ഗവ.യു.പി.എസ്. മേച്ചാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് യു .പി. സ്കൂൾ മേച്ചാൽ . മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയടിവാരത്തിൽ പ്രശാന്തസുന്ദരമായ മേച്ചാൽ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . മിച്ചൽ സി എസ് ഐ പള്ളി പഞ്ചായത്തിന് നൽകിയ ഒന്നര ഏ ക്കർ സ്ഥലത്ത് , മേച്ചാൽ നിവാസികളുടെ കഠിന പ്രയത്നത്താൽ നിർമ്മിക്കപ്പെട്ട സ്കൂളിൽ 1964 ൽ 6 ക്ലാസും ൭ ക്ലാസും പ്രവർത്തനം ആരംഭിച്ചു. മേച്ചാൽ പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ 18 -02 -1974 ഗവണ്മെന്റ് യൂ പി സ്കൂൾ മേച്ചാൽ എന്നായി.
ഗവ.യു.പി.എസ്. മേച്ചാൽ | |
---|---|
വിലാസം | |
മേച്ചാൽ ഗവണ്മെന്റ് യു .പി . സ്കൂൾ , മേച്ചാൽ ,മേച്ചാൽ പി .ഒ . , മേച്ചാൽ പി. ഒ പി.ഒ. , 686586 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 04822 000000 |
ഇമെയിൽ | mechalups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32250 (സമേതം) |
യുഡൈസ് കോഡ് | 32100200505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാണി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ജേക്കബ് ഇ.സി . |
എം.പി.ടി.എ. പ്രസിഡണ്ട് | ആനി നോബിൾ |
അവസാനം തിരുത്തിയത് | |
07-02-2022 | Smssebin |
ആമുഖം
ചരിത്രം
ഗ്രാമനിവാസികളുടെ വിളക്കായ ഈ സ്കൂളിൽ 2004 -2005 അധ്യയന വർഷത്തിലും 2010 -2011 വർഷത്തിലും എസ് എസ് .എ യുടെ ഓരോ ക്ലാസ് മുറികൾകൂടി നിർമ്മിച്ചു. 2013 -14 വർഷം എസ് എസ് .എ ഫണ്ട് ഉപയോഗിച്ച് പ്രധാന കെട്ടിടം മൈന്റൻസ് നടത്തി കൂടാതെ 2014 -15 വർഷത്തിൽ പഞ്ചായത്തിൽ മനോഹരമായ ഒരു പാചകപുരയും നിർമിച്ചു നൽകി .
ഇപ്പോൾ ഈ സ്കൂളിൽ 50 കുട്ടികളും 4 അധ്യാപകരും ഉണ്ട് . 5 ക്ലാസ് മുറികളുണ്ട് . എന്നാൽ എച്ച് എം റൂം , സയൻസ് ലാബ് , മാത്സ് ലാബ് , ലൈബ്രറി എന്നിവയ്ക്കു പ്രത്യേക മുറികൾ ഇല്ല.
കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും , ടോയ്ലട്ടുമുണ്ട് എന്നാൽ പെണ്കുട്ടികൾക്ക്ക്കുള്ള , ഗേൽ സ് ഫ്രണ്ട്ലി ടോയ്ലറ്റ് ഇല്ല. വ്യത്തിയായ പച്ചപുരയുണ്ട് .വേനൽ കാലത്തു കുടിവെള്ളം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് . കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒഴിവു ടൈം മിൽ അധ്യപകർ പിന്നോക്ക കാർക്ക് പ്രത്യേകം ക്ലാസുകൾ എടുക്കുന്നുണ്ട്.
സാമൂഹിക പങ്ക് എല്ലാ കാര്യത്തിലുമുണ്ട് . കുട്ടികളുടെ ,പാഠ്യേതര പ്രവർത്തനം, കലാകായിക , ആരോഗ്യം , ദിനാചരണങ്ങൾ ഉച്ചഭക്ഷണം എന്നിവയെല്ലാം സാമൂഹിക പങ്ക് ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ പടിക്കുന്നതിനാവശ്യമായ കമ്പ്യൂട്ടർ ലഭിച്ചു. കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനായി എല്ലാ വര്‍ഷവും ഹെൽത് സെന്ററിൽ നിന്നും ഡോക്ടർ , നഴ്സ് മുതലായവർ എത്തി കുട്ടികളെ പരിശോധിക്കുക വേണ്ട നിർദ്ദേശങ്ങൽ നൽകുകയും ചെയ്യുന്നു. കൂടാതെ ആഴ്ച തോറും ഓർ ജെ പി എച്ച് എൽ വന്നു കുട്ടികളെ പരിശോധിക്കുന്നു. കൃഷിയിൽ താല്പര്യം വളര്‍ത്തുന്നതിനായി കൃഷി ഭവനുമായി ബന്ധപെട്ടു വിത്തുകൾ നൽകുകയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു .
ഭൗതികസൗകര്യങ്ങൾ
സ്വന്തമായ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . ർ സ്കൂളില്‍ എത്തിചേരുന്നതിന് യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. കുട്ടികൾക്കു പഠനത്തിവശ്യമായ ക്ലാസ് മുറികളും അടുക്കള , ശുചിമുറികൾ, കംപ്യൂട്ടറുകൾ ,പഠനത്തിവശ്യമായ ഡെസ്ക് , ബെഞ്ച് , അലമാര, മേശ, കസേര ,ലൈബ്രറി , ലാബ് തുടങ്ങിയായൊക്കെ ഇവിടെയുണ്ട് . കളിസ്ഥലവും ഈ സ്കൂളിന് ഉണ്ട് . കുടിവെള്ള ക്ഷാമവുമില്ല കറന്റ് , റീ വയറിങ് , മാലിന്യ സംസ്കരണം , ഗ്യാസ് കണെക്ഷൻ മോട്ടോർ എന്നിവ ഈ സ്കൂളിന് ഉണ്ട്
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.കുട്ടികൾക്ക് ആവശ്യമായ ഒട്ടനവധി പുസ്തകങ്ങൽ ഇവിടെ ഉണ്ട്
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
മുൻ പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.768697,76.797709| width=700px | zoom=16}}