ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷമായി നിലനില്ക്കുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ് | |
---|---|
വിലാസം | |
ചെമ്മനാട് ചെമ്മനാട് പി.ഒ, കാസറഗോഡ് 671317 | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 04994239248 |
ഇമെയിൽ | gupschemnadwest@gmail.com |
വെബ്‍സൈറ്റ് | 11453gupschemnadwest.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 11453 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമ എ കെ |
അവസാനം തിരുത്തിയത് | |
31-01-2022 | 11453wiki |
ചരിത്രം
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷമായി നിലനില്ക്കുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. പൊതു വിദ്യാലയങ്ങൾ പലതരം വെല്ലുവിളികൾ നേരിടുമ്പോഴും തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവോടെ മുന്നേറുകയാണ് ഈ വിദ്യാലയം. മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിൽ പ്രീപൈമറി മുതൽ ഏഴാം തരം വരെ 856 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പാഠ്യ പാഠ്യാനുബന്ധ സാമൂഹ്യ പ്രവർത്തനങ്ങളിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് വേറിട്ട പാന്ഥാവിലൂടെ മുന്നേറാനും നിരവധി നേട്ടങ്ങളോടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങലിലൊന്നായി മാറാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിന്റെ മുതൽക്കൂട്ടാണ്. ശക്തമായ പി.ടി.എ, എസ്.എം.സി, സി.പി.ടി.എ. എന്നിവയുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിൻറെ മറ്റൊരു ശക്തി. സർഗാത്മക പ്രവർത്തനങ്ങളും, നൂതന പഠനതന്ത്രങ്ങളും ഏറ്റെടുക്കുക എന്നത് ഈ വിദ്യാലയത്തിൻറെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്വന്തമായി 37 സെന്റ് സ്ഥലം മാത്രമേയുളളൂ എന്ന പരിമിതിക്കിടയിൽ നിന്നുകൊണ്ട് കഴിയുന്നിടത്തോളം ഭൗതിക സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ വിദ്യലയത്തിന് സാധിച്ചിട്ടുണ്ട്. കളിസ്ഥലം 99 വർഷത്തേക്ക് പാട്ടത്തിനും 9 ക്ലാസ്സ് മുറികൾ വാടകക്കും പി.ടി.എ. തരപ്പെടുത്തിയിട്ടുണ്ട്. മികച്ച ലൈബ്രറി, 25 ലാപ് ടോപ്പുകളുള്ള കമ്പ്യൂട്ടർ ലാബ്, 5 സ്മാർട്ട് ക്ലാസ്സ് മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മികവുറ്റ മുപ്പതിലധികം ശൗചാലയങ്ങൾ, മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യതീകരിച്ച 23 ക്ലാസ്സ് മുറികൾ എന്നിവ പരിമിതികൾക്കിടയിലും ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാലയത്തിന് സ്ഥലം വാങ്ങാനുള്ള പി.ടി.എ. യുടെയും അക്ഷരക്കടവത്ത് വെൽഫെയർ കമ്മിറ്റിയുടെയും പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു വരുന്നു.
പാഠ്യേ, പാഠ്യേതര പ്രവർത്തനങ്ങൾ
2020-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 20 കുട്ടികളും യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ മികച്ച വിജയവും നേടാൻ കഴിഞ്ഞു. ക്വിസ്സ് മത്സരങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ വർഷങ്ങളായി വിജയിക്കാനും, പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്, സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്, എൽ.പി, യു.പി. അറബി കലോത്സവത്തിൽ ചാമ്പ്യൻഷിപ്പ്, മറ്റെല്ലാ മേളകളിലും മികച്ച നേട്ടം എന്നിവ ഈ വിദ്യാലയത്തിന് സ്വന്തം. അനുധാവൻ എന്ന പേരിൽ സർഗവിദ്യാലയം പ്രോജക്ട് നടപ്പിലാക്കി വരുന്നു. കഴിഞ്ഞ വർഷം ഇൻപ്പെയർ അവാർഡ്, മലയാളമനോരമയുടെ നല്ലപാഠം അവാർഡ് എന്നിവയും വിദ്യാലയത്തിനു ലഭിച്ചു. മികച്ച സ്കൾ പി.ടി.എ, എസ്.എം.സി, എം.പി.ടി.എ. അക്ഷരക്കടവത്ത് എന്നപേരിൽ സ്കൂൾ വികസനസമിതി എന്നിവ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.
മാനേജ്‌മെന്റ്
ഗവൺമെൻറ്
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | സലാലുദ്ദീൻ മാസ്റ്റർ | |
2 | ഖദീജ ടീച്ചർ | |
3 | രാഘവൻ മാസ്റ്റർ | |
4 | പി എ ജാൻസൺ മാസ്റ്റ്ർ | 2002-2004 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. സി.ടി. അഹമ്മദലി (മുൻ കേരള പൊതുമരാമത്ത് മന്ത്രി),
- ശ്രീ. ഹബീബ് റഹ്മാൻ (റിട്ടയേർഡ് എസ്.പി.),
- ഡോ. അബ്ദളള നഷീത്ത് സി.ആർ (ലക്ച്റർ),
- ശ്രീ. അബ്ദുൾ റഹീം (സി.ഐ.ഓഫ് പോലീസ) തുടങ്ങി പ്രസസ്തരായ നിരവധി
നേട്ടങ്ങൾ
വഴികാട്ടി
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനു സമീപം 200 മീറ്റർ അകലെയാണ് ഈ വിദ്യാലയം. കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം. {{#multimaps:12.495945, 74.999804|zoom=16}}