ഉള്ളടക്കത്തിലേക്ക് പോവുക

എൽ എഫ് യു പി സ്കൂൾ മാട്ടൂൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:33, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sushamaunni (സംവാദം | സംഭാവനകൾ)

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ മാട്ടൂൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എഫ് യു പി  സ്‌കൂൾ .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ എഫ് യു പി സ്കൂൾ മാട്ടൂൽ
വിലാസം
മാട്ടൂൽ


കണ്ണൂർ
,
670302
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04972844679
ഇമെയിൽlfupschoolmattool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13560 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത് പ്രസാദ് ഇ
അവസാനം തിരുത്തിയത്
27-01-2022Sushamaunni


പ്രോജക്ടുകൾ



ചരിത്രം

മാനവ സംസ്ക്കാരത്തിന്റെ ആധാര ശിലയാണ് വിദ്യാഭ്യാസം. മനനം ചെയ്യുന്നതിനായി മനുഷ്യനെ മാറ്റുന്ന പ്രക്രിയയാണത്. ഒരു പ്രദേശത്തിന്റെ മാനുഷിക വിഭവശേഷി വർധിപ്പിക്കാൻ വിദ്യാഭ്യാസത്തോളം ശ്രേഷ്ഠമായ  മറ്റൊന്നില്ല.ഈ ഒരു തിരിച്ചറിവാണ് യശശരീരനായ മിഷനറി വര്യൻമാരായ റവ :ഫാദർ ജോൺ സെക്വറ എസ് ജെ റവ :ഫാദർ ജോസഫ് റഫറൽ എസ് ജെ എന്നിവരെ മാട്ടൂൽ ലിറ്റിൽ ഫ്ളവർ യു പി സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്.

അവിഭക്ത കോഴിക്കോട് രൂപതയുടെ ഭാഗമായ ചിറക്കൽ മേഖലയിലെ ആദ്യ ഇടവകകളിൽ ഒന്നാണ് മാട്ടൂൽ വ്യാകുല മാതാ ഇടവക. ചിറക്കൽ മിഷൻ സ്ഥാപക പിതാവായ റവ ഫാദർ പീറ്റർ കയ്റോണിയുടെ സഹപ്രവർത്തകനായിരുന്ന റവ ഫാദർ ജോൺ സെക്വേറയാണ്  1918 ൽ മാട്ടൂൽ മിഷൻ ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന പണ്ഡിതനും വിദ്യാഭ്യാസവിചക്ഷണനും ബഹുമുഖ വ്യക്തിത്വത്തിനുടമയുമായ റവ ഫാദർ ജോസഫ് ടഫ്‌റേൽ ദേവാലയം നവീകരിക്കുകയും ജാതി മത ഭേദമന്യേ  ചിറക്കൽ മേഖലയിലെ ആൺകുട്ടികൾക്ക് ലിറ്റിൽ ഫ്ലവർ ഓർഫനേജ്‌ സ്ഥാപിക്കുകയും ചെയ്തു. കൂടുതൽ വായിക്കുക

ഭൗതീകസൗകര്യങ്ങൾ 

മാട്ടൂലിന്റെ തെക്കു ഭാഗത്തായി ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ഏകദേശം എട്ടര ഏക്കർ വിസ്‌തൃതിയോടു കൂടിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 1951 ൽ നിർമ്മിച്ച ഓടിട്ട കെട്ടിടത്തിൽ 10 ക്ലാസ്സ്‌ മുറികളും ഓഫീസും പ്രവർത്തിക്കുന്നു. 1990 ൽ പണി കഴിപ്പിച്ച കോൺക്രീറ്റ് കെട്ടിടത്തിന്റെ താഴത്തെ നില 5 ക്ലാസ്സ്‌ മുറികളും ഓഡിറ്റോറിയവുമായി പ്രവർത്തിക്കുന്നു. ഇതിന്റെ മുകളിലായുള്ള 5 മുറികൾ, കമ്പ്യൂട്ടർ ലാബ് എന്നിവ ആധുനിക രീതിയിലുള്ള പഠന സംവിധാനമൊരുക്കിയ ക്ലാസ്സ്‌ മുറികളായി സജ്ജീകരിച്ചിരിക്കുന്നു.കൂടുതൽ വായിക്കുക         

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.970992892902839, 75.28432842381325 | width=600px | zoom=15 }}

  • കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ നിന്നും 8 കിലോമീറ്റർ അകലെ മാട്ടൂൽ വ്യാകുലമാതാ ദേവാലയത്തിനു സമീപം എൽ എഫ് യു പി  സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • പഴയങ്ങാടി ബസ് സ്റ്റാൻഡിൽ ഇന്നും 8 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
  • പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും മൊട്ടാമ്പ്രം വഴി മാട്ടൂൽ റോഡിൽ 7 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
  • കണ്ണൂരിൽ നിന്നും ഇരിണാവ് മടക്കര വഴി വന്ന് മാട്ടൂൽ ചർച്ചു റോഡ് സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്താം.
"https://schoolwiki.in/index.php?title=എൽ_എഫ്_യു_പി_സ്കൂൾ_മാട്ടൂൽ&oldid=1431993" എന്ന താളിൽനിന്ന് ശേഖരിച്ചത്