ജി എൽ പി എസ് ശിവപുരം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

മഹാമാരി കാരണം ഒന്നര വർഷത്തോളമായി അധ്യയനം മുടങ്ങിക്കിടന്ന സ്ക്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി നിരവധി മുന്നൊരുക്ക പ്രവർത്തനങ്ങളാണ് നടത്തിയത്.ഇതിനായി ജനറൽ പി ടി എ മീറ്റിംഗ് വിളിക്കുകയും രക്ഷിതാക്കൾക്കായി ഒരു ബോധവത്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. സ്ക്കൂളിൻ്റേയും പരിസരത്തിൻ്റേയും ശുചികരണമാണ് പ്രധാനപ്പെട്ട ഒന്ന്. പിടിഎയുടേയും അധ്യാപകരുടേയും ഒന്നിച്ചുള്ള പ്രവർത്തനത്തിൻ്റെ ഫലമായി സ്ക്കൂളും പരിസരവും ശുചീകരിച്ചു.സ്ക്കൂളിലെ കിണർ ശുചീകരിക്കുകയും വെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തുകയും ചെയ്തു. ക്ലാസ്സുകൾ പ്രവർത്തിക്കേണ്ട കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പു വരുത്തി.പാചകപ്പുര അറ്റകുറ്റപ്പണി നടത്തി ശുചീകരിച്ചു. ടോയ്ലറ്റുകൾ ശുചീകരിച്ചു ഓരോ ക്ലാസ്സധ്യാപകരും അവരവരുടെ ക്ലാസ്സ് റൂമുകൾ ശുചീകരിക്കുകയും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ക്ലാസ്സ് പ്രവർത്തിക്കുന്നതിനാവശ്യമായ ബെഞ്ച് ഡസ്ക് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.കൂടാതെ കുട്ടികളെ വരവേല്ക്കാനായി ക്ലാസ്സുകൾ അലങ്കരിച്ച് ഭംഗിയാക്കി.

       കോവിഡുമായി ബന്ധപ്പെട്ട് കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതും അവർ  പാലിക്കേണ്ടതുമായ കാര്യങ്ങൾ ചെറു പോസ്റ്ററുകളായി സ്ക്കൂളിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചു. കൈകളുടെ ശുചിത്വം ഉറപ്പു വരുത്തുന്നതിനായി സാനിറ്റൈസർ സോപ്പ് എന്നിവ ഒരുക്കി. ക്ലാസ്സ് റൂമുകൾ ആരോഗ്യവകുപ്പിൻ്റെ സഹായത്തോടെ അണുവിമുക്തമാക്കി.തിരി കെ സ്ക്കൂളിലെത്തുന്ന കുട്ടികളെ സന്നദ്ധ താ പ്രവർത്തനങ്ങളൊരുക്കി അധ്യാപകർ സ്വാഗതം ചെയ്തു