ജി.എഫ്.യു.പി.എസ്. മാണിക്കോത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എഫ്.യു.പി.എസ്. മാണിക്കോത്ത് | |
---|---|
വിലാസം | |
മാണിക്കോത്ത് മാണിക്കോത്ത് പി.ഒ. , 671316 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04672 209214 |
ഇമെയിൽ | 12242manikoth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12242 (സമേതം) |
യുഡൈസ് കോഡ് | 32010400409 |
വിക്കിഡാറ്റ | Q64398825 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അജാനൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 170 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഏലിയാമ്മ അഗസ്റ്റിൻ |
പി.ടി.എ. പ്രസിഡണ്ട് | അശോകൻ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു കെ |
അവസാനം തിരുത്തിയത് | |
11-01-2022 | 12242 |
അജാനൂർ പഞ്ചായത്തിലെ സ്കൂൾ....
ചരിത്രം
1955-ലാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ ഹോസ്ദുർഗ്ഗ് ഗവ: ഫിഷറീസ് സ്കൂൾ പ്രധാനാധ്യാപകനായിരുന്ന എം.ചന്തുമാസ്റ്റരുടെ നേതൃത്ത്വത്തിൽ നാട്ടുകാർ മാണിക്കോത്ത് ഒരു എൽ.പി.സ്കൂൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പിന് നിവേദനം നൽകുകയും പരിസരത്തുതന്നെയുള്ള ഒരു വായനശാലയിൽ ക്യാമ്പ് ചെയ്ത് എം.ചന്തുമാസ്റ്റർ കുട്ടികൾക്ക് പ്രവേശനം നൽകുകയും ചെയ്തു. മൂന്ന് ക്ലാസ്സുകളിലായി 80 കുട്ടികൾക്കാണ് ആദ്യം പ്രവേശനം നൽകിയത്. അധ്യയനം തുടങ്ങി അഞ്ച് ദിവസത്തിനകം തന്നെ ചന്തുമാസ്റ്ററെ പ്രധാനാധ്യാപകനായി നിയമിച്ച് ഉത്തരവിറങ്ങി. തുടർന്ന് കീഴൂർ ഗവ: ഫിഷറീസ് സ്കൂളിലെ എം.കെ. രാഘവൻമാസ്റ്ററെ ഇവിടുത്തേക്ക് സ്ഥലം മാറ്റി നിയമിച്ചു. അങ്ങനെ രണ്ട് അധ്യാപകരും മൂന്ന് ക്ലാസ്സുമായി സ്കൂളിന്റെ പ്രവർത്തനം തുടർന്നു. സ്കൂൾ കമ്മിറ്റിയുടെ നിവേദന പ്രകാരം 1958 ൽ സ്കൂൾ യു.പി യായി അപ്ഗ്രേഡ് ചെയ്തു. കൂടുതൽ സൗകര്യത്തിനുവേണ്ടി ഓലമേഞ്ഞ ഒരു ഷെഡ്ഡ് കൂടി പണിതു. എൽ.പി വിഭാഗത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ സമീപത്തുള്ള രണ്ട് പീടികമുറികളിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. കെട്ടിട നിർമ്മാണത്തിന്റെ സാമ്പത്തികച്ചുമതല വഹിക്കാനായി സ്കൂൾ കമ്മിറ്റി പലരെയും സമീപിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല. ഒടുവിൽ പ്രധാനാധ്യാപകനായ രാഘവൻമാസ്റ്റർ തന്നെ മുൻകൈയെടുത്ത് കല്ലട്ര അബ്ദുൾ ഖാദർ ഹാജി എന്നയാളെ സമീപിച്ചതോടെ 1977- ൽ സ്കൂൾ കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമായി.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗ
�� .സാമൂഹ്യശാസ്ത്ര ക്ലബ്ബ
ചിത്രശാല
വഴികാട്ടി
{{#multimaps:12.34235, 75.0775|zoom=13}}
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12242
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ