ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും. സഹായിക്കുന്ന കുട്ടികളുടെ കൂട്ടായ്മകളാണ് ക്ലബ്ബുകൾ. ഞങ്ങളുടെ സ്കൂളിൽ വ്യത്യസ്തങ്ങളായ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. പ്രാപ്തരായ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിലെങ്കിലും അംഗമാണ് .താഴെ പറയുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.
2022_23
സയൻസ് ക്ലബ്
ചാന്ദ്രദിനം
ജൂലൈ 21 ദേശീയ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പറമ്പ് സ്കൂളിൽ ചാന്ദ്ര മനുഷ്യനെ കുട്ടികൾക്കായി തയ്യാറാക്കുകയും, ചാന്ദ്ര മനുഷ്യനുമായി ഇന്റർവ്യൂ നടത്താൻ അവസരം നൽകുകയും ചെയ്തു. കൂടാതെ റോക്കറ്റ് മാതൃകകൾ നിർമ്മിക്കുക, രാത്രിയിലെ ആകാശക്കാഴ്ച വരക്കൽ, ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പതിപ്പ് എന്നിവ തയ്യാറാക്കുകയും ചെയ്തു. ചാന്ദ്ര മനുഷ്യൻ മായുള്ള അഭിമുഖ സംഭാഷണം കുട്ടികൾക്ക് ഏറെ കൗതുകമായി. കൂടാതെ ചാന്ദ്രദിന കാഴ്ചകൾ വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു
പരിസ്ഥിതി ദിനം
മനുഷ്യനും പ്രകൃതിയും
മനുഷ്യന്റെ അനിയന്ത്രിതമായ പ്രവർത്തനങ്ങൾ പ്രകൃതിയെ എങ്ങനെ നശിപ്പിക്കുന്നു എന്ന വിഷയവുമായി ബന്ധപ്പെട്ട് കുട്ടികളും അധ്യാപകരും ഒരുക്കിയ ഡോക്യുമെന്ററി പ്രദർശനംഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും. പുതുതലമുറയെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഡോക്യുമെന്ററി ആയിരുന്നു മനുഷ്യനും പ്രകൃതിയും.
ഹെൽത്ത് ക്ലബ്
ആരോഗ്യ പരിശോധന ക്യാമ്പ്
ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാവനൂർ പ്രൈമറി ഹെൽത്ത് സെന്ററിലെ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് തുടർ ചികിത്സയ്ക്കുള്ള നിർദ്ദേശങ്ങൾ നൽകി. സ്കൂളിലെ മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളെയും ഈ പരിശോധനയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഡ്രൈ ഡേ
ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ ഡ്രൈ ഡേ ആചരിക്കുന്നു.
ഗണിത ക്ലബ്
വിദ്യാരംഗം കലാസാഹിത്യ വേദി
വായനാദിനം
അറബിക് ക്ലബ്
2021_22
സയൻസ് ക്ലബ്
- ചാന്ദ്രദിനം
- ദേശീയ ശാസ്ത്രദിനം
- ലഘു ശാസ്ത്ര പരീക്ഷണം
- മെഗാ ക്വിസ് 2022
ഹരിത ക്ലബ്ബ്
- ഗാർഡനിംഗ്
- ഡ്രൈ ഡേ
ഹെൽത്ത് ക്ലബ്
- കണ്ണ് പരിശോധന
ഗണിത ക്ലബ്
- ദേശീയ ഗണിത ശാസ്ത്ര ദിനം -ഗണിത ക്വിസ്
ഇംഗ്ലീഷ് ക്ലബ്ബ്
- ഹലോ ഇംഗ്ലീഷ് ഫെസ്റ്റ്
പ്രവർത്തിപരിചയം
കുത്തിവര
- പുതുവർഷം --ചിത്രം വര. എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും
- അവരുടേതായ ചിത്രം വരക്കൽ )
അറബിക് ക്ലബ്
അന്താരാഷ്ട്ര അറബി ദിനം
- ചിത്രം വര
- കളറിംഗ്
കയ്യെഴുത്തു മാസിക
വിദ്യാരംഗം കലാസാഹിത്യ വേദി
- കഥാരചന
- കവിതാരചന
- പ്രസംഗ മത്സരം
- ചിത്രരചന മത്സരം