ഗവ എച്ച് എസ് എസ് മുണ്ടേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ എച്ച് എസ് എസ് മുണ്ടേരി | |
---|---|
വിലാസം | |
KANHIRODE GHSS MUNDERI,PO.KANHIRODE,KANNUR DT 670592 , KANNUR ജില്ല | |
സ്ഥാപിതം | 1981 |
വിവരങ്ങൾ | |
ഫോൺ | 04972857820 |
ഇമെയിൽ | ghssmunderi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13079 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | KANNUR |
വിദ്യാഭ്യാസ ജില്ല | KANNUR |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | HIGHER SECONDARY |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ;English |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | MANOJ KUMAR |
പ്രധാന അദ്ധ്യാപകൻ | HAREENDRAN KOYILODAN |
അവസാനം തിരുത്തിയത് | |
19-02-2022 | Ghssmunderi |
ചരിത്രം
മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
1981 അന്നത്തെ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീ .കേളൻമാസ്റ്ററുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി 51 കുട്ടികളെ ഉൾപ്പെടുത്തി രണ്ടു മുറിയിൽ ആദ്യത്തെ ക്ലാസ് എട്ടാം തരം ആരംഭിച്ചു .സർക്കാരിൽനിന്ന് ലഭിച്ച കണ്ണൂർ മട്ടന്നൂർ റോഡിനടുത്ത് കാഞ്ഞിരോട് സബ്സ്റ്റേഷൻ പരിസരത്താണ് സ്കൂൾ ആരംഭിച്ചത് .തുടർന്ന് നാട്ടുകാരും കാഞ്ഞിരോട് മുസ്ലിം
ജമാ -അത്തു കമ്മറ്റിയും ചേർന്ന് അഞ്ച് മുറി ക്ലാസ്സ് കെട്ടിടം നിർമ്മിച്ചു. തുടർന്ന് എം പി മാർ എം എൽ എ മാർ ജില്ലാ ബ്ലോക് ഗ്രാമ പഞ്ചായത്ത് എന്നിവരുടെ ഫണ്ടിൽനിന്ന് മുണ്ടേരിഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സാധിച്ചു
2017 മെയ് 19 ന് ബഹു .കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം സ്കൂളിൽ വച്ച് ഉദ്‌ഘാടനം ചെയ്തു .തുടർന്ന് സ്കൂൾ വികസനത്തിന് വേണ്ടി രാജ്യസഭാ എം പി ആയിരുന്ന ശ്രീ കെ കെ രാഗേഷിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുദ്ര കമ്മിറ്റി രൂപീകരിച്ചു.
45 കോടി രൂപയുടെ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സ്കൂളിന്റെ ഭൗതിക വികസനം ഏതാണ്ട് പൂർണതയിലേക്ക് അടുക്കുകയാണ്. 28 ക്ലാസ് മുറികൾ അത്യാധുനിക നിലയിൽ ഫർണിഷ്ചെയ്ത് കഴിഞ്ഞു .പഠന വിഭവങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാനുള്ള interactive flat pannel കൾ എല്ലാ ക്‌ളാസ്സുകളിലും സ്ഥാപിച്ചു .കുട്ടികൾക്ക് ഇരിക്കുന്നതിന് മേശ ,കസേര ഇവ ഒരുക്കി 10000 തിലധികം പുസ്‌തകങ്ങൾ ഉൾക്കൊള്ളുന്ന നവീകരിച്ച ലൈബ്രറി വായനാമുറികൾ ഡിജിറ്റൽ ലൈബ്രറി അത്യന്താധുനിക നിലവാരത്തിലുള്ള H S , H S S ലാബ് സമുച്ഛയങ്ങൾ അഡ്വാൻസ് ലാബ് ,പ്ലാനറ്റോറിയം 1000 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം ,മികച്ച ഭക്ഷണശാല ,ആംഫി തിയേറ്റർ ,ജൈവവൈവിധ്യ ഉദ്യാനം ,ആധുനികഗ്രൗണ്ട് ഇൻഡോർ ഔട്ട്ഡോർ കോർട്ടുകൾ ,സ്പോർട്സ് ഫെസിലിറ്റി സെന്റർ തുടങ്ങിയവ നിർമ്മിക്കപ്പെട്ടുവരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ M P ,M L A ഫണ്ടുകൾ എന്നിവയുടെ സംയോജനത്തിനു പുറമെ മുണ്ടേരി പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളുടെയും നിർലോഭമായ സാമ്പത്തിക സഹായത്തോടെയുമാണ് മുദ്ര പദ്ധതിയുടെ വിഭവ സമാഹരണം സാധ്യമായിട്ടുള്ളത്
Power Finance Corporation ,R E C Lmitted, NTPC Lmitted NHPC Lmitted ,GAIL India Lmitted ,ONGC, POWERGRID ,NMDC ,HPCL Lmitted ,COAL INDIA Lmitted , SJVM ,IOC Lmitted ,COCHIN SHIPYARD ,BPCL ,HPCL ,ONGC ,SAIL ,Container Corporation തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാസ്ഥാപനങ്ങൾ അവരുടെ CSRഫണ്ടുകൾ സ്കൂളിന്റെ വികസനത്തിനായി അനുവദിച്ചു .ഭൗതിക പുരോഗതിയോടൊപ്പം അക്കാദമിക ശാക്തീകരണത്തിനായുള്ള പദ്ധതികൾക്കും തുടക്കമിട്ടു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്..
- എൻ.എസ്. എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ്ക്രോസ്
- സ്റ്റുഡന്റ് പോലീസ്
- വിമുക്തി ലഹരി വിരുദ്ധക്ളബ്ബ്
- ലിററിൽ കൈററ് ഐ ടി ക്ളബ്ബ്
- നേർക്കാഴ്ച
- 2021-22 അധ്യയന വർഷം
- നേട്ടങ്ങൾ, മികവുകൾ
- 2021 എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയവും (100%)71 A+ നേടുകയും ചെയ്തു.
- 2021-22 വർഷം 20 സ്കൗട്ട് & ഗൈഡ്സ്.വിദ്യാർത്ഥികൾ രാജ്യപുരസ്കാർ അർഹരായി
ഭരണസംവിധാനം
'സർക്കാർ സ്ഥാപനം'
മുൻ സാരഥികൾ
എ.എൻ.അരുണ[2013-14] പി.സി.രാധ[2014-15] പി.കരുണാകരൻ[2015-16] പി.പി.ശ്രീജൻ[2016-17] പി പ്രദീപ് ,കെ പി ചന്ദ്രൻ(2018-2021) സുജിത്ത് എൻ(2021 sep)
വഴികാട്ടി
{{#multimaps: 11.918486654817306, 75.46302689872483 | width=600px | zoom=15 }}