ജി എം എൽ പി എസ് കൊടശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം എൽ പി എസ് കൊടശ്ശേരി | |
---|---|
വിലാസം | |
കൊടശ്ശേരി GMLPSKODASSERI , ചെമ്പ്രശ്ശേരി പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഇമെയിൽ | gmlpskodsseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18525 (സമേതം) |
യുഡൈസ് കോഡ് | 32050600302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 157 |
പെൺകുട്ടികൾ | 157 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത ടി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അഷ്റഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
27-01-2022 | 18525 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി സബ് ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ
വിദ്യാലയമാണ് കൊടശ്ശേരി ജി. എം. എൽ. പി. സ്കൂള്
1906 -ൽ ഏകാധ്യാപിക വിദ്യാലയമായി കൊടശ്ശേരി ജി. എം. എൽ. പി. സ്കൂൾ. പ്രവർത്തനം ആരംഭിച്ചു. ഒരു നൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞപ്പോഴേക്കും പുരോഗതിയുടെ പാതയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു.
ചരിത്രം
1906 ഇൽ ഏകാദ്ധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു .1926 ഇൽ 5 അം തരതോട് കൂടിയ സമ്പൂർണ വിദ്യാലയമായി മാറി.തുടക്കത്തിൽ മലബാർ ഡിസ്ട്രിക്ട് ന്റെ കീഴിൽ ആയിരന്നു .പിനീട് കേരളം ഗവന്മെന്റ് ഏറ്റെടുത്തു.മാറാട്ട മനയിലെ സുബ്രമണ്യൻ നബൂതിരിയുടെ അച്ഛൻ ആണേ സ്കൂളിന് ആവശ്യമായ സ്ഥലം നൽകിയത്.
അക്കാദമിക മികവ്
അക്കാദമിക് മേഖലയിൽ ഉന്നത നിലവാരം പുലർത്തുന്നു ,പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേക പരിശീലനം ഒഴിവ് സമയങ്ങളിലും ശനി ആഴ്ചകളിലും നടത്തുന്നു(മിന്നാ മിന്നി കൂട്ടം ).CWSN കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകുന്നു.LSS പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം നൽകുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ നാലു കെട്ടിടങ്ങളിലായി 11 ക്ലാസുകൾ പ്രവൃത്തിക്കുന്നു. കൂടാതെ ക്ലസ്റ്റർ കെട്ടിടം കുട്ടികളുടെ പഠന പ്രവർത്തനങ്ങൾകായി വിനിയോഗിക്കുന്നു.ഓടിട്ട രണ്ടു കെട്ടിടങ്ങളും കോൺക്രീറ്റ് ചെയ്ത രണ്ടു കെട്ടിടങ്ങളിൽ ആയാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്.കെട്ടിടങ്ങളിലേക്ക് റാമ്പ് സൗകര്യം ഉണ്ട്.ആൺ കുട്ടികൾക്ക്കും പെണ് കുട്ടികൾക്കും അഞ്ചു വീതം ടോയ്ലെറ്റുകൾ ഉണ്ട്.അഡാപ്റ്റഡ് ടോയ്ലെറ്റുകൾ രണ്ടെണ്ണം ഉണ്ട്..ഉച്ച ഭക്ഷണത്തിനായി പാചക പുരയുണ്ട്..പാചകത്തിനായി ഗ്യാസ് സൗകാര്യം ഉണ്ട്.കുടി വെള്ളത്തിനായി കിണറും ടാപ്പുകളും ഉണ്ട്.വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിണ്ട്.ലൈബ്രറി,കമ്പ്യൂട്ടർ,ഇന്റർനെറ്റ് തുടഗിയ സൗകര്യഗുലും സ്കൂളിൽ ഉണ്ട്.എല്ലാ ക്ലാസ് മുറികളിലേക്കും മൈക്കിന്റെ സ്പീക്കർ സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കല കായികം ,ലൈബ്രറി ശാക്തീകരണം ,ആരോഗ്യ പരിപാലനം,ശുചിത്വ,പ്രവർത്തി പരിചയം ,ഫീൽഡ് ട്രിപ്പുകൾ ,പഠന യാത്രകൾ
ലൈബ്രറി ശാക്തീകരണം(വായന )
2016-17 സകൂൾ മികവ് പ്രവർത്തനം ആയി ലൈബ്രറി ശാക്തീകരണത്തെ തിരഞ്ഞെടുത്തു. ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി പുസ്തക ശേഖരണം ,വായന കുറിപ്പ്, 'അമ്മ ലൈബ്രറി ,പുസ്തക വിതരണം ,സഞ്ചരിക്കുന്ന ലൈബ്രറി,പിറന്നാൾ പുസ്തകം ,അദ്ധ്യാപക കൂട്ടായിമയിൽ പുസ്തക ശേഖരണം ,ലൈബ്രറി സദര്ശനം ,അഭിമുഖം ,എഴുത്തു കൂട്ടം, വായന കൂട്ടം രൂപീകരണം ,തുറന്ന ലൈബ്രറി,അദ്ധ്യാപക റഫ്രന്സ് ലൈബ്രറി, വായന വസന്ദം ,സർഗോത്സവം ,സ്വനം റേഡിയോ ക്ലബ് ആൻഡ് സൗണ്ട് സിസ്റ്റം .ഒരു ദിനം ഒരു അറിവ് തുടങ്ങിയവ നടപ്പിലാക്കി.വായന സാമഗ്രികൾ കുട്ടികൾക്ക് വിതരണം നടത്തി.മികവുറ്റ വായന കുറിപ്പിന് സമ്മാനം നൽകി .
വിദ്യാരംഗം
സ്കൂൾ തല ഉത്ഘാടനം ,ക്ലാസ് തല ശില്പശാല ,സ്കൂൾ തല ശില്പശാല
ആരോഗ്യ പരിപാലനം
ഡ്രൈ ഡേ ,ചെക്ക് ലിസ്റ്റ്, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ,ശുചിത്വ പോസ്റ്റർ,ആരോഗ്യ ബോധവത്കരണ ക്ലാസ് ,സർവ്വേ /പ്രൊജക്റ്റ് മുതലായ പ്രവർത്തങ്ങൾ ചെയ്തു .
ഫീൽഡ് ട്രിപ്പ്
ഫീൽഡ് ട്രിപ്പ് ഖാദി നിർമാണ കേന്ദ്രം സന്ദർശനം ,ലൈബ്രറി സന്ദർശനം ,കോഴിക്കോട് ഭാഗത്തേക്ക് പഠന യാത്ര തുടഗിയവ നടന്നു.
ക്ലബുകൾ
സയൻസ് ക്ലബ്
ശാസ്ത്ര പരീക്ഷണ ശില്പശാല സ്കൂൾ തലത്തിൽ നടന്നു .
മാത്സ് ക്ലബ്
പസില്സ് ,ഗണിത കേളികൾ തുടഗിയവ നടത്തി .
ഹരിത ക്ലബ്
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ചു.
ഹെൽത്ത് ക്ലബ്
ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു .
കല കായിക ക്ലബ്
സ്കൂൾ മേള ,പഞ്ചായത്ത് മേള ,സബ് ജില്ലാ മേള ഇവയിൽ പങ്കാളിത്തം ,സ്കൂളിൽ നൃത്ത പരിശീലനം നടക്കുന്നു. സ്കൂൾ തല കായിക മേള,സബ് ജില്ലാ കായിക മേള തുടങ്ങിയവയിൽ പങ്കാളിത്തം.
വഴികാട്ടി
നിലംബൂർ പെരിന്തൽമണ്ണ സ്റ്റേറ്റ് ഹൈവേയിൽ ആണ് സ്കൂൾ സ്ഥിതി ചെയുന്നത്.പാണ്ടിക്കാട് ടൗണിൽ നിന്നെ 3km ദുരം ആണ് ഉള്ളത്. {{#multimaps:11.123676, 76.233391|width=800px|zoom=16}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18525
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ