ജി യു പി എസ് മാനന്തവാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് മാനന്തവാടി | |
---|---|
വിലാസം | |
മാനന്തവാടി മാനന്തവാടി. പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1865 |
വിവരങ്ങൾ | |
ഫോൺ | 04935 240191 |
ഇമെയിൽ | gupsmananthavady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15461 (സമേതം) |
യുഡൈസ് കോഡ് | 32030100207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,മാനന്തവാടി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 806 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാത്യു എം.ടി |
പി.ടി.എ. പ്രസിഡണ്ട് | റയ് ഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത. |
അവസാനം തിരുത്തിയത് | |
31-01-2022 | 15461 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മാനന്തവാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് മാനന്തവാടി . ഇവിടെ 454ആൺ കുട്ടികളും373പെൺകുട്ടികളും അടക്കം 827വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാരോട് പോരാടിയ കേരളസിംഹം കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടി ടൗണിനു സമീപം ജില്ലാശുപത്രിയ്ക്കടുത്താണ് അടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആരംഭകാലത്ത് ലോവർ എലിമെൻ്റെറി എന്ന പേരിലും പിന്നീട് ബോർഡ് സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഈ വിദ്യാലയം കാലാന്തരേണ മാനന്തവാടി ഗവൺമെൻറ് യുപിസ്കൂൾപഴമയുടെയും പുതുമയുടെയും നാവുകൾക്കും, മനസ്സുകൾക്കും ഇന്നും വഴങ്ങുന്നത് പ്രിയ ജനപ്രിയ പേര് തന്നെ 'ബോർഡ് സ്കൂൾ' കാലാവസ്ഥയുടെ പ്രത്യേകതയും മനോഹാരിതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മാനന്തവാടിയെ ബ്രിട്ടീഷുകാരുടെ പ്രധാന മെൻററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്കൂടുതൽ വായിക്കാം .ബ്രിട്ടീഷ് സാന്നിധ്യത്തിൻ്റെ അടയാളമായി അവരുടെ കെട്ടിട നിർമ്മാണ സവിശേഷതകൾ ഈ വിദ്യാലയത്തിലെ ചില ബ്ലോക്കുകളിൽ ഇന്നും കാണാം. സ്കൂൾ കെട്ടിടമായി പ്രവർത്തിച്ചിരുന്ന ഒരു ബ്ലോക്കാണ് ഇന്ന് ജില്ലാ ആശുപത്രിയുടെ കുട്ടികളുടെ വാർഡായി പ്രവർത്തിക്കുന്നത്. സ്കൂളിന് സമീപമുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവും, രജിസ്ട്രേഷൻ ഓഫീസുമൊക്കെ ബ്രിട്ടീഷ് കാലഘട്ടത്തിൻ്റെ ബാക്കിപത്രങ്ങളാണ്.
മലബാർ, മദിരാശി സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന 1929 മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ ഏറ്റെടുത്തതിനാലാണ് ബോർഡ് സ്കൂൾ എന്ന വിളിപ്പേര് വന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് പഠിക്കാൻ ഉള്ള സ്കൂൾ എന്ന നിലയ്ക്കാണ് ആരംഭിച്ചതെങ്കിലും കാലം ഈ വിദ്യാലയത്തെ ഒരു പൊതു വിദ്യാലയമാക്കി.തലമുറകളിലൂടെ കൈമാറി സാധാരണക്കാരന് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന സ്ഥാപനമാക്കി പരിവർത്തനം ചെയ്തു. 1952 അഞ്ചാം ക്ലാസ് ക്ലാസുകാരനായി ഈ വിദ്യാലയത്തിൽ ചേർന്ന് റിട്ടേഡ് തഹസിൽദാർ 'ഇ.സി മാത്യു ഓർമിച്ച് എടുക്കുന്ന കാര്യങ്ങൾ രസകരമാണ്. ഓടുമേഞ്ഞ കനത്ത ഭിത്തികൾ ഉള്ള ഒരു വലിയ നെടുങ്കൻ കെട്ടിടം കെട്ടിടത്തിനുള്ളിൽ തട്ട് തട്ടായി ക്ലാസ്സ് മുറികൾ .നല്ല മഴ കാലമായാൽ ക്ലാസ്സിൽ ഉറവ എടുക്കുമായിരുന്നു. എൽ പി വിഭാഗം അന്ന് ജില്ലാ ആശുപത്രിയുടെ അടുത്ത് റോഡിന് സമീപത്തായിരുന്നു. എൽപി സ്കൂളിൽ നിന്ന് യുപി സ്കൂളിൽ എത്താൻ വെട്ടുകല്ലുകൾ കൊണ്ട് പടവുകൾ കെട്ടിയ നടപ്പാത ഉണ്ടായിരുന്നു. ടൗൺ പരിസരവും വും, സ്കൂൾ പരിസരവുമൊക്കെ പന്നികളെ കൊണ്ട് നിറഞ്ഞിരുന്നു. കാട്ടുമൃഗങ്ങളും, പകർച്ചവ്യാധികളും മനുഷ്യ ജീവിതം അസഹ്യം ആക്കിയിരുന്ന ഒരു കാലത്ത് കുടിയേറ്റക്കാരുടെ ആശ്രയ കേന്ദ്രം ആയിരുന്നു ഈ വിദ്യാലയം . കമ്മ്യൂണിറ്റി ഹാളും കല്യാണ മണ്ഡപങ്ങളും ഒക്കെ ഉണ്ടാകുന്നതിനു മുൻപ് നിരവധി സമ്മേളനങ്ങളുടെ വേദിയായിരുന്നു .പൊതുയോഗങ്ങൾ കൂടുന്നത് സ്കൂൾ വക പറമ്പിലും , ഹാളിലും ആയിരുന്നു . സാധാരണക്കാരുടെ കല്യാണ വിരുന്നുകൾക്ക് വരെ ഈ വിദ്യാലയ മുറ്റം സാക്ഷിയായി. ഭാരതത്തിൻറെ ഒരു പരിച്ഛേദമാണ് ആണ് ഇന്ന് ഈ വിദ്യാലയം. വിവിധ മതങ്ങൾ ' ജാതികൾ ,ഭാഷകൾ എല്ലാം ഈ മുറ്റത്ത് ഒത്തുചേർന്നു, ബംഗാളികൾ ,ബീഹാറികളും' ബുദ്ധ ജൈന മത വിഭാഗക്കാരെയും നേപ്പാളി കളെയും ഇവിടെ കാണാം. ഒന്നര പതിറ്റാണ്ടു കൊണ്ട് നിരവധി പ്രതിഭകളെ വളർത്തിയെടുത്ത ഈ വിദ്യാലയം ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ വിദ്യാലയത്തിന് സാധിക്കുക തന്നെ ചെയ്യും
ReplyForward |
ReplyForward |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- മലയാളം ക്ലബ്
- വർക്ക് എക്സ്പീരിയൻസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി യു പി എസ് മാനന്തവാടി
- കാർഷിക ക്ലബ്
- നേർക്കാഴ്ച
നിലവിലെ അധ്യാപകർ
ക്രമനമ്പർ | പേര് | ചാർജ് | ഡിവിഷൻ |
---|---|---|---|
1 | മാത്യു എം ടി | ഹെഡ് മാസ്റ്റർ | |
2 | |||
3 | |||
4 | |||
5 | |||
6 | |||
7 | |||
8 | |||
9 | |||
10 | ബിനയ ജോസഫ് | 3 | c |
11 | |||
12 | |||
13 | |||
14 | |||
15 | |||
16 | |||
17 | |||
18 | |||
19 | |||
20 | |||
21 | |||
22 | |||
23 | |||
24 | |||
25 | |||
26 | |||
27 | |||
28 | |||
29 | |||
30 | |||
31 | |||
32 |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വര്ഷം |
---|---|---|
1 | കെ വി ബാലകൃഷ്ണൻ | 1989 |
2 | പി പുരുഷോത്തമൻ | 1988 |
3 | കെ എം വർക്കി | 1994 |
4 | പി ജെ സെബാസ്റ്റ്യൻ | 2005 |
5 | രമണി | 2006 |
6 | പി കെ മാത്യു | 2011 |
7 | മുരളി | 2017 |
8 | ഡെയ്സി എം എ | 2018 |
9 | മേരി അരോജ | 2019 |
10 | പി ടി സുഗതൻ | 2010 |
11 | എം ടി മാത്യു | 2022 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.80126,76.00196 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15461
- 1865ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ