ഗവഃ യു പി സ്ക്കൂൾ ,താമരപ്പറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവഃ യു പി സ്ക്കൂൾ ,താമരപ്പറമ്പ് | |
---|---|
വിലാസം | |
ഫോർട്ടുകൊച്ചി ഫോർട്ടുകൊച്ചി പി.ഒ. , 682001 , എറണാകുളം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0484 2215221 |
ഇമെയിൽ | gupsfortkochi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26334 (സമേതം) |
യുഡൈസ് കോഡ് | 32080802108 |
വിക്കിഡാറ്റ | Q99507924 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആൻറണി എം എസ് |
പി.ടി.എ. പ്രസിഡണ്ട് | മരിയ മാർഗ്രറ്റ് |
എം.പി.ടി.എ. പ്രസിഡണ്ട് | സജിനി |
അവസാനം തിരുത്തിയത് | |
07-02-2022 | Pvp |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട് കൊച്ചി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു പി.എസ് താമരപ്പറമ്പ്.
ചരിത്രം
ചരിത്രമുറങ്ങുന്ന ഫോർട്ടുകൊച്ചിയിലെ അതിപുരാതനവിദ്യാലയമാണ് താമരപ്പറമ്പ് ഗവൺമെന്റ് യു. പി. സ്കൂൾ. വലിയ ഒരു താമരക്കുളം ഉണ്ടായിരുന്നതിനാലാണ് ഈ പ്രദേശത്തിന് താമരപ്പറമ്പ് എന്ന പേര് കിട്ടിയത്. താമരപ്പറമ്പ് എലിമെന്ററി സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യ പേര്. 12 ഡിവിഷനുകളോടുകൂടി ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്നത്തെ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന ആരാധ്യനായ ശ്രീ. കെ. ബി. ജേക്കബിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി പിന്നീട് ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്ഥാപനം വളരെ പ്രശസ്തമായ നിലയിൽ വളർച്ച പ്രാപിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെയും അകലെ നിന്ന് വന്നു താമസിച്ച് ജോലിയെടുക്കുന്ന അതിഥിതൊഴിലാളികളുടെയും മക്കൾക്ക് ഏക ആശ്രയം ആണ് ഈ സ്ഥാപനം. മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം 1990 മുതൽ ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിച്ചു. മികവുറ്റ അധ്യാപകരും മികച്ച അധ്യയന അന്തരീക്ഷവും ഉള്ള ഈ വിദ്യാലയം പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമാണ്.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്,
- ലൈബ്രറി,
- ഉച്ചഭക്ഷണ ഹാൾ,
- വാട്ടർ പ്യൂരിഫയറുകൾ,
- ശൗചാലയങ്ങൾ,
- ടൈലിട്ട തറ,
- വൃത്തിയുള്ള അടുക്കള,
- കളിസ്ഥലം,
- റാംപ് ( ശാരീരിക വൈകല്യം നേരിടുന്നവർക്ക്)
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ക്ലബ് പ്രവർത്തനങ്ങൾ
മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പേര് | കാലം |
---|---|---|
1 | പി.ജെ.ബേബി | 1992-1996 |
2 | എം.ഡി.ഫ്ളവർ | 1996-1999 |
3 | പി.എ.അൽഫോൻസ് | 1999-2002 |
4 | വി.ആർ.സുമതിക്കുട്ടി | 2002-2004 |
5 | പി.ജെ.മേരി | 2004-2006 |
6 | ബാബുരാജ് പി.ആർ | 2006-2007 |
7 | മോളി.എൻ.പി | 2007-2013 |
8 | രാമചന്ദ്രൻ | 2013-2014 |
9 | അംബിക വി.ബി | 2014-2016 |
10 | നൂർജഹാൻ സി ഐ | 2016-2018 |
11 | സരോജിനി എ റ്റി | 2018-2019 |
12 | പുഷ്പലത വി ആർ | 2019-2020 |
13 | ആന്റണി എം എസ് | 2020- --- |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.എം കെ അർജുനൻ സംഗീതസംവിധായകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫോർട്ട്കൊച്ചി ബസ്സിൽ ഫോർട്ട്കൊച്ചിക്കടുത്ത് താമരപ്പറമ്പ് ബസ്റ്റോപ്പിൽ നിന്ന് 100 മീറ്റർ മുന്നോട്ട് നടന്നാൽ സ്കൂളിലെത്താം.
- ഫോർട്ട്കൊച്ചിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസിൽ അമരാവതി ബസ്റ്റോപ്പിൽ നിന്ന് 150 മീറ്റർ മുന്നോട്ട് നടന്നാൽ സ്കൂളിലെത്താം.
- ബോട്ടുമാർഗ്ഗം ഫോർട്ടുകൊച്ചിയിൽ എത്തിയാൽ അവിടെ നിന്നും 1 കിലോമീറ്റർ തെക്കോട്ട് യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.
{{#multimaps:9.95884,76.24287 |zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26334
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ