പ്യുൂട്ടർ ലാബിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് പിറിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. കോട്ടയം കൈറ്റ് മാസ്റ്റർ ട്രെനർ സ്രി അനിഷ് പി. അർ ക്യാമ്പിന് നേദുർത്തം നൽകി .

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അവധിക്കാല പരിശീലനം

2023 മെയ് 26,27 തിയതികളിലായി 9-ാം ക്ലാസ്സിലെ കുട്ടികൾക്കായി ലിറ്റിൽകൈറ്റ്സിന്റെ പരിഷ്കരിച്ച പാഠ്യപദ്ധതി കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ക്ലാസ്സുകൾ നടത്തി.മീഡിയ പരിശീലനം,മലയാളം കമ്പ്യൂട്ടിംഗ്, ബ്ലോക് പ്രോഗ്രാമിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.

ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം

9-ാം ക്ലാസ്സിലെ LK അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ ഒന്നാം തിയതി തന്നെ എല്ലാ ക്ലാസ്സ് മുറികളിലും ഹൈടക് ഉപകരണങ്ങൾ സജ്ജീകരിച്ച് പ്രവർത്തനക്ഷമമാക്കി.എല്ലാ ക്ലാസ്സുകളിലും LK അംഗങ്ങൾ കുട്ടികൾക്ക് കൈറ്റ് മാസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം സംബന്ധിച്ച് പരിശീലനം നൽകി.

കമ്പ്യൂട്ടർ ലാബിന്റെ പരിപാലനം

എല്ലാ വെള്ളിയാഴ്ചകളിലും LK അംഗങ്ങൾ കമ്പ്യൂട്ടർ ലാബ് അടിച്ചു വൃത്തിയാക്കി പരിപാലിക്കുന്നു.കുട്ടികളുടെ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ഒന്നാണ് ലാബിന്റെ പരിപാലനം.ഗ്രൂപ്പ് ലീഡേഴ്സ് നേതൃത്വം നൽകുന്നു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള Routine Class

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള Routine Classഎല്ലാ തിങ്കളാഴ്ചയും രാവിലെ 8.45-9.45 വരെ നടക്കുന്നു.കുട്ടികളുടെ ഹാജർ ഓൺലൈനായി രേഖപ്പെടുത്തുന്നു.

സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ

സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR camera ഉപയോഗിച്ച് ചെയ്തു വരുന്നു.ഇവ യുട്യൂബിൽ അപ്‍ലോഡ് ചെയ്യുന്നു.

9B ലഹരി വിരുദ്ധദിനാചരണം

ദിനാചരണങ്ങൾ

സാമൂഹിക പ്രസക്തിയുള്ള എല്ലാ ദിനാചരണങ്ങളും ക്ലാസ്സ് അടിസ്ഥാനത്തിൽ അസംമ്പിളിയിൽ സമുചിതമായി ആചരിക്കുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR ക്യാമറയിൽ എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തുകയും സ്കൂൾ വിക്കി,സ്കൂളിന്റെ ഫേസ് ബുക്ക് പേജ് എന്നിവയിൽ ഉൾപ്പെടുത്തുകയും ചെയ്തുവരുന്നു.പരിസ്ഥിതി ദിനാചരണം,അന്തരാഷ്ട്ര യോഗ ദിനാചരണം, വായനാ ദിനം.ലഹരിവിരുദ്ധ ദിനാചരണം തുടങ്ങിയവ സമുചിതമായി ആചരിച്ചു.

9B ക്ലാസ്സ് അസംമ്പ്ലി

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 2023-2026

ജൂൺ 13 രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് 2023-2026 വർഷത്തെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ തിരഞടുക്കുവാനുള്ള അഭിരുചി പരീക്ഷ നടത്തി. 8-ാം ക്ലാസ്സിലെ 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്‍വെയർ പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. അഭിരുചി പരീക്ഷ കുട്ടികൾക്ക് ഒരു നല്ല അനുഭവമായിരുന്നു.

അഭിരുചി പരീക്ഷ 2023

Ubuntu ഇൻസ്റ്റലേഷൻ

Ubuntu ഇൻസ്റ്റലേഷൻ