സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് കിള്ളിമംഗലം
വിലാസം
കിള്ളിമംഗലം

ജി യു പി എസ് കിള്ളിമംഗലം
,
കിള്ളിമംഗലം പി.ഒ.
,
680591
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 01 - 1909
വിവരങ്ങൾ
ഫോൺ04884 250712
ഇമെയിൽkillimangalamgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24659 (സമേതം)
യുഡൈസ് കോഡ്32071300902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാഞ്ഞാൾപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ186
പെൺകുട്ടികൾ160
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം എൻ ബെർജിലാൽ
പി.ടി.എ. പ്രസിഡണ്ട്എ കെ സൈദലവി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ സുരേഷ്
അവസാനം തിരുത്തിയത്
01-02-2022Gupskillimangalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം  

തൃശ്ശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ കിള്ളിമംഗലം എന്ന ഗ്രാമത്തിലെ   ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി. യു. പി. എസ് കിള്ളിമംഗലം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്..

ചരിത്രം

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചേലക്കര നിയോജകമണ്ഡലത്തിൽ പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ജി യു പി എസ് കിള്ളിമംഗലം എന്ന സ്ഥാപനം 1909 ലാണ് സ്ഥാപിതമായത്.

കിള്ളിമംഗലത്ത് ആയുധ വിദ്യ പഠിക്കുന്നതിന് കളരി ഉണ്ടായിരുന്നു. കളരി വലിയ വെള്ളപ്പൊക്കങ്ങളുടെ കാലത്ത് പലതവണ വീണുപോവുകയും പിൽകാലത്ത് ചെറുകര ചാമിപ്പണിക്കരുടെ കീഴിൽ കിള്ളിമംഗലത്തുള്ള പതിനാല് വീട്ടുകാർ അംഗമുറ അഭ്യസിച്ചു കളരി തിരിച്ചു പിടിച്ച് പഴയ സ്ഥാനത്തു തന്നെ സ്ഥാപിച്ചു. പിന്നീട് 08/11/1909 ൽ കിള്ളിമംഗലം സ്കൂൾ നിലവിൽ വന്നു. അന്ന് നാലാം ക്ലാസ്സ്‌ വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യം സ്കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലവും കെട്ടിടവും കൊടുത്തത് ഈ നാട്ടിലെ നമ്പൂതിരി കുടുംബമായ കിള്ളിമംഗലത്ത് മനയിലെ ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടായിരുന്നു. 21/01/1991 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റടുത്തു. സ്കൂളിന്റെ അന്നത്തെ പേര് മലയാളം സ്കൂൾ കിള്ളിമംഗലം എന്നായിരുന്നു. 1960 ലാണ് സർക്കാർ പുതിയ സ്ഥലം വാങ്ങിയതും കെട്ടിടം പണിക്കഴിപ്പിച്ച് വിദ്യാലയം ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്.1960-61 ലാണ് വിദ്യാലത്തിൽ അഞ്ചാം തരം ആരംഭിച്ചത്. 1960-63 ൽ ആറാം തരവും 1963-64 ൽ ഏഴാം തരവും തുടങ്ങിയതോടെ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി മാറി.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടു കൂടി കെട്ടുറപ്പുള്ള കെട്ടിടങ്ങൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ, പ്രകൃതി സൗഹൃദ അന്തരീക്ഷം മുതലായ സ്കൂളിന്റെ ഭൗതിക സാഹചര്യം കുട്ടികളുടെ പഠനത്തിന് അനുയോജ്യമാണ്

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ കലാ കായിക ആരോഗ്യ മേഖലകളെ പരിപോഷിപ്പിക്കാനുതകുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാ ദിനാചരണങ്ങളും ഭംഗിയായി നടത്തപ്പെടുന്നു.

  • വിദ്യാരംഗം കലസാഹിത്യവേദി
  • ബാലസഭ
  • പ്രവർത്തി പരിചയ മേള
  • ശാസ്ത്രമേള കൂടുതൽ അറിയാൻ

ക്ലബ് പ്രവർത്തനങ്ങൾ

കുട്ടികളുടെ പഠന പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പോകുന്നതിനായി വിവിധ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു

  • സുരക്ഷ ക്ലബ്‌
  • ശാസ്ത്ര ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്‌
  • ഗണിതശാസ്ത്ര ക്ലബ്‌
  • ശുചിത്വ ക്ലബ്‌
  • ഇ . ടി ക്ലബ്‌
  • ആരോഗ്യ ക്ലബ്‌
  • ഭാഷ ക്ലബ്‌
  • കാർഷിക ക്ലബ്

മുൻ സാരഥികൾ

ശ്രീ. ഉക്കത്ത് രാമവാര്യർ

ശ്രീ. രാഘവയ്യർ

ശ്രീ. സുന്ദരേശയ്യർ

ശ്രീ. കൊച്ചുണ്ണി നായർ

ശ്രീ. രാഘവ വാര്യർ

ശ്രീ. ശൂലപാണി വാര്യർ

ശ്രീ. പരമേശ്വരൻ നമ്പൂതിരി

ശ്രീ. ശങ്കര നാരായണൻ

ശ്രീമതി. ടി കെ രുഗ്മിണിയമ്മ

ശ്രീമതി. ടി വി ലക്ഷ്മി കുട്ടി അമ്മ

ശ്രീ. എ ജി വാസു

ശ്രീമതി. പി. ലക്ഷ്മി കുട്ടി അമ്മ

ശ്രീ. സെയ്‌താമ്പി

ശ്രീ. എം നാരായണൻ നായർ

ശ്രീമതി. എം പത്മിനി

ശ്രീ. കുഞ്ഞപ്പൻ

ശ്രീമതി. കെ സി ചന്ദ്രമതി

ശ്രീ. സി കെ ബാലൻ

ശ്രീമതി. ഡി കെ നാരായണി

ശ്രീമതി. ടി ചന്ദ്രിക

ശ്രീ. എ വി ഗംഗാദരൻ

ശ്രീമതി. ഇ വി അമ്മിണി

ശ്രീമതി. കെ എൻ ശാന്തകുമാരി

ശ്രീമതി. പി എസ് സുഷമ

ശ്രീ. എം എൻ ബർജിലാൽ മാഷ് ആണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുരേഷ് കാളിയത്ത്

നേട്ടങ്ങൾ .അവാർഡുകൾ.

സ്കൂളിന്റെ ചരിത്രത്തിൽ ഒരുപാട് നേട്ടങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് ശാസ്ത്രമേളയിൽ ഓവർ ഓൾ,

വർക്ക്‌ എക്സ്പീരിയൻസിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ്

ജില്ലാ കലോത്സവത്തിൽ തിരുവാതിര  മത്സര ഇനത്തിൽ ലഭിച്ച ഗ്രേഡ് എന്നിവ അവയിൽ ചിലത് മാത്രം.

വഴികാട്ടി

  • ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് /ഓട്ടോ മാർഗ്ഗം എത്താം (8 കിലോമീറ്റർ)
  • ചേലക്കര ബസ് സ്റ്റാൻഡിൽ നിന്നും ഷൊർണുർ റൂട്ടിൽ ബസ് / ഓട്ടോ മാർഗ്ഗം എത്തിച്ചേരാം ( 5 കിലോമീറ്റർ)
  • വെട്ടിക്കാട്ടിരി പാഞ്ഞാൾ റൂട്ടിൽ പഞ്ചായത്ത് വഴി ഓട്ടോ മാർഗ്ഗം സ്കൂളിൽ എത്തിച്ചേരാം (ഒന്നര കിലോമീറ്റർ)

{{#multimaps:10.720092665884644, 76.31527386786439 |zoom=16}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കിള്ളിമംഗലം&oldid=1554353" എന്ന താളിൽനിന്ന് ശേഖരിച്ചത്