ജി എൽ പി എസ് ശിവപുരം

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shabnamck (സംവാദം | സംഭാവനകൾ) (→‎ചരിത്രം)

P

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ശിവപുരം
വിലാസം
ശിവപുരം

ശിവപുരം പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം20 - 5 - 1925
വിവരങ്ങൾ
ഫോൺ0490 2400110
ഇമെയിൽglpssivapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്14707 (സമേതം)
യുഡൈസ് കോഡ്32020801104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമാലൂർപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശൈലജ കെ വി
പി.ടി.എ. പ്രസിഡണ്ട്റിഷാൽ.എ.പി
എം.പി.ടി.എ. പ്രസിഡണ്ട്റഈസ
അവസാനം തിരുത്തിയത്
04-02-2022Shabnamck


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാലൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ശിവപുരം ജംഗ്ഷനിൽ നിന്നും ഏതാനും മീറ്റർ അകലെയായി ഉരുവച്ചാൽ കാക്കയങ്ങാട് റോഡരികിലാണ് ശിവപുരം ഗവ. എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഔപചാരിക വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നിലായിരുന്ന  ശിവപുരം പ്രദേശത്ത് പിന്നോക്ക വിഭാഗത്തിൻ്റെ വിദ്യാഭ്യാസ ഉന്നമനത്തിനായി നാട്ടുകാരനും സമുദായ സ്നേഹിയുമായിരുന്ന   കരിeക്കാട്ടത്ത് കുട്ടുസൻ  ഹാജിയുടെ ശ്രമഫലമായി  1927 ൽ ശിവപുരം പള്ളിയോടനുബന്ധിച്ച് ഒരു ഓലഷെഡിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.

ഇവിടെ രാവിലെ മതപഠനവും തുടർന്ന് ഔപചാരിക പഠനവും നടത്തപ്പെട്ടിരുന്നു.പ്രസ്തുത ഷെഡ് 1961 ൽ പൊളിഞ്ഞു പോയതോടെ ബഹു, കുട്ടുസൻ ഹാജി ഈ കെട്ടിടം കൈയൊഴിഞ്ഞു. അതിനു മുമ്പു തന്നെ  ഇതിന് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻ്റെ അംഗീകാരം ലഭിച്ചിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം മതപഠനം സ്കൂളിൽ നിന്ന് മാറ്റപ്പെടുകയും ഔപചാരിക വിദ്യാഭ്യാസത്തിന് സ്വതന്ത്ര സ്ഥാപനങ്ങൾ ഉണ്ടാക്കണമെന്ന അവസ്ഥ സംജാതമാവുകയും ചെയ്തപ്പോൾ നാട്ടിലെ പൗര പ്രധാനിയായ എ.പി മൊയ്തീൻ കുട്ടി സാഹിബ് ഇന്ന് സ്കൂൾ സ്ഥിതി മെയ്യുന്ന സ്ഥലത്ത് സ്വന്തം നിലയിൽ 75 X 15 അടിയിൽ ഓടിട്ട ഒരു നല്ല കെട്ടിടം ഉണ്ടാക്കുകയും റി. സ 47/7 ൽ 71 സെൻ്റ് സ്ഥലം സ്കൂളിനായി നീക്കി വെക്കുകയും ചെയ്തു.

പിന്നീട് പല കാരണങ്ങളാലും സ്കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും സ്കൂളിൻ്റെ അംഗീകാരം റദ്ദാക്കപ്പെടുകയും ചെയ്യുമെന്ന ഘട്ടമെത്തിയപ്പോഴേക്കും അന്നത്തെ ഹെഡ്മാസ്റ്ററും നാട്ടുകാരനുമായ ശ്രീ.പി.വി കൃ ഷണമാരാരും  മൊയ്തീൻ കുട്ടി സാഹിബും ഡിസ്ട്രിക്റ്റ് ബോർഡ് പ്രസിഡൻ്റായിരുന്ന ശ്രീ.പി.ടി ഭാസ്കര പണിക്കരെ ചെന്നു കണ്ടു. ഇവിടുത്തെ വിദ്യാഭ്യാസ  പിന്നോക്കാവസ്ഥ ബോധ്യപ്പെടുത്തിയതിൻ്റെ ഫലമായി സ്കൂളിൻ്റെ അംഗീകാരം നിലനിർത്തിക്കിട്ടി..1956 ൽ കേരള സംസ്ഥാനം രൂപീകൃതമായതോടെ  സ്കൂൾ ഗവൺമെൻ്റ് ഏറ്റെടുത്തു . കുട്ടികളുടെ വർദ്ധനവിനനുസരിച്ച് സ്കൂളിൽ സൗകര്യം പോരാതെ വന്നതിനാൽ 1980 ൽ രൂപീകൃതമായ അധ്യാപക രക്ഷാകർത്തൃസമിതിയുടെ ശ്രമഫലമായി 20 x 20 ൽ ഒരു താൽക്കാലിക ക്ലാസ് റൂം പണിതു.

അടുത്ത വർഷം തന്നെ 20 x 20 ൻ്റെ 4 ക്ലാസ്സ് മുറികളായി വിപുലപ്പെടുത്തി.സ്കൂളിൻ്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പി.ടി.എ നിരന്തരം സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിൻ്റെ ഭാഗമായി ഓപ്പറേഷൻ ബ്ലാക് ബോർഡ് സ്കീമിൽ ഉൾപ്പെടുത്തി 20 x 40 ൻ്റെ ഒരു കോൺക്രീറ്റ് കെട്ടിടം സ്കൂളിന് ലഭ്യമായി. ഇതിൻ്റെ ചെലവിൻ്റെ 4 ശതമാനം നാട്ടുകാരുടെ സംഭാവനയായിരുന്നു. തുടർന്ന് 1991 ൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ .ടി മുഹമ്മദ് ബഷീർ പ്രത്യേക ഉത്തരവു പ്രകാരം 80 x 20 ൻ്റെ കോൺക്രീറ്റു കെട്ടിടം സ്കൂളിനനുവദിച്ചു. ഇതോടൊപ്പം ഒരു കിണറും ചുറ്റുമതി ലും സ്കൂളിന് ലഭ്യമായി.പി.ടി.എ യുടെ സംഭാവനയായി ഒരു വാട്ടർ ടാങ്ക് നിർമ്മിക്കുകയും മോട്ടോർ ഫിറ്റ് ചെയ്യുകയും ചെയ്തു.ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ 1997ൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഒരു കഞ്ഞിപ്പുരയും പുകയില്ലാത്ത അടുപ്പും സ്കൂളിനനുവദിക്കുകയുണ്ടായി. മാലൂർ ഗ്രാമപഞ്ചായത്ത് ഒരു കമ്പ്യൂട്ടറും ഒരു പ്രിൻ്ററും അനുവദിച്ചു.

2012-13 വർഷം സ്കൂൾ ഗ്രൗണ്ട് ലവൽ ചെയ്യുന്നതിനും സ്റ്റേജ് നിർമ്മിക്കുന്നതിനുമായി ഒരു ലക്ഷം രൂപ അനുവദിച്ചു.2014-15 വർഷം ഒരു ലാപ്ടോപ്പും ഒരു സൈക്കിളും സ്കൂളിന് ന ൽകി. കൂടാതെ മൂത്രപ്പുരയ്ക്ക് മേൽക്കൂര നിർമ്മിച്ചു നൽകുകയും ചെയതിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ശിവപുരം ടൗണിൽ നിന്നും ഏതാനും മീറ്റർ അകലയായി സ്ഥിതി ചെയ്യുന്ന സ്ക്കൂൾ മറ്റ് ഗവ.സ്ക്കൂളുകളെപ്പോലെ തന്നെ ഭൗതിക സാഹചര്യങ്ങളിൽ മുന്നോട്ട് കുതിക്കുകയാണ്. നിലവിൽ മൂന്ന് കോൺക്രീറ്റ് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ് റൂമുകളും രണ്ട് ക്ലാസ്സ് റൂമുകൾ അടങ്ങുന്ന ഒരു ഓടിട്ട കെട്ടിടവുമാണ് സ്ക്കൂളിൽ ഉള്ളത്. ഇതു കൂടാതെ ഒരു പാചകപ്പുരയും ബേബി ഫ്രണ്ട്ലി ടോയ്ലറ്റക്കം 8 ടോയ്ലറ്റുകളും ഉണ്ട്.

          എല്ലാ ക്ലാസ്സ് റൂമുകളും ടൈൽ പാകിയും പെയിൻ്റടിച്ചും ഭംഗിയാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡുകൾ സ്ഥാപിച്ചു.കുട്ടികൾക്ക് അകന്നിരുന്ന് പഠിക്കാനാവശ്യമായ ബെഞ്ച്, ഡസ്ക് എന്നിവ എല്ലാ ക്ലാസ്സ് റൂമുകളിലും ഉണ്ട്. വിവിധ നിലവാരത്തിലുള്ള കുട്ടികൾക്കാവശ്യമായ നാനൂറോളം പുസ്തകങ്ങൾ അടങ്ങിയ നല്ല ഒരു ലൈബ്രറി, പരിസര പഠനം, ഗണിതം ഭാഷകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ പഠനസാമഗ്രികൾ,വിവിധതരം കളിക്കോപ്പുകൾ എന്നിവയും ഉണ്ട്.കൂടാതെ ഒരു മഴവെള്ള സംഭരണിയും ശുദ്ധജലം ഉറപ്പാക്കുന്നതിനായി ഒരു പ്യൂരിഫയറും സ്ക്കൂളിനുണ്ട്.പ്രീപ്രൈമറി കുട്ടികൾക്കായും വിവിധ കളിക്കോപ്പുകളും പഠനസാമഗ്രികളും ഉണ്ട്.നിലവിൽ പ്രൊജക്ടർ അടക്കമുള്ള സൗകര്യങ്ങളടങ്ങിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും അഞ്ച് ലാപ്ടോപ്പുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.909487132800884, 75.61070216803866 | width=800px | zoom=17}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ശിവപുരം&oldid=1585749" എന്ന താളിൽനിന്ന് ശേഖരിച്ചത്