എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.പാലപ്പെട്ടി സൗത്ത്
എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത് | |
---|---|
വിലാസം | |
പാലപ്പെട്ടി പാലപ്പെട്ടി പി.ഒ. , 679579 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | amlpspalappettysouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19521 (സമേതം) |
യുഡൈസ് കോഡ് | 32050900405 |
വിക്കിഡാറ്റ | Q64564616 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുമ്പടപ്പ്, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 72 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീനത്ത് പുന്നിലത്ത് |
പി.ടി.എ. പ്രസിഡണ്ട് | മുബഷിർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രതികല |
അവസാനം തിരുത്തിയത് | |
14-03-2022 | 19521 |
ആമുഖം
പെരുംപടപ്പ് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ടിപ്പു സുൽത്താൻ റോഡിൻറെ പടിഞ്ഞാറുഭാഗത്തു കാപ്പിരിക്കാട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1945-ൽ ആരംഭിച്ച ഈ വിദ്യാലയം 2001-ൽ തഖ്വ യതീംഖാന ഏറ്റെടുത്തു .ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി ഏഴു ഡിവിഷനുകളുണ്ട് .ഒന്ന് മുതൽ നാലു വരെ 147-കുട്ടികൾ ,പ്രിപ്രൈമറിയിൽ 60- കുട്ടികളും ,പ്രീപ്രൈമറി ഉൾപ്പെടെ 9-അധ്യാപകരുമാണ് സ്കൂളിൽ ഉള്ളത്
ചരിത്രം
സ്വാതന്ത്രത്തിനു മുന്നേ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കുടിപ്പള്ളിക്കൂടമായിരുന്ന മദ്രസ മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിൽ വിദ്യാലയം എന്നാ സങ്കൽപ്പത്തിലേക്കു വഴി മാറുകയും രാമച്ചകൃഷിയും മത്സ്യബന്ധനവും ജീവിതമാർഗമാക്കിയ ഒരു സമൂഹത്തെ വിദ്യയുടെ വെളിച്ചത്തിലേയ്ക്കു കൈപ്പിടിച്ചുയർത്തി .
ഓല ഷെഡിൽ നിന്നും തുടങ്ങിയ ഈ പള്ളിക്കൂടം നവംബർ നു തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു .പിന്നീട് നൂതന മാറ്റങ്ങളുടെ കാലഘട്ടമായിരുന്നു .
കോൺഗ്രീറ്റ് രണ്ടു നില കെട്ടിടവും ,കളിസ്ഥലം ,പാർക്ക് എന്നിവ ഉൾപ്പെടുത്തി മനോഹരമായ സ്കൂൾ അന്തരീഷം ഉണ്ടാക്കി .
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടം
കമ്പ്യൂട്ടർ ലാബ്
പ്ലേ ഗ്രൗണ്ട്
പൂന്തോട്ടം
ജൈവ വൈവിധ്യ ഉദ്യാനം
പച്ചക്കറിതോട്ടം
മുൻ സാരഥികൾ
ക്രമ നമ്പർ | അദ്ധ്യാപകരുടെ പേര് | പിരിഞ്ഞു പോയ വര്ഷം |
---|---|---|
1 | ജയലക്ഷ്മി | 2018 |
2 | വനജ | 2018 |
3 | ലിസി | 2016 |
4 | മാഗി | 2015 |
5 | സുഹറ | 2014 |
6 | സലീല | 2014 |
7 | സിദ്ദിഖ് | 2005 |
8 | കുഞ്ഞാമു | 2000 |
9 | രുക്മിണി | 1996 |
10 | കുഞ്ഞിപ്പോക്കർ | 1991 |
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിതം മധുരം
- എന്റെ വിദ്യാലയം
- കുട്ടിപ്പട്ടാളം
- എന്റെ ഭാഷ
- വിഷരഹിത പച്ചക്കറി
- ചിത്രശലഭം
ചിത്രശാല
വഴികാട്ടി
മലപ്പുറം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തി പങ്കിടുന്ന പെരിയമ്പലത്തിനടുത്തുള്ള കാപ്പിരിക്കാട് എന്ന കൊച്ചു ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . {{#multimaps: 10.72316398,75.97077779|zoom=13 }}