വി കെ വി എം എൽ പി എസ് കങ്ങഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി കെ വി എം എൽ പി എസ് കങ്ങഴ | |
---|---|
വിലാസം | |
കങ്ങഴ കാനം പി.ഒ. , 686515 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0481 2457451 |
ഇമെയിൽ | vkvmlpskangazha@gmail.com |
വെബ്‍സൈറ്റ് | vkvmlpskangazha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32412 (സമേതം) |
യുഡൈസ് കോഡ് | 32100500207 |
വിക്കിഡാറ്റ | Q87659742 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 138 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജി.സതീഷ് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | എ.എച്ച്.മുഹമ്മദ് ഷിയാസ് |
അവസാനം തിരുത്തിയത് | |
31-01-2022 | 32412-HM |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ കങ്ങഴ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വി .കെ .വി .എം .എൽ .പി .എസ് .കങ്ങഴ .
ചരിത്രം
ശ്രീ. വി.കെ വേലപ്പന്റെ നാമധേയത്തിൽ 1964 ൽ സ്ഥാപിതം. ശ്രീ .പട്ടം താണുപിള്ള മന്ത്രി സഭയിലെ ആരോഗ്യ - വൈദുതി മന്ത്രിയും ദീർഘകാലം നിയമ സഭാംഗവുമായി പ്രവർത്തിച്ച കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ വ്യക്തിയും ഭരണത്തിലിരിക്കെ അന്തരിച്ച കേരളത്തിലെ ഏക മന്ത്രിയുമായ ശ്രീ. വി .കെ.വേലപ്പൻ കങ്ങഴ പുതുവാക്കുന്ന് 1298 ആം നമ്പർ ശ്രീരാമകൃഷ്ണ വിലാസം എൻ .എസ് .എസ് കരയോഗത്തിനായി 1962 ൽ അനുവദിക്കപ്പെട്ട വിദ്യാലയം പ്രസ്തുത കാലയളവിൽ കരയോഗാംഗമായിരുന്ന വെളുത്തിരിങ്കൽ വീട്ടിൽ ശ്രീ. പി .ആർ രാമകൃഷ്ണൻ നായർ, ശ്രീ. വി. കെ വേലപ്പന്റെ സ്മരണാർത്ഥം സർവ്വേ നമ്പർ 74/ 4 സ്ഥലത്ത് സ്‌കൂൾ കെട്ടിടം സ്വന്തം നിലയിൽ പണി കഴിപ്പിക്കുകയും 1964 ൽ സ്ഥാപനം പ്രവർത്തനമാരംഭിക്കുകയും ചെയ്‌തു. 1968 മുതൽ 2007 വരെ സ്‌കൂളിന്റെ സ്ഥാപകനായ ശ്രീ. പി. ആർ രാമകൃഷ്ണൻ നായർ സ്ഥാപനത്തിന്റെ മാനേജരായി തുടരുകയും ചെയ്‌തു.
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .സ്‌കൂൾ കെട്ടിടത്തിന് പുറമെ കമ്പ്യൂട്ടർ ലാബ് ,പാചകപ്പുര എന്നീ സൗകര്യങ്ങൾ ഉണ്ട് .
പ്രീ പ്രൈമറി ഉൾപ്പെടെയുള്ള ക്ലാസ്സുകൾ ,ലൈബ്രറി ,ഗണിതലാബ് എന്നിവയും പ്രവർത്തിക്കുന്നു .
ഐ .സി .ടി .അധിഷ്ഠിത പഠനം ഉറപ്പാക്കുന്നതിനായി 5 ലാപ്‌ടോപും 2 പ്രോജെക്ടറുകളും സ്പീക്കർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും സ്‌കൂളിൽ ഉണ്ട് .
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ശുചിമുറികളും ടോയ്‌ലെറ്റുകളും നിലവിലുണ്ട് . ജല ലഭ്യതയുള്ള കിണറും മഴവെള്ള സംഭരണിയും സ്കൂളിലുണ്ട് .
വിഭവസമൃദ്ധമായ ഉച്ചഭക്ഷണം സ്കൂളിൽ തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു.
മുൻ സാരഥികൾ
ശ്രീ വി എൻ മധുസൂധനൻ നായർ [ H M : (1964 - 1995 )]
ശ്രീ. ജനാർദ്ദനൻ പിള്ള ( 1964 - 1994 )
ശ്രീമതി. റ്റി. എൻ രാജലക്ഷ്മിക്കുട്ടിയമ്മ ( 1964 - 1994)
ശ്രീമതി. കെ. എൻ സരോജിനിയമ്മ (1966 - 1994 )
ശ്രീ പി കെ രാഘവൻ പിള്ള [ H M : (1995 - 1998 )]
ശ്രീമതി എ എൻ വത്സല കുമാരി [ H M : (1998 - 2001 )]
നിലവിലെ അദ്ധ്യാപകർ
ജി. സതീഷ് കുമാർ [ H M : (2001 - Present) ]
സബിത ആർ. നായർ
ബിന്ദു .ജി
ആശ എസ്. നായർ
ലൈല ബീവി റ്റി .എസ്
ദേവിക വി. നായർ
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതുവിജ്ഞാന ക്ലാസ്സുകൾ .
- എൽ എസ് എസ് പരിശീലനം .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൈവ പച്ചക്കറിത്തോട്ടം.
- ജൈവവൈവിധ്യ ഉദ്യാനം.
- നൃത്ത പരിശീലന ക്ലാസുകൾ.
വഴികാട്ടി
ചങ്ങനാശ്ശേരി - പൊൻകുന്നം റൂട്ടിൽ കാഞ്ഞിരപ്പാറ (25 km ).
കാഞ്ഞിരപ്പാറ - ചാമംപതാൽ റൂട്ടിൽ കാനം .
കാനം - ഇടയിരിക്കപ്പുഴ റൂട്ടിൽ ചേറ്റേടം സെന്റ്. മേരീസ് മൗണ്ട് ഓർത്തഡോക് സ് പള്ളിക്ക് സമീപം .
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32412
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ