സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
33056-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 33056 |
യൂണിറ്റ് നമ്പർ | LK/2018/33056 |
അംഗങ്ങളുടെ എണ്ണം | 85 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ഏറ്റുമാനൂർ |
ലീഡർ | നെവിൻ പ്രമോദ് |
ഡെപ്യൂട്ടി ലീഡർ | ആഗ്നസ് ജോസഫ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോഷി റ്റി.സി. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കുഞ്ഞുമോൾ സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
01-03-2023 | Umarulfarooq7 |
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച 2018 വർഷം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലും പ്രവർത്തനം ആരംഭിച്ചു..2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും കുഞ്ഞുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു. 2019-21 വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.2020-23 വർഷത്തിൽ പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞടുക്കപ്പെട്ടത്.39 കുട്ടികൾ സോഫ്റ്റ്‍വെയർ പരീക്ഷയിൽ പങ്കെടുത്തതിൽ 32കട്ടികൾ തെരഞ്ഞെടക്കപ്പെട്ടു.2021-24വർഷത്തിൽ 8-ാം ക്ലാസ്സിലെ 28 കുട്ടികൾ അഭിരുചി പരീക്ഷയിൽ വിജയിച്ചു ക്ലബ്ബിൽ അംഗങ്ങളായി.2022-2025 വർഷത്തിൽ ജൂലൈ രണ്ടിന് നടന്ന അഭിരുചി പരീക്ഷയിൽ 30 കുട്ടികൾ വിജയിച്ച് ക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-2025 ബാച്ച്
- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022
- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2021
- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2020
പ്രവർത്തനങ്ങൾ 2022-23
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ വ്യക്തിഗത അസൈൻമെന്റ് പൂർത്തീകരണം
2019-22 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അസൈൻമെന്റ് പൂർത്തീകരണത്തിന് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ വേണ്ട മാർഗ്ഗ നിർദ്ദേശം നൽകുി. മൂല്യനിർണയം നടത്തി ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രേഖപ്പെടുത്തി.
ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം
കോവിഡ് മഹാമാരി മൂലം സ്‍കൂൾ പ്രവർത്തിക്കാത്തപ്പോൾ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തിന് വേണ്ട സജ്ജീകരണങ്ങൾ ചെയ്തു വരുന്നു. 2022 ജൂൺ ഒന്നാം തിയതി സ്കൂൾ തുറന്ന സാഹചര്യത്തിൽ ഹൈടെക് ക്ലാസ്സ് മുറികളിൽ ലാപ്‍ടോപ്പുകൾ ക്രമീകരിച്ചു. DSLR ക്യാമറയുടെ ബാറ്ററി ചാർജ്ജ് ചെയ്ത് ക്യാമറ പ്രവർത്തിപ്പിച്ചശേഷം ബാറ്ററി ഊരിമാറ്റി ബാഗിൽ ആക്കി അലമാരയിൽ സൂക്ഷിക്കുന്നു.സ്കൂൾ തല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന് DSLR ക്യാമറ ഉപയോഗിക്കുന്നു.ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനത്തിനു വേണ്ട സജ്ജീകരണങ്ങൾ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ചെയ്തുവരുന്നു.ഹൈടെക് ഉപകരണങ്ങൾക്കുണ്ടാകുുന്ന തകരാറുകൾ യഥാസമയം പരിഹരിക്കുന്നതിന് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ തകരാറികൾ രജിസ്റ്റർ ചെയ്തു വരുന്നു.2020-23വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി ജില്ലാ കൈറ്റ് ടീം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് കൈറ്റ്സ് മാസ്റ്റർമാരും മിസ്ട്രസ്സുമാരും മീറ്റിംങ്ങിൽ സംബന്ധിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്ക് പ്രായോഗികപ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള സൗകര്യങ്ങളെക്കുറിച്ച് ചർച്ചചെയ്തു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പരിശീലനം 2022-23
ജൂൺ ആദ്യവാരം തന്നെ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ്സുകൾ ആരംഭിച്ചു. ആഴ്ചയിൽ 1 മണിക്കൂർ പരിശീലനം നൽകുന്നു.കുട്ടികളുടെ വർക്കുകൾ ഫോൾഡറിൽ സേവ് ചെയ്തത് പെൻഡ്രൈവിൽ സൂക്ഷിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 2020-2023
2020-23 വർഷത്തിൽ പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞടുക്കപ്പെട്ടത്.38 കുട്ടികൾ സോഫ്റ്റ്‍വെയർ പരീക്ഷയിൽ പങ്കെടുത്തതിൽ 30 കട്ടികൾ തെരഞ്ഞെടക്കപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ക്ലാസ്സ്
2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പരിശീലനം എല്ലാ ബുധനാഴ്ചകളിലും വ്യാഴാഴ്ചകളിലും നടന്നു വരുന്നു.കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വരുന്നു.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പരിശീലനത്തിൽ പങ്കെടുത്തു.ഗ്രാഫിക്സ് &ആനിമേഷൻ,മലയാളം കംമ്പ്യൂട്ടിംഗ് & ഇന്റെർനെറ്റ്,സ്ക്രാച്ച് ഇവയിൽ 9 ലെ കുട്ടികൾക്ക് പരിശീലനം നൽകി,ഡിജിറ്റൽ മാഗസ്സിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.കുട്ടികൾക്ക് മാഗസ്സിൻ നിർമ്മാണത്തിന്റെ ചുമതലകൾ നൽകി.കുട്ടികളുടെ വിവിധങ്ങളായ സൃഷ്ടികൾ സമാഹരിച്ച് ഡിജിറ്റൽ ആക്കുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
2021-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ തെരഞ്ഞെടുപ്പ്
8A,8B,8C,8D,8E എന്നീ ഡിവിഷനുകളിൽ നിന്നായി 74 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഐ.റ്റി ക്ളബ്ബിൽ പങ്കെടുത്ത് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചു.അഭിരുചി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി.കൈറ്റ് വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകൾ കുട്ടികൾ കാണുന്നതിനുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി .വിക്ടേഴ്സ് ക്ലാസ്സിന്റെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.മാർച്ച് 19-ാം തിയതി നടക്കുന്ന അഭിരുചി പരീക്ഷയ്ക്ക് എല്ലാ കുട്ടികളും പങ്കെടുപ്പിക്കുന്നതിനുള്ള നിർദ്ദേശം മാതാപിതാക്കൾക്കു് ഗൂഗിൾ മീറ്റിലൂടെ നൽകി.അഭിരുചി പരീക്ഷയ്ക്ക് 28 കുട്ടികൾ വിജയിച്ചു.
-
aptitude test 2022-2025 ബാച്ച്
അമ്മ അറിയാൻ
സർക്കാരിന്റെ നിർദ്ദേശാനുസരണം സ്കൂളിൽ 'അമ്മ അറിയാൻ' എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്മമാർക്കായി സൈബർ സുരക്ഷാ ക്ലാസുകൾ എടുത്തു.മെയ് മാസം 7,10,11 തീയതികളിൽ രാവിലെയും ഉച്ചകഴിഞ്ഞു രണ്ടു ബാച്ചുകളിലായി ക്ലാസുകൾ നടന്നു. മെയ് 7,10 തീയതികളിൽ ഒരു ബാച്ചിൽ മുപ്പത് അമ്മമാർ വീതം 120 അമ്മമാർ പങ്കെടുത്തു.മെയ് പതിനൊന്നാം തീയതി രാവിലെ മുപ്പത് അമ്മമാർക്കായുള്ള ഒരു ബാച്ച് ക്ലാസ് നടന്നു. ഇങ്ങനെ ആകെ 150 അമ്മമാർ ഈ പരിപാടിയിൽ പങ്കെടുത്തു. കോട്ടയത്ത് വച്ച് നടന്ന മീറ്റിംഗിൽ പങ്കെടുത്ത കുട്ടികളാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.ഫോൺ ഉപയോഗം: സുരക്ഷയൊരുക്കാൻ പാസ്സ്‌വേർഡ്. വാർത്തകളുടെ കാണാലോകം: തിരിച്ചറിയണം നെല്ലും പതിരും. ,ഇൻറർനെറ്റിലെ ചതിക്കുഴികൾ,ഇൻറർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്താം. , തുടങ്ങിയ അഞ്ചു സെഷനുകളിലായി ക്ലാസുകൾ വളരെ ഭംഗിയോടെ നടന്നു.വീട്ടമ്മമാർക്ക് സൈബർ സുരക്ഷ അവബോധം ഉളവാക്കുവാൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു.
-
അമ്മ അറിയാൻ
-
അമ്മ അറിയാൻ
-
അമ്മ അറിയാൻ
-
അമ്മ അറിയാൻ
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള സബ്ബ് ജില്ലാ ക്യാമ്പ്
2020-2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സബ്ബ് ജില്ലാ ക്യാമ്പ് എം.ഡി സെമിനാരി സ്കൂളിൽ വച്ച് നടന്നു. ആനിമേഷൻ,സ്ക്രാച്ച് എന്നീ ഇനങ്ങളിൽ 8കുട്ടികൾ പങ്കെടുത്തു.
കുട്ടിക്ക് ഒരു പൂച്ചട്ടി
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മുൻകൈയെടുത്ത് 'കുട്ടിക്ക് ഒരു പൂച്ചട്ടി ' എന്ന പദ്ധതി നടപ്പിലാക്കി.ഒരു കുട്ടി ഒരു പൂച്ചെടിയോ ഔഷധസസ്യമോ കൊണ്ടുവന്ന് സ്കൂൾ മുറ്റം മനോഹരമാക്കി. മാതാപിതാക്കളുടെ കൂടെ വരുന്ന കുട്ടികൾ വാഹനത്തിൽ ചെടിച്ചട്ടികൾ കൊണ്ടുവന്ന് ജൂൺ ഒന്നാം തീയതി തന്നെ ചെടിച്ചട്ടികൾ ക്രമീകരിച്ചു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്കൂളിലെ മറ്റു വിദ്യാർത്ഥികളും ഈ പദ്ധതിയിൽ പങ്കാളികളായി.
പ്രഭാതവന്ദനം
ഓരോ ദിവസവും ഒരു നല്ല ചിന്തയോടുകൂടി ആരംഭിക്കുവാൻ വേണ്ടി സ്കൂൾ 'പ്രഭാതവന്ദനം' എന്ന വീഡിയോ സീരീസ് തുടങ്ങി. കുട്ടികൾ മഹത് വ്യക്തികളുടെ വചനങ്ങൾ പറയുന്നത് വീഡിയോയിൽ പകർത്തി അയച്ചുതരികയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് അവ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തു വരുന്നു.
പ്രഭാതവന്ദനം വീഡിയോ ലിങ്ക് (പ്രഭാതവന്ദനം)
Single Window Help Desk
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പ്ലസ് വൺ അലോട്ട്മെൻറ് ഏകജാലകം വഴി ചെയ്യുവാനായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ Single Window Help Desk പ്രവർത്തിച്ചു.ഇതിനായി നിർദ്ദേശാനുസരണം വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ വീട്ടിൽനിന്ന് സ്കൂളിലേക്ക് കൊണ്ടുവന്നിരുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 20 കുട്ടികൾക്ക് സിംഗിൾ വിൻഡോ ഓൺലൈൻ ആപ്ലിക്കേഷൻ ചെയ്തു കൊടുത്തു.
പ്ലസ് വൺ അലോറ്റ്മെന്റ് 2022
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഏകജാലക പ്ലസ് വൺ അലോറ്റ്മെന്റുകൾ പരിശോധിച്ച് പ്രിന്റ് എടുത്തു നൽകിയത് പ്ലസ് വൺ അഡ്മിഷന് അപേക്ഷാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമായി.
-
ഏകജാലകം 2022
-
ഏകജാലകം 2022
-
ഏകജാലകം 2022
പരിസ്ഥിതി ദിനാഘോഷം
ലിറ്റിൽ കൈറ്റ് സിലെ കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ബാഡ്ജ് നിർമ്മാണ മത്സരം നടത്തി. ഇതിനെ തുടർന്ന് ബാഡ്ജുകളുടെ ഒരു പ്രദർശനവും നടത്തുകയുണ്ടായി.പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു.
2021-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ്
2022 ജൂൺ മാസം ആദ്യവാരം മുതൽ എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി routine class നടന്നു വരുന്നു.സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് ക്ലാസ്സിന് നേതൃത്ത്വം നൽകി വരുന്നു.മൊഡ്യൂൾ പ്രകാരം ക്ലാസ്സുുകൾ നടക്കുന്നു.ഗ്രാഫിക്സ്,ആനിമേഷൻ ഇവയിൽ ക്ലാസ്സുകൾ നൽകി.
-
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ്
-
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ്
ഓൺലൈൻ സ്കോളർഷിപ്പ് ഡേറ്റ എൻട്രി
കുഞ്ഞുമോൾ ടീച്ചറുടെ നേതൃത്വത്തിൽവിദ്യാർത്ഥികൾക്ക് അർഹമായ എല്ലാ ഗ്രാന്റുകളും സ്കോളർഷിപ്പുകളും യഥാസമയം ഓൺലൈനായി ചെയ്തുകൊടുക്കുന്നു.ഇതിൻറെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ചേർന്ന് സ്കൂളിൽ സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു.സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്ക് 25ഫ്രഷ് ആപ്ലിക്കേഷനുകളും 60റിന്യൂവൽ ആപ്ലിക്കേഷനുകളും വിദ്യാർത്ഥികൾക്ക് ഓൺലൈനായി ചെയ്തുകൊടുത്തു.
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ആദരം
പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളിൽ കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം.ജൂലൈ 26 -ാം തിതതി 12.30 pm ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മെറിറ്റ് ഡേ ആഘോഷത്തിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂൾ വിക്കി പോർട്ടലിനുള്ള അവാർഡ് ലഭിച്ച മാന്നാനം സെന്റ്. എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളെയും നേതൃത്വം നൽകിയ ശ്രീമതി. കുഞ്ഞുമോൾ ടീച്ചറിനെയും ശ്രീ. ജോഷി സാറിനെയും രജിസ്ട്രേഷൻ - സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ ആദരിച്ചു.സെന്റ്.എഫ്രേംസ് സ്കൂളിന് രണ്ടാം തവണയാണ് സ്കൂൾ വിക്കി അവാർഡ് ലഭിക്കുന്നത്.ലിറ്റിൽ കൈറ്റ്സ് പരിശീനത്തിലും സ്കൂൾ വിക്കി പോർട്ടൽ അപ്ഡേഷനിലും സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ എന്നും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
2022-2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ തെരഞ്ഞെടുപ്പ്
അഭിരുചി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി.കൈറ്റ് വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകൾ കുട്ടികൾ കാണുന്നതിനുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി .വിക്ടേഴ്സ് ക്ലാസ്സിന്റെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.July 2 ന് നടന്ന അഭിരുചി പരീക്ഷയിൽ 38 കുട്ടികൾ പങ്കെടുത്തു.30 കുട്ടികൾ വിജയിച്ചു.
-
aptitude test 2022-2025 ബാച്ച്
-
aptitude test 2022-2025 ബാച്ച്
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ജില്ലാ ക്യാമ്പ്
2020-2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ ദ്വിദിന ജില്ലാ ക്യാമ്പ് കോട്ടയം മോഡൽ ഹൈസ്കൂളിൽ വച്ച് ജൂലൈ 16,17 തിയതികളിൽ നടത്തപ്പെട്ടു.പ്രോഗ്രാമിംഗ് ന് ദേവിക മാനോജ് പങ്കെടുത്തു.കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദമായിരുന്നു ക്യാമ്പ്.
വായനശാല ക്ലാസ്മുറികളിലേക്ക്
വായനാദിനത്തോടനുബന്ധിച്ച് ആരംഭിച്ച'വായനശാല ക്ലാസുകളിലേക്ക്' എന്ന പദ്ധതിയിൽ എല്ലാ വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന പുസ്തകങ്ങൾ അതാതു ക്ലാസിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് ശേഖരിക്കുകയും അവ ക്രമീകരിച്ച് ക്ലാസുകളിൽ സ്ഥാപിച്ച റാക്കുകളിൽ അടുക്കിവയ്ക്കുകയും ചെയ്തു. സ്കൂളിലെ അധ്യാപകരുടെയും സ്കൂൾ മാനേജ്മെന്റിന്റെയും സഹകരണം ഈ പരിപാടിയുടെ വിജയത്തിൽ ഏറെ സഹായിച്ചു. ഭാവിയുടെ വാഗ്ദാനമായ നമ്മുടെ കുട്ടികളിൽ വായനാശീലവും സാഹിത്യാഭിരുചിയും വളർത്തുവാൻ ഈ പദ്ധതി ഗുണം ചെയ്തു.
ബുള്ളറ്റിൻ ബോർഡ്
കുട്ടികളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുവാൻ വേണ്ടി എല്ലാ ക്ലാസിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചു.കുട്ടികൾ ചിത്രങ്ങൾ,കവിത,കഥ തുടങ്ങിയവ നൽകി ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കുന്നു.അവയെല്ലാം ചേർത്ത് ഭംഗിയായി ക്രമീകരിക്കുന്നതിൽ ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നേതൃത്വം നൽകുന്നു.എല്ലാ ആഴ്ചയും ആദ്യത്തെ മൂന്നു മികച്ച ബുള്ളറ്റിൻ ബോർഡുകൾ ഉള്ള ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകിവരുന്നു. ഇത് കുട്ടികൾക്ക് സന്തോഷവും ഉത്സാഹവും നൽകുന്നു.അധ്യയനവർഷത്തിന്റെ അവസാനം ഓരോ ക്ലാസും ഈ കലാസൃഷ്ടികൾ ചേർത്തുവച്ച് ഒരു കയ്യെഴുത്തു മാസിക നിർമ്മിക്കുന്നതാണ്.
-
ബുള്ളറ്റിൻ ബോർഡ്
-
ബുള്ളറ്റിൻ ബോർഡ്
-
ബുള്ളറ്റിൻ ബോർഡ്
-
ബുള്ളറ്റിൻ ബോർഡ്
-
ബുള്ളറ്റിൻ ബോർഡ്
ചാരിറ്റി ഫണ്ട്
'വേദനിക്കുന്ന സഹോദരങ്ങൾക്കായി കൈകോർക്കാം' എന്ന ആശയത്തിൽ നിന്ന് ഉടലെടുത്തതാണ് ഈ പദ്ധതി .എല്ലാ ക്ലാസിനും ഓരോ ചാരിറ്റി ഫണ്ട് ഉണ്ട്. എല്ലാ ബുധനാഴ്ചയും മുടങ്ങാതെ ചാരിറ്റി ഫണ്ട് സമാഹരിക്കുന്നു.ബുദ്ധിമുട്ടുന്നവർക്കും വേദനിക്കുന്നവർക്കുംവേണ്ടി തങ്ങളെക്കൊണ്ട് ആവുന്ന വിധത്തിൽ കുട്ടികൾ ഈ പദ്ധതിയിൽ സഹകരിക്കുന്നു. എല്ലാ ആഴ്ചയും മികച്ച ചാരിറ്റി കളക്ഷൻ ലഭിക്കുന്ന മൂന്നു ക്ലാസുകൾക്ക് സമ്മാനവും നൽകി വരുന്നു. ഇത് കുട്ടികൾക്ക് ഒരു പ്രചോദനമാണ്.
കയ്യെഴുത്തു മാസിക
കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ശേഖരിച്ച് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് 'ചിരാത് 'എന്ന പേരിൽ ഒരു കയ്യെഴുത്തു മാസിക നിർമ്മിച്ചു. ഇവയിൽ കുട്ടികൾ ചിത്രങ്ങൾ, കഥകൾ, കവിതകൾ ,ലേഖനങ്ങൾ മുതലായവ നൽകി. കലാപരമായി കുട്ടികളെ മുന്നോട്ടു വരുത്തുന്നതിനും കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും കയ്യെഴുത്തു മാസിക സഹായകരമാണ് കൈറ്റ് മാസ്റ്ററായ ശ്രീ ജോഷി സാർ കയ്യെഴുത്ത് മാസികക്ക് വേണ്ട ക്രമീകരണങ്ങൾ നൽകി സഹായിച്ചു.
-
കയ്യെഴുത്തു മാസിക
-
കയ്യെഴുത്തു മാസിക
-
കയ്യെഴുത്തു മാസിക
-
കയ്യെഴുത്തു മാസിക
-
കയ്യെഴുത്തു മാസിക
ഡി.എസ്.എൽ.ആർ ക്യാമറ പരിശീലനം
സ്കൂൾ കൈറ്റ് മാസ്റ്ററായ ശ്രീ. ജോഷി ടി.സി യുടെ നേതൃത്വത്തിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായും ഡി.എസ്.എൽ.ആർ ക്യാമറ പരിശീലനം നടത്തിവരുന്നു. ക്യാമറ ഹാൻഡിൽ ചെയ്യുന്നതിനും എടുത്ത ചിത്രങ്ങൾ ഫയലുകളായിയി ലാപ്ടോപ്പിലേക്ക് പകർത്തി സൂക്ഷിക്കുന്നതിനും ഈ പരിശീലനത്തിലൂടെ എല്ലാ കുട്ടികളും സജ്ജരാണ്. സ്കൂൾ പരിപാടികളുടെ ഫോട്ടോസും വീഡിയോസും എടുക്കുന്നതിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും താല്പരരാണ്.
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് ഓരോ ക്ലാസിലെ പുസ്തകങ്ങളുടെയും പേര്,രചയിതാവിന്റെ പേര്, എണ്ണം എന്നിവയെടുത്ത് ക്ലാസ് ലൈബ്രറിയുടെ കണക്കുകൾ ഡിജിറ്റൽ ആക്കി.പുതുതായി വരുന്ന പുസ്തകങ്ങൾ ഡിജിറ്റൽ രേഖയിലേക്ക് ചേർത്തുവരുന്നു.
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽ രൂപം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽ രൂപം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽ രൂപം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണംv
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണംv
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
-
ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം
ലിറ്റിൽ കൈറ്റ്സ് ഗാർഡൻ
ലിറ്റിൽ കൈറ്റ് അംഗങ്ങൾ വീട്ടിൽനിന്ന് ചെടികളും വിത്തുകളും കൊണ്ടുവന്ന് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഗാർഡൻ നിർമ്മിച്ച് ക്രമമായി പരിപാലിച്ചു വരുന്നു.ലിറ്റിൽ കൈറ്റ്സ് ഗാർഡനു ആവശ്യമായ സഹായങ്ങൾ കൈറ്റ് മാസ്റ്റേഴ്സായ കുഞ്ഞുമോൾ ടീച്ചറും ജോഷി സാറും ചെയ്തു നൽകി.
-
സ്കൂൾ പൂന്തോട്ട പരിപാലനം
-
സ്കൂൾ പൂന്തോട്ട പരിപാലനം
-
സ്കൂൾ പൂന്തോട്ട പരിപാലനം
-
സ്കൂൾ പൂന്തോട്ട പരിപാലനം
-
സ്കൂൾ പൂന്തോട്ട പരിപാലനം
-
സ്കൂൾ പൂന്തോട്ട പരിപാലനം
-
സ്കൂൾ പൂന്തോട്ട പരിപാലനം
-
സ്കൂൾ പൂന്തോട്ട പരിപാലനം
-
സ്കൂൾ പൂന്തോട്ട പരിപാലനം
-
സ്കൂൾ പൂന്തോട്ട പരിപാലനം
-
ലിറ്റിൽ കൈറ്റ്സ് ഗാർഡൻ
-
ലിറ്റിൽ കൈറ്റ്സ് ഗാർഡൻ
-
ലിറ്റിൽ കൈറ്റ്സ് ഗാർഡൻ
-
ലിറ്റിൽ കൈറ്റ്സ് ഗാർഡൻ
-
ലിറ്റിൽ കൈറ്റ്സ് ഗാർഡൻ
-
ലിറ്റിൽ കൈറ്റ്സ് ഗാർഡൻ
-
ലിറ്റിൽ കൈറ്റ്സ് ഗാർഡൻ
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് 'e-Mag' എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമ്മിച്ചു. കുട്ടികളുടെ ചിത്രങ്ങളും, കഥ ,കവിത, ലേഖനം എന്നിവയും ചേർത്താണ് ഈ മാഗസിൻ നിർമ്മിച്ചത്.ടെക്സ്റ്റ് എഡിറ്റിംഗ്, ഇമേജ് എഡിറ്റിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, എന്നിവ മെച്ചപ്പെടുത്തുവാൻ ഈ മാഗസിൻ നിർമ്മാണം കുട്ടികളെ സഹായിച്ചു.
സർഗ്ഗ വേള
എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്കൂർ 'സർഗ്ഗ വേള' എന്ന പരിപാടി നടത്തി വരുന്നു. കുട്ടികൾ വേദിയിൽ പാട്ടുകളും, പ്രസംഗങ്ങളും, കഥകളും, നാടകങ്ങളും അവതരിപ്പിക്കുന്നു.നാടൻ പാട്ടുകളും, ഗ്രൂപ്പ് സോങ്ങുകളും, മാപ്പിളപ്പാട്ടുകളും കുട്ടികൾ മനോഹരമായി പാടുന്നു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഈ പരിപാടിയിലെ സന്തോഷനിമിഷങ്ങൾ ഭംഗിയോടെ ക്യാമറയിൽ ചിത്രീകരിച്ചു വരുന്നു.
പച്ചക്കറിത്തോട്ടം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീട്ടിലും സ്കൂളിലും പച്ചക്കറിത്തോട്ടം നട്ടു പരിപാലിക്കുന്നു. മണ്ണിനെയും മരത്തെയും മറന്നു പോകുന്ന പുതിയ തലമുറയെ തിരികെ കൃഷിയിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ.കൈറ്റ് മാസ്റ്റേഴ്സ് ആയ ശ്രീമതി. കുഞ്ഞുമോൾ സെബാസ്റ്റ്യൻ ടീച്ചറും ശ്രീ. ജോഷി ടി.സി സാറും ഈ പരിപാടിക്ക് നേതൃത്വം നൽകുന്നു.കാർഷിക മേഖലയിൽ തല്പരരായ വിദ്യാർഥികൾ ചേർന്ന് മാസത്തിലൊരിക്കൽ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പച്ചക്കറികളും മറ്റ് സാധനങ്ങളും സംഭരിച്ച് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകിവരുന്നു.
(പച്ചക്കറിത്തോട്ടം വീഡിയോ )
-
Noon meal 2022
-
Noon meal 2022
-
Noon meal 2022
-
Noon meal 2022
-
Noon meal 2022
-
Noon meal 2022
ഫോട്ടോ ആൽബം
സ്കൂളിൽ നടക്കുന്ന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയോടെ ക്യാമറയിൽ ചിത്രീകരിച്ചു വരുന്നു. ഈ അധ്യയന വർഷത്തിലെ പരിപാടികളുടെ ഒരു ഫോട്ടോ അൽബം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. അതിനുവേണ്ടി എല്ലാ ആഴ്ചയും കുട്ടികൾ ഫോട്ടോസ് ഫയലുകളിലേക്ക് പകർത്തി സേവ് ചെയ്തുവരുന്നു.
നോട്ടീസ് നിർമ്മാണം
ശ്രീ. ജോഷി സാറിന്റെ മേൽനോട്ടത്തിൽ സ്കൂളിലെ വിവിധ പരിപാടികളുടെ നോട്ടീസ് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് നിർമ്മിക്കുന്നു.ആകർഷകരവും ലളിതവുമായ നോട്ടീസുകളും പോസ്റ്ററുകളും കുട്ടികൾ നിർമ്മിച്ചു വരുന്നു.
കോവിഡ് 19 വാക്സിനേഷൻ സർവ്വേ
സ്കൂളിലെ 8,9,10 ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളുടെയും വാക്സിനേഷൻ വിവരങ്ങൾ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ശേഖരിച്ചു.ഒരു ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവർ എന്നിങ്ങനെ മൂന്നു പട്ടികകളിൽ എല്ലാ വിദ്യാർത്ഥികളുടെയും പേരുകൾ ചേർത്തു.സർവ്വേ പൂർത്തിയായ ശേഷം വിവരങ്ങൾ കുട്ടികൾ ചേർന്ന് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി കമ്പ്യൂട്ടറുകളിൽ ചേർത്തു.
ലിറ്റിൽ കൈറ്റ്സ് അടുക്കളത്തോട്ടം
ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ കഴിഞ്ഞ് ഉടൻ തന്നെ കൈറ്റ് മാസ്റ്റേഴ്സായ കുഞ്ഞുമോൾ ടീച്ചറും ജോഷി സാറും വിദ്യാർഥികളോട് വീട്ടിൽ പച്ചക്കറി തോട്ടം നട്ടുവളർത്തുവാൻ ആവശ്യപ്പെട്ടു സ്കൂൾ തുറന്ന ശേഷം വിദ്യാർഥികൾ കൃഷി ചെയ്ത ചീര,പയർ,തക്കാളി ,വെണ്ടയ്ക്ക, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന ചെയ്തു.
സൈബർ സുരക്ഷാ സെമിനാർ
ലോകത്ത് ദിവസവും അനവധി സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.അനേകം പേർ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നു.ഇതു മനസ്സിലാക്കി കൈറ്റ് മാസ്റ്റേഴ്സായ ശ്രീമതി കുഞ്ഞുമോൾ ടീച്ചറും ജോഷി സാറും നിർദ്ദേശിച്ച പ്രകാരം ലിറ്റിൽ കുട്ടികൾ ചേർന്ന് വിദ്യാർത്ഥികൾക്ക് ഒരു സൈബർ സുരക്ഷ സെമിനാർ സംഘടിപ്പിച്ചു.സ്കൂൾ വിദ്യാർത്ഥികളെ സൈബർ സുരക്ഷാ അവബോധമുള്ള രാക്കി മാറ്റുവാൻ ഇതിലൂടെ സാധിച്ചു.
ടൈപ്പിംഗ് പരിശീലനം
ഐ.ടി മേഖലയിൽ മുന്നേറണമെങ്കിൽ കുട്ടികൾ നിർബന്ധമായും നല്ല വേഗത്തിലും തെറ്റില്ലാതെയും ടൈപ്പ് ചെയ്യാൻ പഠിക്കണം.ഇതിനായി കൈറ്റ് മാസ്റ്റേഴ്സിന്റെ സഹായത്തോടെ കുട്ടികളുടെ ടൈപ്പിംഗ് വേഗത പരിശോധിക്കുകയും പുറകിലുള്ള വിദ്യാർത്ഥികളെ മുന്നോട്ടുകൊണ്ടുപോരുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ വേഗത്തിലും തെറ്റില്ലാതെയും ടൈപ്പ് ചെയ്യുവാൻ കുട്ടികൾ പ്രാപ്തരാണ്.
സ്വതന്ത്ര സോഫ്റ്റവെയർ ദിനാചരണം
സെപ്റ്റംമ്പർ 17 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സ് അഗങ്ങളുടെ നേതൃത്തത്തിൽ സൗജന്യ സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ കാപേയിൻ നടത്തി. മുമ്പ് നിർദ്ദേഷിച്ചിരുന്നതുപോലെ കുട്ടികൾ തങ്ങളുടെ വീടുകളിൽനിന്ന് ലാപ്റ്റോപ്പുകൾ കൊണ്ടുവന്നു. കൈറ്റ്സ് അംഗങ്ങൾ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണ് വരെ 10 ലാബ്ടോപ്പുകളിൽ ubuntu സോഫ്റ്റ്‍വെയറിന്റെ 18.04.1 64 ബിറ്റ് വേർഷൻ ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. കാംപ്‍യനു ശേഷം വീണ്ടും എടുത്ത സർവേയിൽ കൂടുതൽ പേരും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക് മാറിയത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനത്തിന്റെ വലിയ വിജയം തന്നെയാണ്
വീഡിയോ എഡിറ്റിംഗ്
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് സ്കൂളിൻറെ പ്രവർത്തനങ്ങളെ ആസ്പാദമാക്കി ഒരു വീഡിയോ നിർമ്മിച്ചു. പൂർണമായും കുട്ടികൾ ചേർന്നാണ് ഈ വീഡിയോ എഡിറ്റ് ചെയ്തത്. കുട്ടികൾക്ക് വീഡിയോ എഡിറ്റിംഗ് പാഠങ്ങൾ കൈറ്റ് മാസ്റ്റേഴ്സ് പറഞ്ഞു കൊടുത്തിരുന്നു.ലിറ്റിൽ കൈറ്റ്സ് ക്ലാസുകളിലൂടെ പഠിച്ച വീഡിയോ എഡിറ്റിംഗ് പാഠങ്ങൾ കുട്ടികൾക്ക് പ്രായോഗികതലത്തിൽ ഉപയോഗിക്കുവാൻ ഇതിനാൽ സാധിച്ചു.
പോസ്റ്റർ നിർമ്മാണം
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് സ്കൂളിലെ വിവിധ പരിപാടികളുടെ പോസ്റ്ററുകൾ നിർമ്മിച്ചു.ആകർഷകരമായ നിറത്തിലും രൂപത്തിലും കുട്ടികൾ പോസ്റ്ററുകൾ അണിയിച്ചൊരുക്കി.കൈറ്റ് മാസ്റ്റേഴ്സ് ആയ കുഞ്ഞുമോൾ ടീച്ചറും ജോഷി സാറും ഇതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തു നൽകി.
Grandparent's Day
കുട്ടികൾ തങ്ങളുടെ മുത്തച്ഛനും മുത്തശ്ശിക്കും മുത്തം കൊടുത്ത് അവരുടെ അനുഗ്രഹാശിസുകൾ വാങ്ങിക്കുന്ന വീഡിയോകളും ഫോട്ടോകളും പങ്കുവെച്ചു.
സ്കൂളിന്റെ ഫേസ്ബുക്ക് പേജ്,സ്കൂൾ വിക്കി അപ്ഡേഷൻ
ഫേസ് ബുക്ക് 1
കൈറ്റ് മാസ്റ്റേഴ്സ്ന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിന്റെ ഫേസ്ബുക്ക് പേജും സ്കൂൾ വിക്കി പേജും പതിവായി അപ്ഡേറ്റ് ചെയ്തുവരുന്നു.
സ്കൂൾതല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ
ശ്രീ. ജോഷി സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചേർന്ന് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിച്ച് ചെയ്തുവരുന്നു.
സ്വാതന്ത്ര്യ ദിനാഘോഷം
ഭാരതത്തിൻറെ 75 -ാമത് സ്വാതന്ത്ര്യ ദിനം അമൃത മഹോത്സവമായി രാജ്യം കൊണ്ടാടുമ്പോൾ സെൻറ് ഫ്രെയിം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അതിൻറെ ഭാഗമായി.ആഗസ്റ്റ് പതിനഞ്ചാം തീയതി സ്കൂളിൽ വച്ച് നടന്ന അസംബ്ലിയിൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ നടത്തി.അസംബ്ലിയെ തുടർന്ന് സ്വാതന്ത്ര്യ ദിന റാലിയുമുണ്ടായിരുന്നു.എല്ലാ ലിറ്റിൽ കൈറ്റ് അംഗങ്ങളും വീട്ടിൽ ദേശീയ പതാക ഉയർത്തി ഹർ ഗർ തരംഗാ എന്നാ പദ്ധതിയിൽ പങ്കാളികളായി.
-
സ്വാതന്ത്ര്യ ദിനാഘോഷം
ഓണാഘോഷം
സ്കൂളിൽ വെച്ച് വിവിധ കലാപരിപാടികളോടെ ഓണാഘോഷം വളരെ ഭംഗിയായി നടന്നു.ഹെഡ്മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്ക് സാർ മുഖ്യ സന്ദേശം നൽകി.പ്രിൻസിപ്പാൾ ജെയിംസ് പി ജേക്കബ് സാർ ആശംസകൾ അറിയിച്ചു.കുട്ടികൾ ഓണപ്പാട്ടുകളും നൃത്തങ്ങളും അവതരിപ്പിച്ചു.തിരുവാതിര കളിയും കളരിപ്പയറ്റും ആഘോഷത്തിന് നിറപ്പകിട്ടാർന്നു.ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് ഓണാഘോഷത്തിന്റെ ഒരു വീഡിയോ ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചു.
-
ഓണാഘോഷം
""ഓണാഘോഷം 2022"" (""ഓണാഘോഷം 2022"")
കരുതൽ 2022
ലിറ്റിൽ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് ചാരിറ്റി ഫണ്ട് രോഗികൾക്കും ദുരിതങ്ങളിലായിരിക്കുന്നവർക്കും വേണ്ടി പ്രവർത്തിക്കുന്ന നവജീവൻ ചാരിറ്റബിൾ ട്രസ്റ്റിനെ ഏൽപ്പിച്ചു.
-
വിദ്യാർത്ഥി പ്രതിനിധികൾ ഫണ്ട് നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി പി.യു തോമസിനെ ഏൽപ്പിക്കുന്നു
സ്കൂൾ ഐടി മേള
2022 സെപ്റ്റംബർ 22 വ്യാഴാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് സ്കൂൾതല ഐടി മേള നടന്നു.സ്ക്രാച്ച് പ്രോഗ്രാമിംഗ് മത്സരത്തിൽ ദേവിക മനോജ്, ആനിമേഷൻ മത്സരത്തിൽ എയ്ഞ്ചൽ സാബു, വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ നെവിൻ പ്രമോദ്, മലയാളം കംപ്യൂട്ടിങ്ങ് ആൻഡ് ഫോർമാറ്റിംങിൽ സിറിൽ, ഡിജിറ്റൽ പെയിൻറിംഗ് മത്സരത്തിൽ അഭിഷേക് കെ അനൂപ്, ഐടി ക്വിസ്സിൽ നിരഞ്ജൻ കെ പ്രസാദ്, രചനയും അവതരണവും മത്സരത്തിൽ ആവണി സന്തോഷ് എന്നിവർ വിജയികളായി ഉപജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കൈറ്റ് അംഗങ്ങൾ മത്സരങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു.
ഉപജില്ലാതല ഐടി മേള
അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് സ്കൂളിൽ വച്ചു നടന്ന ഏറ്റുമാനർ ഉപജില്ലാതല ഐടി മേള മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ നെവിൻ പ്രമോദ് , മലയാളം കംപ്യൂട്ടിങ്ങ് ആൻഡ് ഫോർമാറ്റിംങിൽ സിറിൽ , രചനയും അവതരണവും മത്സരത്തിൽ ആവണി സന്തോഷ് എന്നിവർ ഒന്നാം സ്ഥാനവും ഡിജിറ്റൽ പെയിൻറിംഗ് മത്സരത്തിൽ അഭിഷേക് കെ അനൂപ് , ഐടി ക്വിസ്സിൽ നിരഞ്ജൻ കെ പ്രസാദ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഓവറോൾ സെന്റ് എഫ്രേംസ് എച്ച് എസ് എസ് സ്കൂൾ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
ജില്ലാതല ഐടി മേള
കോട്ടയം ജില്ലാതല ഐടി മേള മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ നെവിൻ പ്രമോദ് ഒന്നാം സ്ഥാനത്തിനും A ഗ്രഡിനും അർഹനായി.രചനയും അവതരണവും മത്സരത്തിൽ ആവണി സന്തോഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ലിറ്റിൽ കൈറ്റ്സ് സെമിനാർ സിരീസ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി സ്കൂളിലെ കുട്ടികൾക്കായി സെമിനാറുകൾ എടുത്തു. സാങ്കേതികവിദ്യ, ശാസ്ത്രം, സാഹിത്യം, ആരോഗ്യം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ക്ലാസുകൾ.
സെമിനാർ വിഷയങ്ങൾ:
1) എന്താണ് നിർമിത ബുദ്ധി ?
2)അടിസ്ഥാനശാസ്ത്രം സുസ്ഥിര വികസനത്തിന്
3) കുട്ടികളുടെ സാഹിത്യം കുട്ടികളുടെ കാഴ്ചപാടിൽ
4) സാങ്കേതികവിദ്യ ആരോഗ്യ മേഖലയിൽ
എന്താണ് നിർമിത ബുദ്ധി ? (ക്ലാസ് എടുത്തത് - നെവിൻ പ്രമോദ് 9D )
നിർമിത ബുദ്ധി - സെമിനാർ നിർമിത ബുദ്ധിയെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും റോബോട്ടുകളുടെ പ്രവർത്തനം, ഉപയോഗം, വിവിധതരം റോബോട്ടുകൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി 9 Dയിൽ പഠിക്കുന്ന നെവിൻ പ്രമോദ് സെമിനാർ അവതരണം നടത്തി.വിദ്യാർത്ഥികളെ റോബോട്ടുകളെക്കുറിച്ചും അവയുടെ പ്രവർത്തന രീതികളെ കുറിച്ചും നിർമ്മിത ബുദ്ധി എന്ന വളർന്നുവരുന്ന കമ്പ്യൂട്ടർ സയൻസിന്റെ ശാഖയെക്കുറിച്ചും അവബോധവാന്മാരാകുന്നതിന് ഈ സെമിനാർ അവതരണത്തിന് സാധിച്ചു.
-
നിർമിത ബുദ്ധി
-
നിർമിത ബുദ്ധി
-
നിർമിത ബുദ്ധി
-
നിർമിത ബുദ്ധി
-
നിർമിത ബുദ്ധി
2022-2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ്
ഒക്ടോബർ 30-ാം തിയതി രാവിലെ 9.30 മുതൽ 4.30 വരെ 8-ാം ക്ലാസ്സിലെ കുട്ടികൾക്കായി നടത്തപ്പെട്ട സ്കൂൾ ക്യാമ്പിൽ 29 കുട്ടികൾ പങ്കെടുത്തു.ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി.ക്ലാസ്സുകൾ നയിച്ചത് കൈറ്റ് മാസ്റ്റേഴ്സായ ശ്രീ ജോഷി റ്റി സി യും ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യനുമാണ്.സ്ക്രാച്ച് ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം,MIT app inventor ഉപയോഗിച്ചുള്ള മൊബൈൽ ആപ്പ് നിർമ്മാണം ഇവ കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.സംഘ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദവും ആവേശകരവുമായിരുന്നു.
-
സ്കൂൾ തല ക്യാമ്പ്
-
സ്കൂൾ തല ക്യാമ്പ്
-
സ്കൂൾ തല ക്യാമ്പ്
-
സ്കൂൾ തല ക്യാമ്പ്
-
സ്കൂൾ തല ക്യാമ്പ്
-
സ്കൂൾ തല ക്യാമ്പ്
ലഹരി വിരുദ്ധ ക്യാമ്പയിൻ
ഒക്ടോബർ ആറാം തീയതി രാവിലെ 10 മണിക്ക് ലഹരി വിരുദ്ധ ക്യാമ്പയിൻ സ്കൂൾ തല ഉദ്ഘാടനം സ്കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു.തുടർന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്തു.ദിവസം പ്രതി ലഹരിക്ക് അടിമകളാകുന്ന മനുഷ്യരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ അവസരത്തിൽ സ്കൂൾതലം മുതൽ ലഹരി വിരുദ്ധ പരിപാടികൾ ആവിഷ്കരിക്കേണ്ടതുണ്ട്. ലഹരിക്കെതിരായി സ്കൂളിൽ ആന്റി ഡ്രഗ് ക്ലബ് പ്രവർത്തിക്കുന്നുണ്ട്.ലഹരിക്കെതിരായ പോസ്റ്റർ നിർമ്മാണ മത്സരം , ഹൃസ്വചിത്ര മത്സരം , പ്രസംഗമത്സരം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾതലത്തിൽ ആവിഷ്കരിക്കാറുണ്ട്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കളുടെ ദോഷവശങ്ങളെക്കുറിച്ച് ഒരു സെമിനാർ എടുത്തു.ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന പരിപാടിയുടെ വീഡിയോ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നിർമ്മിച്ചു. ഇതിന് ആവശ്യമായ നേതൃത്വം കൈറ്റ് മാസ്റ്റേഴ്സ് നൽകി.
ക്ലാസ്സ് ലൈബ്രററി
കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും ക്ലാസ്സ് ലൈബ്രററി നിർമിച്ചു.
-
ക്ലാസ്സ് ലൈബ്രററി
-
ക്ലാസ്സ് ലൈബ്രററി
-
ക്ലാസ്സ് ലൈബ്രററി
ഗാന്ധിജയന്തി ദിനാഘോഷം
2022 ഒക്ടോബർ മൂന്നാം തീയതി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ വച്ചു ഗാന്ധിജയന്തി ദിനം ആഘോഷിച്ചു.ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ക്ലാസ് മുറികളും കംമ്പ്യൂട്ടർ ലാബും മറ്റു സ്കൂൾ പരിസരങ്ങളും വിദ്യാർത്ഥിൾ ചേർന്നു അടിച്ചുവാരി വൃത്തിയാക്കി.കൈറ്റ് മാസ്റ്റേഴ്സ് വിവിധ പരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു നൽകി.ശുചിത്വവും അഹിംസയും മാർഗമാക്കി ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിച്ച നമ്മുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയെ നമ്മളെല്ലാവരും മാതൃകയാക്കണമെന്നും അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് അദ്ദേഹം നമ്മുക്കു നൽകിയ ഏറ്റവും വലിയ സന്ദേശമെന്നും കൈറ്റ് മാസ്റ്റേഴ്സ് കുട്ടികളോടു പറഞ്ഞു.
-
സ്കൂൾ ശുദ്ധീകരണയജ്ഞം
-
സ്കൂൾ ശുദ്ധീകരണയജ്ഞം
-
സ്കൂൾ ശുദ്ധീകരണയജ്ഞം
-
സ്കൂൾ ശുദ്ധീകരണയജ്ഞം
-
സ്കൂൾ ശുദ്ധീകരണയജ്ഞം
സ്കൂൾ കലോൽസവം
2022 ഒക്ടോബർ ഏഴാം തീയതി വെള്ളിയാഴ്ച സ്കൂളിൽ വച്ച് വിവിധ സ്റ്റേജുകളിലായി സ്കൂൾ കലോത്സവം നടത്തപ്പെട്ടു. സ്കൂളിലെ ഇൻഡോർ സ്റ്റേഡിയം, സെമിനാർ ഹാൾ, സ്കൂൾ ഓഡിറ്റോറിയം തുടങ്ങിയ അഞ്ച് സ്റ്റേജുകളിലായാണ് കലോത്സവം നടത്തപ്പെട്ടത്.ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സാറും പ്രിൻസിപ്പാൾ ജെയിംസ് പി ജേക്കബ് സാറും ആയിരുന്നു കലോത്സവം ജനറൽ കൺവീനർമാർ. മാർഗംകളി, ഒപ്പന, സംഘനൃത്തം, മോണോ ആക്ട് ,തിരുവാതിര , വൃന്ദ വാദ്യം, മോഹിനിയാട്ടം, കഥാപ്രസംഗം , ഭരതനാട്യം ,മൃദംഗം , വയലിൻ , ഗിത്താർ , നാടോടി നൃത്തം ,മാപ്പിളപ്പാട്ട് , സംഘ ഗാനം ,ദേശഭക്തിഗാനം , നാടൻ പാട്ട് , പദ്യം ചൊല്ലൽ , പ്രസംഗം തുടങ്ങിയ വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.സ്കൂളിലെ അധ്യാപകർ ആവശ്യമായ നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രാവിലെ മുതൽ പരിപാടിക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു നൽകി.സ്കൂൾ കലോത്സവം കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു അവസരമൊരുക്കി.പരിപാടിയുടെ വിവിധ സന്ദർഭങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിറംമങ്ങാതെ ക്യാമറയിൽ പകർത്തി.
കംമ്പ്യൂട്ടർ ഹാർഡ്‍വെയർ പാർട്ട്സ് പരിചയപ്പെടാം - ക്ലാസ്
സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് കുഞ്ഞുമോൾ ടീച്ചർ വിദ്യാർത്ഥികൾക് കംമ്പ്യൂട്ടർ ഹാർഡ്‍വെയർ പാർട്ട്സ് പരിചയപ്പെടുത്തികൊണ്ട് ഒരു ക്ലാസ് എടുത്തു.കംമ്പ്യൂട്ടർ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും അതിലെ ഓരോ ഭാഗങ്ങളും എന്താണെന്നും എന്തിനാണെന്നും ടീച്ചർ കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു.വിദ്യാർത്ഥികൾക്ക് ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു.
YIP- Young Innovators Program
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ( K- DISC) നടത്തുന്ന കുട്ടികൾക്കായുള്ള ഒരു പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാo( YIP). വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും , സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന കേരള സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് YIP.രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജക്റ്റുകൾക്ക് ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം YIP ഉറപ്പു നൽകുന്നു. കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ പദ്ധതി വിദ്യാർത്തികളെ സഹായിക്കുന്നു. കൈറ്റ് മാസ്റ്റേഴ്‍സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും YIPയുടെ മോഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ എടുത്തു വരുന്നു.
വിമാനത്തിലേറി സഹോദരങ്ങൾ
റൈറ്റ് സഹോദരങ്ങളെപ്പോലെ സെന്റ് എഫ്രേംസിന്റെ അൻസാരി സഹോദരങ്ങൾ വിമാനം നിർമ്മിച്ചു പറത്തി.മുഹമ്മദ് ആസിഫ് അൻസാരി ലിറ്റിൽകൈറ്റ്സ് ഐ റ്റി ക്ലബ്ബിലെ അംഗമാണ്.
മികച്ച കുട്ടി കർഷകൻ
പത്താം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് ഐ റ്റി ക്ലബ്ബിലെ അംഗമായ ആൽജിൻ ബിജു പഠനത്തോടൊപ്പം കൃഷിയെ സ്നേഹിക്കുന്ന വിദ്യാർത്ഥിയാണ്. സ്വന്തമായി കന്നുകാലി,മുയൽ ,താറാവ് കോഴി ,മീൻ മുതലായയുടെ ഒരു വൻ കലവറതന്നെയാണ് ഈ പത്താം ക്ലാസുകാരന്റെ കൃഷി മേഖല.അധ്വാനശീലവും നിശ്ചയദാർഢ്യവും പ്രവർത്തന സന്നദ്ധതയുമാണ് ഈകൊച്ചു മിടുക്കന്റെ മുതൽക്കൂട്ട്.സ്വന്തമായി യൂട്യൂബ് ചാനലും ഈ കുട്ടികർഷകൻ നടത്തിവരുന്നു.
സംസ്ഥാനല ഐടി മേള
എറണാകുളത്ത് വച്ചു നടന്ന സംസ്ഥാനല ഐടി മേള മത്സരങ്ങളിൽ ഹൈയർസെക്കന്ധയറി വിഭാഗത്തിൽ വിഭാഗത്തിൽ വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ ആന്റണി പോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ നെവിൻ പ്രമോദ് C ഗ്രേഡ് വെബ് പേജ് ഡിസൈനിങ്ങിന് കരസ്ഥമാക്കി.
2022-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ്
ഡിസംമ്പർ 3-ാം തിയതി രാവിലെ 9.30 മുതൽ 4.30 വരെ 9-ാം ക്ലാസ്സിലെ കുട്ടികൽക്കായി നടത്തപ്പെട്ട സ്കൂൾ തല ക്യാമ്പിൽ 25 കുട്ടികൾ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. ക്ലാസ്സുകൾ നയിച്ചത് കൈറ്റ് മാസ്റ്റേഴ്സായ ശ്രീ. ജോഷി റ്റി സി യും ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യനുമാണ്. സ്ക്രാച്ച് ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം,ആനിമേഷൻ ഫിലിം നിർമ്മാണം റ്റുപ്പി ട്യൂബ് ഡെസ്ക് ഉപയോഗിച്ച് , ലിറ്റിൽകൈറ്റ്സ് പദ്ധതിയെക്കുറിച്ചുള്ള ഏകദേശ ധാരണ അംഗങ്ങളിൽ ഉണ്ടാക്കുന്നതിനുമുള്ള ആദ്യ സെഷൻ., ഇവയാണ് സ്കൂൾ തല ക്യാമ്പിൽ പ്രധാനമായും ഉണ്ടായിരുന്നത്..ഗ്രൂപ്പിങ് - എന്റെ തൊപ്പി ഇത് കുട്ടികൾക്ക് വളരെ പ്രയോജനപ്രദവും ആവേശകരവുമായിരുന്നു.
2022-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സബ്ബ് ജില്ലാ ക്യാമ്പിലേക്കുളള സെലക്ഷൻ
കുട്ടികൾ ചെയ്തു തന്ന അസൈൻമെന്റ് വിലയിരുത്തി 8 കുട്ടികളെ സബ്ബ് ജില്ലാ ക്യാമ്പിലേക്കു് തെരഞ്ഞെടുത്തു.ഈ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി.
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
ഹരിതവിദ്യാലയം ഷോയിൽ ആദ്യ റൗണ്ടിലേക്ക് സെൻ്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.ഇതിലേക്കുള്ള ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുന്നതിനും അതിലേയ്ക്ക് അയക്കേണ്ട ഡിജിറ്റൽ പ്രസന്റേഷനും അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയത് സ്കൂളിലെ ഐടി കുട്ടികളുടെ കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ആണ്.വിദ്യാർത്ഥികൾ നൽകിയ ഡോക്യുമെന്റുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ Libre Office Impress എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പ്രസന്റേഷൻ നിർമ്മിച്ചത്.ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളും എടുത്ത ഫോട്ടോകളും ചേർത്ത് Kdenlive എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് വീഡിയോ കുട്ടികൾ നിർമ്മിച്ചത്.
വിദ്യാർത്ഥികൾക്ക് സ്ക്രാച്ച് -ആനിമേഷൻ പരിശീലനം
സ്കൂളിലെ വിദ്യാർഥികൾക്കായി സ്ക്രാച്ച് ആനിമേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലനം നൽകിവരുന്നു.കൈറ്റ് മാസ്റ്റേഴ്സ് കുട്ടികൾക്ക് ക്ലാസുകൾ നൽകിയിരുന്നു.2022-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സബ്ബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും പ്രത്യേകം പരിശീലനം നൽകിവരുന്നു.സ്ക്രാച്ച് 2 സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗ് കുട്ടികൾക്ക് രസകരമായ ഒരു അനുഭവമാണ്.കുട്ടികൾ സ്ക്രാച്ച് ഉപയോഗിച്ച് പല ഗെയിമുകളും നിർമ്മിക്കുന്നു.അതുപോലെതന്നെ Tupitube സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ പഠനവും കുട്ടികൾക്ക് ആവേശകരമാണ്. കാർ ഓടിക്കൊണ്ടിരിക്കുന്ന ആനിമേഷൻ വീഡിയോയും കുട്ടി പട്ടം പറത്തി കൊണ്ടിരിക്കുന്ന വീഡിയോയും ഒക്കെ കുട്ടികൾ നിർമ്മിക്കുന്നു.ഓരോ കുട്ടിയും തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് കഥകൾ അനിമേഷൻ രൂപത്തിൽ ആക്കി കൊണ്ടിരിക്കുന്നു.പ്രോഗ്രാമിങ്ങിനും ആനിമേഷനും ആവശ്യമായ റിസോഴ്സുകൾ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകുന്നു.
ഡിജിറ്റൽ ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം
ക്രിസിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഡിജിറ്റിൽ ഗ്രീറ്റിംഗ് കാർഡ് നിർമ്മിച്ചു. കുട്ടികൾ വളരെ ആകർഷകരവും ഭംഗിയുള്ളതുമായ ഗ്രീറ്റിംഗ് കാർഡുകൾ നിർമ്മിച്ചു.
YIP റെജിസ്ട്ട്രേഷന് Help Desk
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 8.9,10 ക്ലാസ്സിലെ കുട്ടികൾക്കായി YIP റെജിസ്ട്ട്രേഷന് Help Desk ആരംഭിച്ചു. YIP സൈറ്റിൽ റെജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്ത് അപ്ലൈ ചെയ്യുന്ന വിധം ഡെമോ ചെയ്തുകാണിച്ചു.കുട്ടികൾക്ക് ക്ലാസ്സ് ഗ്രൂപ്പുകളിൽ yip registration ന്റെ ലിങ്ക് പോസ്റ്റ് ചെയ്തു.ഇത് കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.
2022-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സബ്ബ് ജില്ലാ ക്യാമ്പ്
കോട്ടയം സി.എം. എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ഡിസംമ്പർ 30,31 തിയതികളിൽ നടന്ന സബ്ബ് ജില്ലാക്യാമ്പിൽ സെന്റ് എഫ്രേംസിലെ 4 കുട്ടികൾ നിരജ്ഞൻ കെ പ്രസാദ്,ഗോപികിരൺ എം,ആഗ്നസ് ജോസഫ്,ഫായിസ് മുഹമ്മദ് എന്നിവർ ആനിമേഷനിലം 4 കുട്ടികൾ നെവിൻപ്രമോദ്,സെബിൻ ബൈജു,ആൽബിൻ എബ്രഹാം ജോസഫ്,ഡോൺ പി റെജി എന്നിവർ പ്രോഗ്രാമിംഗിലും പങ്കെടുത്തു.
ഹരിത വിദ്യാലയം റിയാലിറ്റി ഷോ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം
സ്കൂളുകളുടെ മേന്മകൾ എടുത്തു കാട്ടുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം സീസൺ ത്രീയുടെ ആദ്യ റൗണ്ടിലേക്ക് സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് ഷൂട്ട് ചെയ്ത വീഡിയോ 2023 ജനുവരി 10-ാം തീയതി വൈകിട്ട് ഏഴരയ്ക്ക് കൈറ്റ് വിക്ട്ടഴേസ് ചാനലിലൂടെ സംപ്രേഷണം ചെയ്തു. സ്കൂളിന് 84 സ്കോർ ലഭിച്ചു. വീഡിയോയ്ക്ക് എല്ലാവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഹരിത വിദ്യാലയം കോർണർ
കൈറ്റും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്നൊരുക്കുന്ന 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയുടെ സീസൺ 3 2022 ഡിസംബർ മാസം 23-ാം തീയതി മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലും തുടർന്ന് കൈറ്റിന്റെ യൂട്യൂബ് ചാനലിലും സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഈ പരിപാടി കാണണം എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ' ഹരിത വിദ്യാലയം കോർണർ' പ്രവർത്തിച്ചു വരുന്നു. സ്കൂൾ സെമിനാർ ഹാളിൽ വച്ച് എല്ലാ ദിവസവും യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഹരിത വിദ്യാലയം എപ്പിസോടുകൾ പ്രോജക്ടറിന്റെ സഹായത്തോടെ കുട്ടികളെ കാണിച്ചു വരുന്നു.
(""ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3"")
(""ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 പിഡി എഫ് "")
വാർഷിക ആഘോഷം 2023 നോട്ടീസ്
ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ ജോഷി റ്റി സി യുടെ നേതൃത്വത്തിൽ 138 -ാം വാർഷിക ആഘോഷ നോട്ടീസ് നിർമ്മിച്ചു.ഫ്ലിപ്പ് ഫയൽ അപ്‍ലോഡ് ചെയ്തു.
https://online.fliphtml5.com/pwigb/enzs
ഫോട്ടോ അനാച്ഛാദനം 2023 ഹൈടെക് മാതൃകയിൽ
2020-2023 ബാച്ചിലെ മുഹമ്മദ് ആസിഫ് അൻസാരി റിട്ടയർ ചെയ്യന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ഹൈടെക്കാക്കി.
""ഫോട്ടോ അനാച്ഛാദനം "" (""ഫോട്ടോ അനാച്ഛാദനം"")
2022-2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ്
8 ലെ കുട്ടികൾക്കായി തിങ്കളാഴ്ചകളിൽ രാവിലെ 1 മണിക്കൂർ വീതം ക്ലാസ്സുകൾ എടുത്തു വരുന്നു.
ക്ലാസ് മാഗസിൻ ഡിജിറ്റൽ പതിപ്പ് നിർമ്മാണം
ഈ അദ്ധ്യയന വർഷം കുട്ടികൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിച്ച രചനകൾ ഉൾപ്പെടുത്തി കൊണ്ട് എല്ലാ ക്ലാസ്സുകളും ക്ലാസ് മാഗസിൻ നിർമിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് സ്കാനർ ഉപയോഗിച്ച് എല്ലാ ക്ലാസ് മാഗസിനുകളും പി.ഡി.എഫ് ഫോർമാറ്റിലാക്കുകയും പിന്നീട് അവ ഡിജിറ്റൽ ഫ്ലിപ്പ് ബുക്ക് ആക്കി മാറ്റുകയും ചെയ്തു. കയ്യെഴുത്തു മാസികകൾ ഈ പ്രവർത്തനത്തിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കി.
(""9 ബി ക്ലാസ്സ് മാഗസിൻ"")
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്
2023 ഫെബ്രുവരി മാസം 11,12 തീയതികളിൽ മാന്നാനം സെൻ്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ് സ് ജില്ലാതല ക്യാമ്പിലെക്ക് സ്കൂളിൽനിന്ന് മൂന്നുപേർ തിരഞ്ഞെടുക്കപ്പെട്ടു. ആനിമേഷൻ വിഭാഗത്തിൽ ആഗ്നസ് ജോസഫും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നെവിൻ പ്രമോദ്, സെബിൻ ബൈജു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് എൺപത്തിനാല് വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദമായിരുന്നു.
-
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്
-
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്
-
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്
-
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്
-
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്