കെ.എച്ച് .എം യു പി സ്കൂൾ,കാഞ്ഞിരകൊല്ലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.എച്ച് .എം യു പി സ്കൂൾ,കാഞ്ഞിരകൊല്ലി | |
---|---|
വിലാസം | |
കാഞ്ഞിരക്കൊല്ലി കാഞ്ഞിരക്കൊല്ലി പി.ഒ., പയ്യാവൂർ വഴി, കണ്ണൂർ , 670633 | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04602215400 |
ഇമെയിൽ | khmaups@gmail.com |
വെബ്‍സൈറ്റ് | khmaups.weebly.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13458 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബോബി ചെറിയാൻ |
അവസാനം തിരുത്തിയത് | |
18-01-2022 | 13458 |
ചരിത്രം
പയ്യാവൂർ പഞ്ചായത്തിലെ രണ്ടാം വാർഡായ കാഞ്ഞിരക്കൊല്ലിയിലാണ് ഖാദർ ഹാജി മെമ്മോറിയൽ എ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചന്ദനക്കാം പാറയിൽ നിന്നോ മണിക്കടവിൽ നിന്നോ ചെങ്കുത്തായ മലനിരകൾ കയറി 8 കിലോമീറ്റർ വീതം കാൽനടയായോ അല്ലെങ്കിൽ ജീപ്പ് മാർഗമോ യാത്ര ചെയ്താൽ കാഞ്ഞിരക്കൊല്ലിയിൽ എത്താം. സഹ്യപർവ്വതനിരകളുടെ മുകളിൽ കർണ്ണാടക സംസ്ഥാനത്തിലെ കുട കുവനനിരകളോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം ഒരു ആദിവാസി ഗിരിവർഗ കേന്ദ്രം കൂടിയാണ്. യാത്രാ സൗകര്യങ്ങൾ, വൈദ്യുതി എന്നിവയെല്ലാം ഈ നാട്ടിലേക്കെത്തിയിട്ട് വളരെ ചുരുങ്ങിയ വർഷങ്ങളേ ആയുളളു.
ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനമായ ഖാദർ ഹാജി മെമ്മോറിയൽ യു.പി സ്കൂളിൽ നിന്നും VII തരം പാസ്സാകുന്ന വിദ്യാർഥികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ പത്തും പതിനഞ്ചും കിലോമീറ്റർ സഞ്ചരിച്ച് മണിക്കടവിലോ ചന്ദനക്കാംപാറയിലോ എത്തണം. ഈ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത് 1967 ൽ ആണ്. 1968- 69 കാലഘട്ടത്തിൽ, ചന്ദനക്കാംപാറ ഷിമോഗ സെറ്റ് ലേഴ്സ് കോളനിയിൽ പെട്ട കുറേ കുടുംബത്തിൾ കൂടുതൽ കൃഷിഭൂമികൾ തേടി. കാഞ്ഞിരക്കൊല്ലിയിൽ എത്തുകയും, കാഞ്ഞിരക്കൊല്ലിയിൽ കാരക്കാട്ടിടം നായനാരുടെ വകയായി തരിശായി കിടന്നിരുന്ന അനേകം ഏക്കർ ഭൂമി ബലമായി കയ്യേറി വെട്ടിത്തെളിച്ച് താമസമാക്കുകയും ചെയ്തു. കാഞ്ഞിരക്കൊല്ലിയിൽ കുടിയേറ്റം ആരംഭിക്കുന്നതിനും 15 വർഷങ്ങൾക്കു മുമ്പേ തന്നെ സ്കൂളിൻ്റെ സ്ഥാപക മാനേജർ കെ.അബ്ദുൾ ഖാദറുടെ പിതാവും സ്കൂളിൻ്റെ നാമ ഹേതു കനും, ഇരിക്കൂറിലെ പ്രസിദ്ധമുസ്ലിം കുടുംബാഗവുമായ ശ്രീ. കിനാക്കൂ ൽ കാദർ ഹാജി കാഞ്ഞിരക്കൊല്ലിയിലെ 9 കൂപ്പുകൾ പാട്ടത്തിനെടുത്ത് മരംമുറി നടത്തിയിരുന്നു. കാത്തിരക്കൊല്ലിയിലേക്കും പരിസര പ്രദേശ ങ്ങളിലേക്കുംആദ്യമായി കൂപ്പുറോഡുകൾ നിർമ്മിച്ചത് അദ്ദേഹമാണ്. കാഞ്ഞിരക്കൊല്ലിയിൽ സംഘടിത കുടിയേറ്റം നടന്നതോടു കൂടി തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ചിന്തിച്ചു തുടങ്ങി. അന്ന് ഈടുവഴികളിൽ കൂടി 8 കിലോമീറ്റർ നടന്ന് ചന്ദനക്കാംപാറയിലോ മണിക്കടവിലോ എത്തിയാൽ 4-ാം തരം വരെ പഠിക്കാമായിരുന്നെങ്കിലും വഴികൾ പോലും ഇല്ലാതിരുന്ന അവസ്ഥയും കാട്ടുമൃഗങ്ങളുടെ ശല്യവും കാരണം കുട്ടികളുടെ പ0നം സാധ്യമായിരുന്നില്ല.ഇതേ തുടർന്ന്, പൊതു കാര്യ പ്രാക്തനും സ്കൂളിൻ്റെ നാമ ഹേതുവിൻ്റെ മകനുമായ ശ്രീ.കെ.അബ്ദുൾ ഖാദറുടെ നേത്യത്യത്തിൽ ശ്രീ.കെ.അബ്ദുൾ ഖാദർ പ്രസിഡൻ്റായി " കാദർ ഹാജി മെമ്മോറിയൽ എഡ്യൂക്കേഷണൽ സൊസൈറ്റി " എന്ന പേരിൽ ഒരു സൊസൈറ്റി രൂപികരിക്കുകയും കാഞ്ഞിരക്കൊല്ലിയിൽ ഒരു ഷെഡ് നിർമ്മിച്ച് ,വിദ്യാഭ്യാസമുള്ള ചില വ്യക്തികളെ അധ്യാപകരായി നിയമിച്ച് കുട്ടികളെ പഠിപ്പിക്കാനാരംഭിക്കുകയും ചെയ്തു. യാതൊരുവിധ സർക്കാർ സഹായവും ഇല്ലാതെ നാട്ടുകാരിൽ നിന്നും പിരിവെടുത്താണ് അക്കാലത്ത് സൊസൈറ്റി അധ്യാപകർക്ക് ചെറിയ തോതിലാണങ്കിലും വേതനം നൽകിയിരുന്നത്.ഈ പ്രവർത്തന ങ്ങൾക്ക് അബ്ദുൾ ഖാദറിനൊപ്പം നേത്യത്വം നൽകിയ പരേതനായ ശ്രീ വർക്കി ജോൺ നാഗ നൂലിൽ പ്രത്യേകം സ്മരണീയനാണ്.കൂടാതെ, ഇതിനു വേണ്ടി കഠിനാധ്യാനം ചെയ്ത ഒട്ടനേകം വ്യക്തികളേയും നന്ദിപൂർവ്വം സ്മരിക്കുന്നു. 1970 ൽ ആരംഭിച്ച ഈ അധ്യയന പ്രക്രിയ കാഞ്ഞിരക്കൊല്ലിയിൽ ഒരു എയ്ഡഡ് എൽ.പി.സ്കൂൾ അനുവദിച്ച 1976 വരെ തുടർന്നു. മേൽ കാണിച്ച തരത്തിലുള്ള അധ്യയന പ്രക്രിയയിൽ നാനാതരത്തിലുള്ള വിഷമതകളും പ്രതിസന്ധികളും അനുഭവട്ടെതിനെ തുടർന്ന്, ശ്രീ.അബ്ദുൾ ഖാദറിൻ്റെ നേത്യത്വത്തിൽ ഒരു എയ്ഡഡ് എൽ.പി.സ്കൂൾ അനുവദിച്ചു കിട്ടുന്നതിനു വേണ്ടി മേൽ കാണിച്ച തരത്തിലുള്ള അധ്യയന പ്രക്രിയയിൽ നാനാതരത്തിലുള്ള വിഷമതകളും പ്രതിസന്ധികളും അനുഭവട്ടെതിനെ തുടർന്ന്, ശ്രീ.അബ്ദുൾ ഖാദറിൻ്റെ നേത്യത്വത്തിൽ ഒരു എയ്ഡഡ് എൽ.പി.സ്കൂൾ അനുവദിച്ചു കിട്ടുന്നതിനു വേണ്ടി കാദർ ഹാജി മെമ്മോറിയൽ "കാദർ ഹാജി മെമ്മോറിയൽ എഡ്യുകേഷണൽ സൊസൈറ്റി " അംഗങ്ങളും കാഞ്ഞിരക്കൊല്ലിയിലെ ജനങ്ങളും ഒറ്റക്കെട്ടായി നിന്ന് ശ്രമിച്ചതിനെ തുടർന്ന്, 1976 ൽ സൊസൈറ്റിയുടെ പ്രസിഡൻ്റായ അബ്ദുൾ ഖാദറിൻ്റെ മാനേജ്മെൻ്റിൽ അദ്ദേഹത്തിൻ്റെ പിതാവിൻ്റെ നാമധേയത്തിൽ "കാദർ ഹാജി മെമ്മോറിയൽ എയ്ഡഡ് എൽ.പി.സ്കൂൾ " എന്ന പേരിൽ കാഞ്ഞിരക്കൊല്ലിയിൽ ഒരു എയ്ഡഡ് എൽ.പി.സ്കൂൾ അനുവദിച്ചു. സ്കൂൾ അനുവദിച്ചു കിട്ടുന്നതിൽ അന്നത്തെ തളിപ്പറമ്പ് എം.എൽ.എയും യശ്ശ: ശരീരനായ ശ്രീ.സി.പി.ഗോവിന്ദൻ നമ്പ്യാർ വഹിച്ച പങ്ക് അതിപ്രധാനമാണ്. അന്ന് സ്കൂളിന് വേണ്ടി കെട്ടിടമില്ലാതിരുന്നതിനാൽ ശ്രീ.അബ്ദുൾ ഖാദറിൻ്റെ യും സഹോദരൻമാരുടെയും വകയായി കാഞ്ഞിരക്കൊല്ലിയിലുള്ള എസ് സ്റ്റേറ്റ് ബംഗ്ലാവിലാണ് 1 - 6 - 1976 ൽ സ്കൂൾ ആരംഭിച്ചത്.സ്കൂളിലെ ആദ്യത്തെ അധ്യാപകനും അസി. ഇൻ ചാർജുമായി മുൻപേ തന്നെ സൊസൈസ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപകനുമായ ശ്രീ.ഒ.ക്രിഷ്ണൻ നിയമിതനായി. അക്കാലത്ത് യാതൊരു വിധ യാത്രാ സൗകര്യങ്ങളോ ജീവിത സൗകര്യങ്ങളോ ഇല്ലാതിരുന്ന കാഞ്ഞിരക്കൊല്ലിയിൽ മറ്റ ധ്യാപകർ ആരും തന്നെ ജോലിയിൽ പ്രവേശിക്കാൻ തയ്യാറായില്ല.എന്നാൽ സ്കൂൾ ആരംഭിച്ച 76-77 അധ്യയന വർഷത്തിൽ തന്നെ തലശ്ശേരി കോർപറേറ്റിവിലെ മണിക്കടവ് സെൻ്റ് തോമസ് യു.പി.സ്കൂളിൽ അധ്യാപകരായിരുന്ന ശ്രീ.വി.എം.ദെവസ്യ, ശ്രീമതി. എം.എം.അന്നമ്മ എന്നിവർ ഇൻ്റർ മാനേജ്മെൻ്റ് ട്രാൻസ്ഫർ വാങ്ങി, കെ.എച്ച്.എം.എ.യു.പി.സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് 1979 വരെ മറ്റ ധ്യാപകരാം കാഞ്ഞിരക്കൊല്ലിയിൽ ജോലി ചെയ്യാൻ തയ്യാറായില്ല. മേൽപ്പറഞ്ഞ മൂന്ന് അധ്യാപകരാണ് എല്ലാ ക്ലാസ്സുകളിലും മാറി മാറി പഠിപ്പിച്ചിരുന്നത്. K.E.R. നിബന്ധന ക്കനുസ്യതമായ കെട്ടിടം സ്കൂളിന് ഇല്ലാത്തതിനാൽ സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ടായ 1979 വരെ മൂന്നര വർഷക്കാലം ശമ്പളമില്ലാതെ മേൽ കാണിച്ച അധ്യാപകർ അനുഭവിച്ച ദുരിതങ്ങളും പ്രയാസങ്ങളും വാക്കുകൾക്കതീതമാണ്. കണ്ണൂരിലെ പാപ്പിനിശ്ശേരിയിൽ സ്ഥിരതാമസമാക്കിയിരുന്ന ശ്രീ.കെ.അബ്ദുൾ ഖാദറിന് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുവാനോ, ഫലപ്രദമായി മുന്നോട്ട് കൊണ്ടു പോകാനോ കഴിയാതെ വന്നതിനെ തുടർന്ന്, 1978ൽ കോഴിക്കോട് രൂപതയുടെ കീഴലുള്ള ഉളിക്കൽ ലത്തീൻ പള്ളിയുടെ വികാരിയായിരുന്ന ബഹു: ജോസഫ് ഫെർണാണ്ടസ് അച്ചന് സ്കൂളിൻ്റെ മാനേജ്മെൻ്റ് ശ്രീ.അബ്ദുൾ ഖാദർ ഏൽപ്പിച്ചു കൊടുത്തു. ഇത് ഒരു വാക്കാൽ കൈമാറ്റം മാത്രമായിരുന്നു. ബഹു: ജോസഫ് ഫെർണാണ്ടസച്ചൻ സ്കൂളിന് സ്വന്തമായി ഉണ്ടായിരുന്ന സ്ഥലത്ത് 140X20X10 വലുപ്പത്തിൽ ഒരു കെട്ടിടത്തിന്റെ കെട്ടി തൂണുകളും നിർമ്മിച്ചെങ്കിലും ബാക്കി പണികൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഈ സ്ഥിതി 1979 വരെ തുടർന്നു. കെട്ടിടമില്ലാത്തതിനാൽ സ്കൂൾ തന്നെ നഷ്ടപ്പെട്ടു പോകും എന്ന അവസ്ഥ സംജാതമായപ്പോൾ നാട്ടുകാർ ,കാഞ്ഞിരക്കൊല്ലി കൂടി ഉൾപ്പെടുന്ന ചന്ദനക്കംപാറ ഇടവകയിലെ വികാരി ബഹു: എഫ്രേം പൊട്ടന്നാനി അച്ചനെ സമീപിക്കുകയും അദ്ദേഹവും നാട്ടുകാരും അബ്ദുൾ ഖാദറും കൂടി അന്നത്തെ തലശ്ശേരി അതിരൂപതയുടെ അഭിവന്ദ്യ പിതാവ് മാർ .സെബാസ്റ്റ്യൻ വള്ളോപ്പള്ളി തിരുമേനിയെ കണ് കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. കാര്യകളുടെ ഗൗരവം മനസിലാക്കിയ പിതാവ് സ്കൂൾ ഏറ്റെടുക്കാൻ സന്ന ദ്ധത പ്രകടിപ്പിക്കുകയും ഗ്രീ.അബ്ദുൾ ഖാദർ ,പിതാവുമായുള്ള ഒരു എഗ്രിമെൻ്റ് വഴി സ്കൂളിൻ്റെ മാനേജ്മെൻ്റും 6 ഏക്കർ സ്ഥലവും ഫർണിച്ചറുകളും യാതൊരു പ്രതിഫലവും വാങ്ങാതെ പിതാവിന് ഏൽപ്പിച്ച് കൊടുക്കുകയും ചെയ്തു. സ്കൂളിന് നൽകിയിരുന്ന തൻ്റെ പിതാവിൻ്റെ പേര് മാറ്റരുത് എന്ന ഒരൊറ്റ വ്യവസ്ഥ മാത്രമേ ശ്രീ .കെ .അബ്ദുൾ ഖാദർ വെച്ചിരുന്നുള്ളു. തുടർന്ന്, റവ.ഫാ.എഫ്രേം പൊട്ടനാനിയച്ചൻ്റെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടത്തിൻ്റെ ബാക്കി പണികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുകയും 1979ൽ സ്കൂൾ ആ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.സ്കൂൾ കെട്ടിടത്തിൻ്റെ പണിക്ക് വേണ്ടി 20 കിലോമീറ്റർ അകലെ പയ്യാവൂരിലെ പാറക്കടവിൽ നിന്നും മ ര ഉരുപ്പടികൾ തലച്ചുമടായി ചുമന്ന് കാത്തിരക്കൊല്ലിയിൽ എത്തിച്ച നാട്ടുകാരുടെ സേവനം നിസ്തുലമാണ്. കെട്ടിടത്തിൻ്റെ പണി പകുതി പൂർത്തിയാക്കിയ ബഹു: ജോസഫ് ഫെർണാണ്ടസച്ചതും പണി പൂർത്തിയാക്കിയ ബഹു: എഫ്രേം പൊട്ടനാനി അച്ചനും പ്രത്യേകം സ്മരണീയരാണ്. സ്കൂളിൻ്റെ മാനേജ്മെൻ്റ് എഗ്രിമെൻ്റ് മുഖേന അഭിവന്ദ്യവള്ളോപ്പള്ളി പിതാവിന് കൈമാറിയെങ്കിലും 1992 വരെ രേഖാപരമായി ശ്രീ.കെ.അബ്ദുൾ ഖാദർ മാനേജറായി തുടർന്നു. ഇതിനിടെ സ്കൂളിൻ്റെ പ്രഥമ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.പി.ഒ.ക്യഷ്ണൻ മാനസിക അസുഖങ്ങളെ തുടർന്ന്, 4-6-1981ൽ സസ്പെൻഡ് ചെയ്യപ്പെടുകയും ശ്രീ .വി .എം.ദേവസ്യ അസിസ്റ്റൻ്റ് ഇൻചാർജായി 4-6-1981 മുതൽ നിയമിതനായി.1982ൽ എൽ.പി.സ്കൂൾ, യു.പി സ്കൂളായി ഉയർത്തപ്പെടുകയുണ്ടായി. ഇതിനു പിന്നിലും ശ്രീ.കെ.അബ്ദുൾ ഖാദറുടെ ശ്രമങ്ങളാണുണ്ടായിരുന്നത്. അന്നത്തെ കോർപ്പറേറ്റ് മാനേജർ മോൺ. മാത്യു എം.ചാലിൽ അച്ചനെയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ബേബിജോണിനെയും നന്ദിപൂർവ്വം സ്മരിക്കേണ്ടതാണ്.14- 7 - 1982 ൽ V ക്ലാസ്സ് ആരംഭിച്ച് 1 - 6 - 1984 ൽ VIIതരം പൂർത്തിയായി. തികച്ചും ദരിദ്രമായിരുന്ന കാഞ്ഞിരക്കൊല്ലിയിൽ യു .പി .വിഭാഗം ആരംഭിക്കുവാൻ വേണ്ടി 160X 20X12 അളവിൽ വലിയ കെട്ടിടം പണി തീർക്കുവാനും ഫർണിച്ചറുകളും ,മറ്റ് സൗകര്യഞൾ ഉണ്ടാക്കുവാനും കഠിനാധ്യാനം ചെയ്യുകയും ധീരമായ നേത്യത്വം നൽകുകയും ചെയ്ത ചന്ദനക്കാം അസിസ്റ്റൻറ് വികാരിയും പിന്നീട് കാത്തിരക്കൊല്ലിയുടെ പ്രഥമ വികാരിയുമായിരുന്ന റവ.ഫാ.ജോസ് മഞ്ചപ്പള്ളിൽ അച്ചൻ്റെസേവനം നിസ്തുല വും അനുപമവും അനുസ്മരണീയവുമാണ്. സമാദരണീയനായ റവ.ഫാ.ആൻഡ്ര്യൂസ് തെക്കേൽ അച്ചൻ്റെ കാലത്ത് സ്കൂളിൻ്റെ മാനേജ്മെൻ്റ് ആദ്യം ബഹു: അച്ചൻ്റെ പേരിലും പിന്നീട് (1992 ൽ ) തലശ്ശേരി കോർപ്പറേറ്റിലും രേഖാമൂലം കൈമാറി. 2007 ആയപ്പോഴേക്കും പഴക്കവും കാലാവസ്ഥാ വ്യതിയാനവും മൂലം സ്കൂൾ കെട്ടിടങ്ങൾ നിലം പതിക്കാറായി. ഉറപ്പുള്ള പുതിയ കെട്ടിടം പണിയേണ്ടതായി വന്നു.ആ ഭാരിച്ച ഉത്തരവാദിത്വം അന്നത്തെ വികാരിയായിരുന്ന റവ.ഫാ: സേവ്യർ പുത്തൻപുരയ്ക്കൽ ഏറ്റെടുത്തു. അച്ചൻ്റെ കഠിനാധ്യാനഫലമായി എല്ലാ വിധ ആധുനിക സൗകര്യഞളോടും കൂടിയ 2 നില കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ച് 2007 ജനുവരി മാസം പുതുവൽസര സമ്മാനമായി ഇന്നാട്ടിലെ പിഞ്ചോമനകൾക്ക് കൈമാറി. 25 വർഷം സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ .വി.എം.ദെവസ്യാ സാറിൻ്റെ കാലം ഈ സ്കൂളിലെ സുവർണ കാലഘട്ടമെന്നറിയപ്പെട്ടു.ത്യാഗിയായ അദ്ദേഹം നാടിനെയും സ്കൂളിനേയും കുട്ടികളെയും വളരെയേറെ സ്നേഹിച്ചു. സബ് ജില്ലാ തലങ്ങളിൽ മൽസര വിജയികളെ നേടികൊണ്ട് സ്കൂളിൻ്റെ യശ്ശസ്റ്റ് ജില്ലാ തലങ്ങളിൽ വരെ ഉയർത്തി.2007-ൽ അദ്ദേഹം വിരമിക്കുകയും തൽസ്ഥാനത്ത് ഹെഡ്മാസ്റ്ററായി ശ്രീ.ജോൺ കെ.ടി.നിയമിതനാകുകയും ചെയ്തു. ഒരു വർഷത്തെ പ്രവർത്തന നേത്യത്വത്തിനു ശേഷം 2008ൽ ജോൺ സാർ വിരമിക്കുകയും തൽസ്ഥാനത്ത് ശ്രീ.എം വി .വർഗീസ് സാർ നിയമിതനാകുകയും ചെയ്തു.2014ൽ സി.ലിസി പോൾ ഹെഡ്മിസ്ട്രസ്സായി ചാർജെടുക്കുകയും ഒരു വർഷക്കാലം പ്രവർത്തനങ്ങൾ നടത്തിയ ശേഷം സ്റ്റാനി കെ.എം.ഹെഡ്മാസ്റ്ററായി നിയമിതനാക്കുകയും ചെയ്തു. അപ്പോഴത്തെ ഇടവക വികാരിയും മാനേജറുമായ റവ.ഫാ. ലൂയി മരിയ ഓസ് അച്ചൻ്റെ നിർദ്ദേശവും സ്റ്റാനി സാറിൻ്റെ താൽപര്യമനുസരിച്ച് നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ചിൽഡ്രൻസ് പാർക്ക്, സ്മാർട്ട് ക്ലാസ് റൂം, വിപുലമായ കമ്പ്യൂട്ടർ റൂം, വിശാലമായ മൂത്രപ്പുര, ഗ്രൗണ്ടിനു ഗേറ്റ്, ചുറ്റുമതിൽ എന്നിവ ഒരു വർഷത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്ഉദാഹരണങ്ങളാണ്. 2015ൽ തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള മികച്ച യു.പി.സ്കൂളിനുള്ള അവാർഡും നേടിയെടുത്തു എന്നത് ശ്രദ്ധാർഹമാണ്. ഇക്കാര്യത്തിൽ ബഹു: കോർപ്പറേറ്റ് മാനേജറുടെ പക്കൽ നിന്നും ലഭിച്ച പ്രോൽസാഹനവും സാമ്പത്തിക സഹായങ്ങളും വലുതാണ്. ഒരു വർഷക്കാലത്തെ സേവന ൺൾക്കു ശേഷം സ്റ്റാനിസാർ കുന്നോത്ത് യു.പി.സ്കൂളിലേക്ക് ട്രാൻസ്ഫറായി പോയി. തുടർന്ന്, 2016 ജൂൺ 1ന് 31 വർഷം പൈസക്കരി യു.പി.സ്കൂളിലെ നിസ്തുല സേവനത്തിനു ശേഷം കാഞ്ഞിരക്കൊല്ലി സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ പദവിയിലേക്ക് ശ്രീ.ജോണി തോമസ് സാർ നിയമിതനായി. ഇന്നും ഹെഡ്മാസ്റ്ററായി തുടരുന്നു. ജോണി സാറിൻ്റെ കീഴിൽമ അധ്യാപകരും 1 നോൺ- ടീച്ചിംഗ് സ്റ്റാഫും LKG, UKG ടീച്ചർമാരായി 3 പേരും സേവനമനുഷ്ടിച്ചു പോരുന്നു.117 കുട്ടികളുമായി സ്കൂൾ അതിൻ്റെ സകല തലയെടുപ്പോടും കൂടെ കാഞ്ഞിരക്കൊല്ലി എന്ന വളരുന്ന ടൂറിസ്റ്റ് ഗ്രാമത്തിൻ്റെ തിലകക്കുറിയായി നിലകൊള്ളുന്നു. കാലാകാലാക്കളായി ഈ വിദ്യാലയത്തിൻ്റെ ഇന്നു കാണുന്ന ഇയർച്ചയ്ക്കും ശ്രേയസിനും ബഹുമാനപ്പെട്ട എല്ലാ വികാരിയച്ചൻ മാർക്കും ഹെഡ്മാസ്റ്റർമാരും അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും നല്ലവരായ നാട്ടുകാരുമെല്ലാം ചെയ്ത കാര്യങ്ങൾ നിസാരമല്ല. ഈ സരസ്വതി ക്ഷേത്രത്തിലൂടെ കടന്നുപോയ നിരവധി വിദ്യാർത്ഥികളിൽ ഒട്ടനവധി പേർ നല്ല നല്ല നിലകളിൽ പ്രവർത്തിക്കുന്നു എന്നത് അഭിമാനാർഹമാണ്. അരുൺ പി.സി., പ്രിയങ്ക പി.സി. എന്നീ വിദ്യാ എന്നത് അഭിമാനാർഹമാണ്. അരുൺ പി.സി., പ്രിയങ്ക പി.സി. എന്നീ വിദ്യാർത്ഥികൾ എം.ബി.ബി.എസ്.പഠനം പൂർത്തിയാക്കിയപ്പോൾ നമ്മുക്ക് 2 ഡോക്ടർമാരെ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്
ഭൗതികസൗകര്യങ്ങൾ
ചിൽഡ്രൻസ് പാർക്ക്, സ്മാർട്ട് ക്ലാസ് റൂം, വിപുലമായ കമ്പ്യൂട്ടർ റൂം, വിശാലമായ മൂത്രപ്പുര, ഗ്രൗണ്ടിനു ഗേറ്റ്, ചുറ്റുമതിൽ തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ഈ സ്കൂളിന് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ സ്കൂളിൽ കായികപരിശീലനം ,നൃത്തം, കരാട്ടേ, സൈക്കിൾ പരിശീലനം, സംഗീത പരിശീലനം,തയ്യൽ പരിശീലനം, കൃഷി ആഭിമുഖ്യം വളർത്താൻ പച്ചക്കറിത്തോട്ടങ്ങൾ, ഔഷധത്തോട്ടങ്ങൾ എന്നിവ പല വർഷങ്ങളിലൂടെ നടത്തി ഫലവത്താക്കാൻ സാധിച്ചു എന്നതും ശ്രദ്ധേയമാണ്.കൂടാതെ, GK ,Quiz മൽസരങ്ങൾ, LS S, USS Quiz, വിവിധ ദിനാചരണങ്ങൾ, അധ്യാപകരുടേയും വിദ്യാർഥികളുടേയും ജന്മദിനാചരണം എന്നിവ ഇവിടെ നടത്തുന്നുണ്ട്.കൂടാതെ facebook, Blog, g-mail തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും സ്കൂൾ വളർന്നു കൊണ്ടിരിക്കുന്നു
മാനേജ്‌മെന്റ്
കോർപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി, തലശ്ശേരി
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സരസ്വതി ക്ഷേത്രത്തിലൂടെ കടന്നുപോയ നിരവധി വിദ്യാർത്ഥികളിൽ ഒട്ടനവധി പേർ നല്ല നല്ല നിലകളിൽ പ്രവർത്തിക്കുന്നു എന്നത് അഭിമാനാർഹമാണ്. അരുൺ പി.സി., പ്രിയങ്ക പി.സി. എന്നീ വിദ്യാർത്ഥികൾ എം.ബി.ബി.എസ്.പഠനം പൂർത്തിയാക്കിയപ്പോൾ നമ്മുക്ക് 2 ഡോക്ടർമാരെ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.
വഴികാട്ടി
{{#multimaps:12.146169178367808, 75.62984413160376 |width=800px|zoom=17}}