ഗവ. യു പി എസ് ഉള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 27 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് ഉള്ളൂർ
വിലാസം
ജി യു പി എസ്‌ ഉള്ളൂർ,
,
മെഡിക്കൽ കോളേജ് പി.ഒ.
,
695011
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1957
വിവരങ്ങൾ
ഇമെയിൽgovtupsulloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43331 (സമേതം)
യുഡൈസ് കോഡ്32141000504
വിക്കിഡാറ്റQ64037399
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുചിത്ര .എസ്‌
പി.ടി.എ. പ്രസിഡണ്ട്ആശ.എസ്. നായർ
എം.പി.ടി.എ. പ്രസിഡണ്ട്സുജ
അവസാനം തിരുത്തിയത്
27-02-2022Sreejaashok


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തലസ്ഥാന നഗരിയുടെ സിരാ കേന്ദ്രമായ മെഡിക്കൽ കോളേജിന് അടുത്തായി ഉള്ളൂർ പ്രദേശത്ത് 1957 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ്  ഇപ്പോഴത്തെ ഉള്ളൂർ ഗവൺമെൻറ് യുപിഎസ് . കൊല്ലവർഷം 1099 ൽ( 1924 ) ഉള്ളൂർ സി എം സ്മാരക എൽ പി സ്കൂൾ ആയി ആരംഭിച്ച ഇവിടുത്തെ ആദ്യത്തെ വിദ്യാർത്ഥിനി അമ്മുക്കുട്ടി അമ്മ ആയിരുന്നു.  ഈ സ്കൂൾ 1957 ജൂണിൽ സർക്കാർ ഏറ്റെടുത്തപ്പോൾ നിയമിതനായ പ്രഥമാധ്യാപകൻ ശ്രീ കൃഷ്ണപിള്ളയാണ്. സ്കൂളിന്റെ തുടക്കത്തിൽ പണികഴിപ്പിച്ച ഓടിട്ട കെട്ടിടത്തിലാണ്   ഓഫീസും പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചിരുന്നത്.

മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ പിതാവ് ഈ പ്രദേശത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു. മഹാകവിയുടെ പ്രൈമറി വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ജന്മദേശമായ ചങ്ങനാശ്ശേരിയിൽ ആയിരുന്നു . അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഉള്ളൂർ എന്ന സ്ഥലനാമം മഹാകവിയുടെ ഖ്യാതിയോടൊപ്പം പ്രസിദ്ധമായിത്തീർന്നു . 

എൽ പി സ്കൂളിന് അടുത്തായി 1926 ൽ ദേവാലയം മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നു .ഇവിടുത്തെ കുട്ടികൾ ഈ സ്കൂളിലാണ് അപ്പർ പ്രൈമറി വിദ്യാഭ്യാസം നടത്തിയിരുന്നത്.  മാനേജ്മെൻറ് ന് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ താൽപര്യമില്ലാതെ വന്ന സാഹചര്യത്തിൽ 1986 ൽ ശ്രീ ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത്  സ്കൂൾ നിർത്തലാക്കുകയും ഗവൺമെൻറ് എൽ പി സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് അപ്പർ പ്രൈമറി സ്കൂൾ ആക്കുകയും ചെയ്തു .

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ, സ്പെഷ്യൽ യൂണിഫോം, ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ മുതലായവ നൽകി സഹായിക്കുന്നത് കാനറാബാങ്ക്, ഇളങ്കാവ് ക്ഷേത്ര കമ്മിറ്റി, ഡോക്ടർ ഗോപിനാഥ് സ്കാനിംഗ് സെൻറർ,എഫ് സി ഐ ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് മുതലായ സംഘടനകളാണ്.ഓടിട്ടതും, ചോർന്നൊലിക്കുന്നതുമായ രണ്ടു പഴയ കെട്ടിടങ്ങൾ ആണ് സ്കൂളിന് ഉണ്ടായിരുന്നത്. ഈ അവസരത്തിൽ മലയാള മനോരമ, സ്കൂൾ കുട്ടികളെ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാക്കി  തീർക്കാൻ നടത്തുന്ന നല്ലപാഠം ക്ലബ്‌ സ്കൂളിൽ ആരംഭിച്ചു.

2014 ൽ സ്കൂളിൽ ജോയിൻ ചെയ്ത പ്രിയ ജോൺ എന്ന അധ്യാപിക കൺവീനർ ആയി സ്കൂളിൽ ധാരാളം  സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ നടന്നു. പിന്നീട് ജോയിൻ ചെയ്ത മുഹമ്മദ്‌ റസൽ എന്ന അധ്യാപകനും  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അധ്യാപകരും കുട്ടികളും രക്ഷാകർത്താക്കളും ചേർന്നു നടത്തിയ പ്രവർത്തങ്ങൾക്ക് മലയാള മനോരമയുടെ നല്ല പാഠം പുരസ്‌കാരം ലഭിച്ചു. ഈ അവസരത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ആയ കെ. വി മോഹൻ കുമാർ സാറിനോട് സ്കൂളിന്റെ പ്രതിസന്ധികൾ അറിയിച്ചതിൻ പ്രകാരം പുരസ്കാര വേദിയിൽ തന്നെ ഉള്ളൂർ സ്കൂളിന് ഡി. പി. ഐ പ്ലാൻസ് ഫണ്ട്‌ പ്രകാരം ഒരു കോടി രൂപയുടെ കെട്ടിടം നൽകാം എന്ന് പ്രഖ്യാപിക്കുകയുണ്ടായി.അങ്ങനെ ആണ് 2018 ൽ  habitat ശങ്കർ ജി യുടെ മേൽനോട്ടത്തിൽ മനോഹരമായ പുതിയ കെട്ടിടം സ്കൂളിന് ലഭിച്ചത്. ഈ പുരസ്കാര നിറവിൽ ഊർജസ്വലരായ അധ്യാപകർ, കുട്ടികൾ രക്ഷാകർത്താകൾ ധാരാളം പ്രവർത്തങ്ങൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഇതിൽ എടുത്തു പറയേണ്ടത് അധ്യാപികമാർഅവരുടെ സ്വർണം പണയം വച്ചു കുട്ടികൾക്കായ് വാങ്ങിയ omni വാൻ, ഡ്രൈവർക്കു കൊടുക്കാൻ കാശ് ഇല്ലാത്തതിനാൽ അത് സ്വന്തമായി ഓടിച്ചത് അദ്ധ്യാപകൻ മുഹമ്മദ് റസൽആണ്, ഓണം ഘോഷയാത്രയിൽ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ ഫ്ലോട്ട്,ജൈവ പച്ചക്കറി കൃഷിക്കു ലഭിച്ച സംസ്ഥാന അവാർഡ്അംഗവൈകല്യമുള്ളവർക്ക് നൽകിയ വീൽ ചെയറുകൾ... തുടങ്ങിയവയാണ്ചില മികച്ച പ്രവർത്തനങ്ങൾ. ഞങ്ങളുടെ പ്രവർത്തന ങ്ങൾക്കു ശക്തി പകരുവാൻ പിന്നീട് പല സുമനസ്സുകളും, സംഘടനകളും മുന്നോട്ടു വന്നു. സ്കൂളിന്റെ ശക്തമായ അഭ്യൂദയ കാംക്ഷിയായ ഡോക്ടർ ഗോപിനാഥ്, ഗുരുവായൂരപ്പൻ അസോസിയട്സ്  ചെയർമാൻ ശ്രീ. അനിൽകുമാർ, മെട്രോ സ്കാൻ ശ്രീ. ചെറിയാൻ റോട്ടറി ക്ലബ്‌, KEY സംഘടന, പൂർവ്വ വിദ്യാർഥി സംഘടന, TVM RCC ഇവയൊക്കെ എടുത്തു പറയത്തക്കവയാണ്.പുതിയ കെട്ടിടം വന്നതും അധ്യാപകരുടെ നേതൃത്വവും കുട്ടികൾ കൂടുന്നതിനു കാരണമായി. പ്രിയ ജോൺ, ശ്രീദേവി പി. കെ ,ദീപ C. K ഇവരുടെ നേതൃത്വത്തിൽ നടത്തിയ വീട് സന്ദർശനം കുട്ടികൾ100% വർദ്ധിക്കുന്നതിനു കാരണമായി .

ഭൗതികസൗകര്യങ്ങൾ

#ഒന്നു മുതൽ ഏഴുവരെ ഇംഗ്ലീഷ് , മീഡിയം ക്ലാസ്സുകൾ

# മികച്ച കെട്ടിടം

#കുടിവെള്ളം

# ടോയ്‌ലറ്റ് സൗകര്യം

#സ്കൂൾ ബസ്

#ലൈബ്രറി

#ശാസ്ത്ര ലാബ്

#വൃത്തിയുള്ള ക്ലാസ്സ് മുറികൾ

#പൂന്തോട്ടം

#വൃത്തിയുള്ള പാചക പുര

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ
  • മനോരമ നല്ല പാഠം
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

കാലയളവ് അധ്യാപകർ തീയ്യതി
2006-2008 ലളിത 23/06/2006 to31/03/2008
2011 - 2014 കെ.കെ മറിയാമ്മ 30/04/2008 to 31/3/2014
2014 - 2015 ജോസ് . വി. ധരൻ 7/6/2014 to 31/5/2016
2015 - 2017 ശശികല കുമാരി 3/6/2016 to 16/5/ 2017
2017 - 2018 ഓമന. എസ്സ് 17/5/2017 to 31/5/2018
2018 - 2019 ജി.കെ കലാദേവി അമ്മ 4/6/2018 to 30/5/2019
2019 അന്നമ്മ ഫിലിപ്പോസ് 31/5/2019 to 7/6/2019
2019 നിർമ്മല ദേവി. എസ്സ് 7/6/2019 to 19/12/2019
2020 - 2021 അജിത . എച്ച് 20/12/2019 to 4/3/2020
2021 - 2022 സുചിത്ര.എസ്സ് 27/10)2021

പ്രശംസ

2015 ൽജൈവകൃഷിക്ക് അ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചു

2015ൽ ജൈവകൃഷിക്ക് അക്ഷയശ്രീ ശ്രീ അവാർഡും ലഭിച്ചു

2016 -17ൽ മാതൃഭൂമിയുടെ നന്മ പുരസ്കാരം, എക്സലൻസ് അവാർഡ് , മലയാള മനോരമയുടെ നല്ലപാഠം അവാർഡ് എന്നിവ ലഭിച്ചു

2016 ഡിസംബറിൽ മദ്യവർജന സമിതിയുടെ യുടെ ലഹരിവിരുദ്ധ പ്രവർത്തന പുരസ്കാരം ലഭിച്ചു

2019 മാർച്ചിൽ മലയാള മനോരമയുടെ നല്ലപാഠം പുരസ്കാരം ലഭിച്ചു.

വഴികാട്ടി

  • സ്കൂളിൽ എത്തിച്ചേരാൻ തമ്പാനൂരിൽ നിന്ന് 6.6  Km ഉം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 800 m ഉം ഉള്ളൂർ ജങ്ഷനിൽ നിന്ന് 400 m ഉം കിഴക്കേകോട്ട നിന്ന് 6.2 km ഉം കേശവദാസപുരത്തു നിന്ന് 1.5 Km ഉം ദൂരമുണ്ട്.


{{#multimaps: 8.5256484,76.9257669| zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ഉള്ളൂർ&oldid=1697207" എന്ന താളിൽനിന്ന് ശേഖരിച്ചത്