എ.എൽ.പി.എസ്. കുറ്റിപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം. 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കുറ്റിപ്പുറം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് . എൽ .പി യോട് ചേർന്ന് അഞ്ചാം ക്ലാസുള്ള അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത് .പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം വഹിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക
എ.എൽ.പി.എസ്. കുറ്റിപ്പുറം | |
---|---|
വിലാസം | |
കോട്ടക്കൽ A. L. P. SCHOOL KUTTIPPURAM KOTTAKKAL , കോട്ടക്കൽ - കുറ്റിപ്പുറം പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 19 - 11 - 1926 |
വിവരങ്ങൾ | |
ഫോൺ | 9496296043 |
ഇമെയിൽ | alpskuttippuram123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18402 (സമേതം) |
യുഡൈസ് കോഡ് | 32051400409 |
വിക്കിഡാറ്റ | Q64564886 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റികോട്ടക്കൽ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 185 |
പെൺകുട്ടികൾ | 165 |
ആകെ വിദ്യാർത്ഥികൾ | 350 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു കെ ആർ |
പി.ടി.എ. പ്രസിഡണ്ട് | തിലക് യു പി |
എം.പി.ടി.എ. പ്രസിഡണ്ട് | നസീറ |
അവസാനം തിരുത്തിയത് | |
01-02-2022 | 18402-wiki |
അധ്യാപകർ
ബിന്ദു .കെ .ആർ ആണ് പ്രധാന അധ്യാപിക . സ്കൂളിൽ എൽ.പി , യൂ .പി വിഭാഗത്തിൽ 11 അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും മറ്റ് ഒഴിവിലേക്കായി 2 താത്കാലിക അധ്യാപകരും ഉണ്ട് . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
എ.എൽ.പി .സ്കൂൾ കുറ്റിപ്പുറത്തിന് 2 നിലകളിലായി 11 ക്ലാസ് മുറികളുണ്ട്. ഒരു ഓഡിറ്റോറിയത്തിന് പുറമെ ഓപ്പൺസ്‌റ്റേജും സ്കൂളിന് സ്വന്തമായി ഉണ്ട് .സ്കൂളിന് മുൻവശം അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട് .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ലാപ്‌ടോപ്പുകൾ , സ്പീക്കർ , പ്രൊജക്ടറുകൾ എന്നിവ ലഭിച്ചതോടെ സ്മാർട്ട് ക്ലാസുകൾ സജ്ജീകരിക്കാൻ കഴിഞ്ഞു . ഇതിലൂടെ കുട്ടികൾക്ക് ഏറ്റവും മെച്ചപ്പെട്ട പഠനാനുഭവം നല്കാൻ കഴിയുന്നു . കുഴൽക്കിണർ ഉപയോഗിച്ചാണ് ജലം ലഭ്യമാകുന്നത് .അതുകൊണ്ടുതന്നെ വേനൽക്കാലത്തു പോലും ജലലഭ്യതക്ക് യാതൊരു ക്ഷാമവും അനുഭവപ്പെടുന്നില്ല 2000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.ഇതിലൂടെ വിദ്യാർത്ഥികളെ അറിവിന്റെ ഒരു വിസ്മയ ലോകത്തിലേക്ക് കൈപിടിച്ചു നടത്താനും വായനാശീലം വളർത്തുവാനും കഴിയുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്കൂളിന് സ്വന്തമായി ബസ് സർവീസ് ഉണ്ട് .കുട്ടികൾക്ക് വൃത്തിയും വിഭവസമൃദ്ധവുമായ ഭക്ഷണം പാചകം ചെയ്യുന്നതിനുവേണ്ടി ആധുനിക സൗകര്യത്തോടുകൂടിയ പാചകപ്പുര സ്കൂളിനോട് ചേർന്ന് പണികഴിപ്പിച്ചിട്ടുണ്ട് . കൂടുതൽ വായിക്കുക
ക്ലബ്ബുകൾ
സ്കൂളിൽ കുട്ടികുളുടെ സർഗാത്മക കഴിവുകൾ വർധിപ്പിക്കാനും കൂടുതൽ ഉയരങ്ങളിലേക്ക് കൈപ്പിടിച്ചുയർത്തുന്നതിനുംവേണ്ടി എല്ലാ ക്ലബ് പ്രവർത്തനങ്ങളും ഏറ്റവും മികച്ചരീതിയിൽ നടത്തിപോകുന്നു .അതിനുവേണ്ടി നിരവധി ക്ലബ്ബുകൾ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്
- വിദ്യാരംഗം
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- ആരോഗ്യ ക്ലബ്ബ്
- പരിസ്ഥിതി ക്ലബ് കൂടുതൽ വായിക്കുക..........
പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അനുബന്ധം
വഴികാട്ടി
{{#multimaps:10.981989,76.019492|zoom=18}}