ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

പാഠ -പാഠ്യനുബന്ധ പ്രവർത്തനങ്ങളിൽ സജീവ താല്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ അന്തരീക്ഷമാണ് ഇവിടെയുള്ളത് .

ശുചിത്വം ദീനാനുകമ്പ തുടങ്ങിയ മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്തുന്നതിനുള്ള വിദ്യാലയ അന്തരീക്ഷമാണുള്ളത് .

പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനയും പങ്കാളിത്തവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് അധികവും .

മലയാളത്തിളക്കം

എൽ.പി.,യു.പി.,എച് .എസ്  വിഭാഗം കുട്ടികളിൽ മലയാള ഭാഷ ചിഹ്നങ്ങളും അക്ഷരങ്ങളും ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള രസകരമായ പഠനം ആണിത് .

ഓൺലൈൻ ക്ലാസുകൾ

കോവിഡ് കാലത്തു കുട്ടികളെ സജീവമായി പഠനത്തിൽ പങ്കെടുപ്പിക്കാൻ എല്ലാ ദിവസവും ഓൺലൈൻ ക്ലാസുകൾ അദ്ധ്യാപകർ തന്നെ നൽകുന്നു

പഠനോപകരണ വിതരണം

ഓൺലൈൻ പഠന കാലത്തു പഠനം ബുദ്ധിമുട്ടായി 11 കുട്ടികൾക്ക് അധ്യാപകർ തന്നെ മൊബൈൽ ഫോണുകൾ വാങ്ങി നൽകി .

പുസ്തക വണ്ടി

കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാൻ പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു കൊടുത്തു വായന പരിപോഷിപ്പിക്കുന്ന പരിപാടി കോവിഡ് കാലത്തു സജീവമായി നടന്നു വരുന്നു.