ഗവ. എൽ.പി.എസ്. തെങ്ങേലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. തെങ്ങേലി | |
---|---|
വിലാസം | |
തെങ്ങേലി കുറ്റൂർ (സബ് -തെങ്ങേലി ) പി.ഒ. , 689106 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0469 2614430 |
ഇമെയിൽ | glpsthengeli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37208 (സമേതം) |
യുഡൈസ് കോഡ് | 32120900511 |
വിക്കിഡാറ്റ | Q87592632 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയാമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ബിപിന സുജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി |
അവസാനം തിരുത്തിയത് | |
06-02-2022 | THENGELILPS |
2010 ൽ ശതാബ്ദി ആഘോഷിച്ച തെങ്ങേലി ഗവൺമെന്റ് എൽ പി സ്കൂൾ കുറ്റൂർ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണിത്. വിവിധ കാലഘട്ടങ്ങളിൽ പ്രവർത്തിച്ച പ്രഗത്ഭരായ അധ്യാപകരാൽ നയിക്കപ്പെട്ട പ്രസ്തുത സ്കൂളിന് ഒട്ടേറെ പ്രതിഭകളെ രാഷ്ട്രത്തിന് സമർപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
ചരിത്രം
തിരുവിതാംകൂർ രാജാവായ മൂലം തിരുനാൾ രാമവർമ്മ അഞ്ചാമൻ രാജാവിൻറെ ഭരണകാലത്ത് കൊല്ലവർഷം 1085-ൽ തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ തെ ങ്ങേലി കരയിൽ 1910 ആഗസ്റ്റ് 29ന് സ്ഥാപിതം. ബ്ലോക്ക് നമ്പർ 10, സർവേ നമ്പർ 138/16.
സ്കൂളിന്റെ പ്രാരംഭകാലത്ത് അഞ്ചാംതരം വരെയായിരുന്നു ക്ലാസ്. 1995 ൽ ശ്രീമതി പൊന്നമ്മ അവർകളുടെ കാലത്ത് അഞ്ചാം തരം എടുത്തു മാറ്റപ്പെട്ടു. ഇപ്പോൾ ഒന്നാം തരം മുതൽ നാലാം തരം വരെയാണ് ഈ സ്കൂളിൽ ഉള്ളത്. ഒരു നൂറ്റാണ്ടിനെ ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങി, അക്ഷരലോകത്തറവാട്ടിലെ മുത്തച്ഛനായി, തെങ്ങേലി കരയ്ക്ക് സാക്ഷരതയുടെ ആദ്യപാഠങ്ങൾ സമ്മാനിച്ച് , ഒരു ജനതയുടെ സംസ്കാരത്തിനും സംസ്കൃതിക്കും വിളനിലം ആയും നിറകതിരായും പ്രവർത്തിക്കുന്ന തെങ്ങേലി ഗവൺമെന്റ് എൽ പി എസ് മണിമലയാറിന്റെ മടിത്തട്ടിൽ വിരാജിക്കുന്നു.
പ്രളയബാധിതം ഈ വിദ്യാലയം
മണിമലയാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ പഠനത്തെ വെള്ളപ്പൊക്കം എല്ലാക്കാലവും സ്വാധീനിക്കുന്നതായി ചരിത്രരേഖകൾ ( കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള ലോഗ് ബുക്ക്) <--click here പറയുന്നു. ഇപ്പോഴും അതു തുടർന്നുകൊണ്ടിരിക്കുന്നു. കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാപ്രളയം ഈ വിദ്യാലയത്തെ യും അതിലെ ജീവനക്കാരെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു.പലകുട്ടികളും ജീവനക്കാരും ദുരിതാശ്വാസ ക്യാമ്പുകളിൽ കുടുംബമായി അഭയം തേടി. ഇരുനില കെട്ടിടങ്ങളുടെ മുകളിലായി അഭയം കണ്ടെത്തിവർക്ക് ഹെലികോപ്റ്ററിൽ വെള്ളവും ആഹാരവും സൈന്യം എത്തിച്ചു. ഹെലികോപ്റ്ററിന്റെ പറക്കലിൽ ഈ വിദ്യാലയത്തിന്റെ ഓടുകൾ ചിലത് പറന്നു ഓഫീസ് റൂമിലും ക്ലാസ് മുറികളിലും വെള്ളം ഒന്നര മീറ്ററോളം പൊങ്ങി മേശപ്പുറത്തും അലമാരകളിലു മായി ഉയർത്തി വച്ചിരുന്ന സ്കൂൾ റെക്കോർഡുകൾ കമ്പ്യൂട്ടർ മൈക്ക് സിസ്റ്റം ലൈബ്രറി പുസ്തകങ്ങൾ എല്ലാം ചെളി വെള്ളത്തിൽ മുങ്ങി.
100 വർഷത്തെ ചരിത്രമുറങ്ങുന്ന തെങ്ങേലി ഗവ. എൽ പി സ്കൂളിൽ 1933-1949 കാലഘട്ടത്തിൽ പഠിച്ചിരുന്ന ആച്ചിയമ്മയുടെ കണക്ക് പരീക്ഷയുടെ ഉത്തരകടലാസ്.
കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള സ്കൂൾ പ്രവർത്തനങ്ങളെ സംബന്ധിച്ച ചരിത്രരേഖകൾ <--click here
ഭൗതികസൗകര്യങ്ങൾ
1910 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ എലിമെന്ററി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന് 24.50 സെൻറ് (09 ആർ 90 ച. മീ ) കരഭൂമി ആണുള്ളത്. വർഷാവർഷം സ്കൂൾ തുറക്കലിനോട് അനുബന്ധിച്ച് കൺ ട്രാക്ടർ ചാക്കോ ചാക്കോ ഉമയാറ്റുകരയും പണിക്കാരുമൊത്ത് കെട്ടി മേച്ചിൽ നടത്തി ഓല ഷെഡ് പുതുക്കിയിരുന്നതായി രേഖയിൽ കാണുന്നു.
ഇന്നിപ്പോൾ കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള കമ്പ്യൂട്ടർ ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ, IEDC ടോയ്ലറ്റ്, പുതിയതായി പണികഴിപ്പിച്ച കൊണ്ടിരിക്കുന്ന ഇരുനില കെട്ടിടം, എന്നിവ ഉൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്ള സ്കൂളായി തെങ്ങേലി സ്കൂൾ മാറിക്കഴിഞ്ഞു. കൂടുതൽ വായിക്കുക
മികവുകൾ
തെങ്ങേലി ഗവ എൽ പി എസ് ന്റെ മികവ് തെളിയിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ധാരാളം പുരസ്കാരങ്ങളും ലഭ്യമായിട്ടുണ്ട്. സ്കൂൾ മാഗസിൻ, സ്നേഹസംഗമം എന്ന പേരിലുള്ള പൂർവവിദ്യാർഥിസംഗമം, മലയാള ഭാഷാ കലണ്ടർ, എന്നിവ തെങ്ങേലി ഗവ എൽ പി എസ് സിന്റെ മികവിനെ ദ്യോതിപ്പിക്കുന്നു. KSTA നല്കുന്ന മുണ്ടശ്ശേരി പുരസ്കാരം, ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ പുരസ്കാരം, സബ്ജില്ലാ കലോത്സവത്തിൽ ബംഗാളി സ്വദേശിനി നേടിയ ഒന്നാം സ്ഥാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിദ്യാലയത്തിന്റെ മികവു പ്രവർത്തനങ്ങൾ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂക.
ഗവ. എൽ.പി.എസ്. തെങ്ങേലി/ഈറനണിഞ്ഞ ഓർമ്മകൾ
- പകൽവീട് എന്ന പൂർവവിദ്യാർഥിസംഗമം
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | കാലഘട്ടം(മലയാള വർഷം) |
---|---|---|
1. | ജി നാണു പിള്ള
തേലപ്പുറത്ത് കുറ്റൂർ |
18/12/119-17/03/124 |
2. | എംഎൽ സരസ്വതിയമ്മ
കൂത്തു പള്ളി തെങ്ങേലി |
20/03/124- |
3. | കൃഷ്ണൻ നായർ | |
4. | കെ കെ മറിയം |
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1. | കെ കെ ചെല്ലമ്മ | 21/06/79-04/08/81 |
2. | കെ എൻ സരോജിനിയമ്മ
തെങ്ങേലി |
1981-1983 |
3. | ത്രേസ്യാമ്മ തോമസ്
തിരുമൂലപുരം |
1983-1987 |
4. | വികെ പങ്കജാക്ഷി
തിരുമൂലപുരം |
1988-1991 |
5. | കെ പി കുഞ്ഞമ്മ
കുറ്റൂർ |
1991-1993 |
6. | അച്ചാമ്മ ടി കെ മുണ്ടിയപ്പള്ളി | 1993-1995 |
7. | എംഎം ഏലിയാമ്മ
ചാത്തങ്കേരി |
04/05/95-30/04/98 |
8. | അലക്സാണ്ടർ മത്തായി ചീരഞ്ചിറ | 09/07/98-31/03/2003 |
9. | എൻ ജയകുമാരി
തുകലശ്ശേരി |
02/06/2003-31/03/2008 |
10. | കെ കെ ശാന്ത കുറ്റൂർ | 25/05/2008-30/05/2016 |
11. | എലിസബത്ത് ജോസഫ് കുറ്റൂർ | 01/07/2016-31/052021 |
പ്രവർത്തനങ്ങൾ
പ്രവേശന ഉത്സവം ഫസ്റ്റ് ബൽ ക്ലാസ്
ജൂൺ 1 ഉത്സവലഹരിയിൽ ആരംഭിച്ചിരുന്ന അധ്യയനവർഷം താളമേളങ്ങൾ ഇല്ലാതെ, ഉണർത്തുപാട്ടുകൾ ഇല്ലാതെ പുതിയ ബാഗും പുസ്തകവും നോട്ട്ബുക്കും ഇല്ലാതെ ആരംഭിക്കുന്നു. ഇതിനൊരു പരിഹാരമായി അധ്യാപകർ കുട്ടികളുടെ വീടുകളിൽ പുതിയ നോട്ട് ബുക്ക് പെൻസിൽ മിഠായി തുടങ്ങിയവയുമായി എത്തി. പഠനത്തിന്റെ പുതിയ അനുഭവം പരിചയപ്പെടുത്തി. കുട്ടികളുടെ പഠന സൗകര്യങ്ങൾ വിലയിരുത്തി. തങ്ങളുടെ അധ്യാപകരിൽ നിന്നും മധുരമുള്ള കൈനീട്ട ത്തോടെ കുട്ടികൾ ഉണർന്നു. പഠനത്തിന് നാന്ദികുറിച്ചു. രക്ഷകർത്താക്കളെ ബോധവൽക്കരിച്ചു.
ഗൃഹസന്ദർശനം
കോവിഡ് പ്രോട്ടോകോൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും 2020 ജൂൺ ഒന്നിന് കുട്ടികളുടെ വീടുകളിലെത്തി. തുടർന്ന് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും കുട്ടികളെയും രക്ഷിതാക്കളെയും സന്ദർശിച്ചു ഭയാശങ്കകൾ അകറ്റി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് ഓർമിപ്പിച്ചു കൊണ്ടിരുന്നു. കൂടാതെ കുട്ടികളുടെ പഠന രീതികൾ നേരിൽ കണ്ടു വിലയിരുത്തി.
കോവിഡ് കാലത്തെ അധ്യയനം 2020/21
കോവിഡ് പശ്ചാത്തലത്തിൽ 2021 വർഷത്തെ അധ്യയനം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയായിരുന്നു പ്രവർത്തനങ്ങളെല്ലാം ഓൺലൈൻ വഴിയാണ് നടത്തിയത് ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ, മലയാളത്തിളക്കം , അധ്യാപകദിനം ഓൺലൈൻ അസംബ്ലി , ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയവ ഭംഗിയായി നടത്താൻ സാധിച്ചു. ഓൺലൈൻ പഠനത്തിനായി കുട്ടിയെ ഒരുക്കിയും ഓൺലൈൻ ക്ലാസിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും കുട്ടിയെ സജീവമാക്കുകയും ചെയ്ത അമ്മയ്ക്കും കുട്ടിക്കും ഉള്ള പുരസ്കാരം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ശ്രീ സഞ്ജു കെജി കോവിഡ്നദണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്തു. ഓൺലൈൻ പഠനസൗകര്യം ലഭ്യമല്ലാതിരുന്ന കുട്ടികൾക്ക് റിട്ടയേർഡ് അധ്യാപിക ശ്രീമതി മിനി ആനി എൻ മാത്യൂസ് ഒരു സ്മാർട്ട്ഫോൺ സംഭാവനയായി നൽകി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി അവറുകൾ വിവിധ സംഘടനകളിൽ നിന്നും സ്മാർട്ട്ഫോൺ ലഭ്യമാക്കി തന്നു. ബഹുമാനപ്പെട്ട പിജെ കുര്യൻ എം പി യുടെ ഫണ്ടിൽ നിന്നും ഒരു സ്മാർട്ട്ഫോൺ ലഭിച്ചു. ജെസിഐ തിരുവല്ല യൂണിറ്റിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കുറ്റൂർ പ്രസിഡണ്ടായ ശ്രീ ജിനു ചങ്ങാലി പള്ളത്ത് , ക്ലബ് അംഗങ്ങൾ തുടങ്ങിയവർസ്കൂളിൽ എത്തുകയും രണ്ടാം ക്ലാസ് വിദ്യാർഥിയായ ആരോൺ എസിന് വേണ്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് ജോസഫ് ഒരു ടിവി കൈപ്പറ്റുകയും ചെയ്തു.രണ്ടാം ക്ലാസ് വിദ്യാർഥി നവനീത് നാലാം ക്ലാസ് വിദ്യാർഥിനി നന്ദന പ്രീപ്രൈമറി വിദ്യാർത്ഥി നിശാന്ത് ഇവരടങ്ങിയ കുടുംബത്തിന് ഒരു രാഷ്ട്രീയ സംഘടനയുടെ ആഭിമുഖ്യത്തിൽ ഒരു ടാബ് നൽകപ്പെട്ടു.ഒന്നാം ക്ലാസ് വിദ്യാർഥി Christin Tilby ക്ക് കുടുംബശ്രീയുടെ വകയായി ടെലിവിഷൻ നൽകപ്പെട്ടു.
2021-2022
നിലവിലുണ്ടായിരുന്ന വിദ്യാലയ അന്തരീക്ഷം മാറ്റിമറിച്ച കൊറോണക്കാലം. മനുഷ്യമനസിലും പ്രകൃതിയിലും ഒട്ടേറെ മാറ്റങ്ങൾ സൃഷ്ടിച്ച കാലം. ഏറെ സ്നേഹത്തോടെ തലോടലേറ്റ് അറിവിൻ പ്രകാശം സ്വീകരിച്ചിരുന്ന കുരുന്നുകൾ കൊവിഡ്19 എന്ന രോഗത്തിന്റ കരാളഹസ്തങ്ങളാൽ വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി.എങ്കിലും ആധുനിക സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത പുതിയ പ്രപഞ്ചത്തിന്റെ അധിപതികളായി നാം മാറി. 2021 ജൂൺ ആരംഭിച്ചത് പഠനാനുഭവങ്ങൾലൂടെയാണ്. അധ്യാപകർ സ്കൂളിലെത്തി....സ്കൂൾ അലങ്കരിച്ചു. ഫോട്ടോകളിലൂടെ പഠനോത്സവത്തിന് ആരവം കുഞ്ഞുമനസ്സിൽ എത്തി. പ്രവേശനോത്സവഗാനം എഴുതി ചിട്ടപ്പെടുത്തി ആലപിച്ച് കുരുന്നുകൾക്ക് നൽകിയപ്പോൾ കുഞ്ഞു മനസ്സുകളിലും സന്തോഷത്തിന് നറുമലരുകൾ വിരിഞ്ഞു.ഓൺലൈൻ പഠനകാലം അധ്യാപകരും കുട്ടികളും മനസ്സോടെ ഏറ്റെടുത്തു.ചിട്ടയായപഠനവും വിലയിരുത്തലും ഓൺലൈൻ smc ,ക്ലാസ്സ് പിടിഎ എന്നിവ നടന്നു.
2021 നവംബർ 1 വീണ്ടും മനസ്സുകളിൽ സന്തോഷത്തിരമാലകൾ ഉയർന്ന ദിവസമായിരുന്നു. അധ്യാപകരും കുട്ടികളും വിദ്യാലയത്തെ ഉണർത്തി. പാട്ടും കരഘോഷങ്ങളും പൊട്ടിച്ചിരികളും ഉയർന്നു. പഠന മികവിലേക്ക് അധ്യയനം വളർന്നു. എന്നാൽ വീണ്ടും 2021 ജനുവരി 21 ന് സ്കൂളിൽ കുഞ്ഞിച്ചിരികൾ നിലച്ചു. കുട്ടികളില്ലാത്ത സ്കൂൾ അധ്യാപക മനസ്സിൽ നൊമ്പരം ഉണർത്തി. എങ്കിലും കഴിഞ്ഞുപോയ അനുഭവങ്ങളിൽനിന്നും പുതിയ പാഠം ഉൾക്കൊണ്ടുകൊണ്ട് ഇന്നും അദ്ധ്യയനം ഏറ്റവും മികവുറ്റതാക്കാൻ അധ്യാപകർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. റിപ്പബ്ലിക് ദിനം, രക്തസാക്ഷിത്വ ദിനവും ഒക്കെ ധാരാളം പ്രവർത്തനങ്ങളിലൂടെ കുഞ്ഞു മനസ്സുകൾക്ക് തലോടൽ ഏകുന്നു. ഏത് പ്രതിസന്ധിയിലും തളരാതെ ഓടുവാൻ ജഗദീശ്വരന്റെ തണലിൽ അഭയപ്പെട്ടു കൊണ്ട്--- മുന്നോട്ട്---
അദ്ധ്യാപകർ
- ശ്രീമതി മറിയാമ്മ ജോസഫ് (പ്രധാനാധ്യാപിക)
- ജെസ്സി മാത്യു
- ഷാഫിന ഇ
- ബിന്ദു ലക്ഷ്മി വി
- ഷമീറ എസ് (പ്രീ പ്രൈമറി)
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
തുടങ്ങിയ വിവിധ തരം ക്ലബ്ബുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അവയുടെ പ്രവർത്തനങ്ങൾ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ മാതൃകാപരമായി മുന്നോട്ടുപോകുന്നു. കൂടുതൽ വായിക്കുക.,
സ്കൂൾ ഫോട്ടോകൾ
പാഠൃാനുബന്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധങ്ങളായ ഫോട്ടോകൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ
{{#multimaps:9.359866, 76.580269|zoom=10}} |
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37208
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ