എസ്.ആർ.വി.എ.എൽ.പി.എസ്. കഴനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ആർ.വി.എ.എൽ.പി.എസ്. കഴനി | |
---|---|
വിലാസം | |
കഴനി കാവശ്ശേരി പി.ഒ. , 678543 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 9495714433 |
ഇമെയിൽ | srvalpskazhani@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/index.php?title=S._R._V._A._L._P._S._kazhani&redirect=no |
കോഡുകൾ | |
സ്കൂൾ കോഡ് | 21231 (സമേതം) |
യുഡൈസ് കോഡ് | 32060200210 |
വിക്കിഡാറ്റ | Q64690112 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സതി ടി |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് സി |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ വിഷ്ണു |
അവസാനം തിരുത്തിയത് | |
25-01-2022 | 21231-PKD |
ചരിത്രം
പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിലെ കഴനി എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1930 ൽ ശ്രീ ശങ്കരൻ നായർ, അയർ പുള്ളി വീട് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഈ പ്രദേശത്തെ ആദ്യ വിദ്യാലയമായിരുന്നു ഇത്. ആദ്യ കാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്നത്.
2008 ൽ പഴയ കെട്ടിടം പൊളിച്ച് KER പ്രകാരമുള്ള പുതിയ കെട്ടിടം പണിതു. 2016 ൽ പുതിയ ഓഫീസ് റൂമും കമ്പ്യൂട്ടർ റൂമും സകൂളിന് സമർപ്പിച്ചു. മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ടി സതി ആണ്.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാല് വരെ യുള്ള ക്ലാസുകളാണുള്ളത്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചതാണ്, ഡിജിറ്റൽ പഠന സൗകര്യത്തോടു കൂടിയതാണ് ഓരോ ക്ലാസ് മുറിയും. വൈ ഫൈയോടു കൂടിയ ഇന്റർനെറ്റ് സൗകര്യവും കമ്പ്യൂട്ടർലാബും ഇവിടെ സജ്‌ജമാണ്. നല്ല ഒരു ഓഡിറ്റോറിയവും സ്കൂളിന്റെ ഭാഗമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും കക്കൂസും ഉണ്ട്.
കിണറിൽ നിന്നുള്ള കുടിവെള്ളമാണ് സ്കൂളിൽ ഉപയോഗിക്കുന്നത്. കുട്ടികൾക്ക് ഉപയോഗിക്കുന്നതിന് ആവശ്യത്തിന് ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. മികച്ച ഒരു പാചകപ്പുരയും സ്കൂളിന്റെ ഭാഗമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാമേളകൾക്കും പ്രവർത്തി പരിചയ മേളകൾക്കും പങ്കെടുക്കുന്നതിന്റെ മുന്നോടിയായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകി വരികയും അതിലൂടെ നല്ല റിസൾട്ട് കൈവരിയ്ക്കുകയും ചെയ്യാറുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ശ്രീ. സി കേശവൻനമ്പൂതിരിയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ മാനേജ്മെന്റിന്റെ എല്ലാ സഹായ സഹകരണങ്ങളും ലഭിച്ചിട്ടുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.652056708263204, 76.49454111163773|width-800px|zoom-18}}