ഗവ. യു പി എസ് കുമാരപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കുമാരപുരം | |
---|---|
വിലാസം | |
ഗവ.യു.പി.എസ് കുമാരപുരം, , മെഡിക്കൽ കോളേജ് പി.ഒ. , 695011 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0471 2449658 |
ഇമെയിൽ | modelupskumarapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43332 (സമേതം) |
യുഡൈസ് കോഡ് | 32141002001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വേണു കുമാരൻ നായർ .വി |
പി.ടി.എ. പ്രസിഡണ്ട് | തങ്കമണി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു മോൾ |
അവസാനം തിരുത്തിയത് | |
18-01-2022 | "43332 1" |
ചരിത്രം
തിരുവന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായി 51 സെന്റ് വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ ഇരുനിലമന്ദിരത്തിൽ തല ഉയർത്തി നിൽക്കുന്ന ഗവണ്മെന്റ് മോഡൽ യു .പി .എസ് കുമാരപുരം 1917-ൽ ആണ് ആരംഭിച്ചത് .തിരുവനന്തപുരം നോർത്ത് ബ്ലോക്കിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളാണ് കുമാരപുരം യു .പി.എസ്
ഇപ്പോഴത്തെ മെഡിക്കൽകോളേജ് ഹൈസ്കൂളിന് എതിരെ മൺഭിത്തിയോട് കൂടിയ ഓലക്കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .തുടക്കത്തിൽ മുക്കുരു സാർ എന്ന് വിളിക്കപ്പെട്ടിരുന്ന പദ്മനാഭപിള്ള സാർ ആയിരുന്നു പ്രഥമാധ്യാപകൻ .ഒന്നുമുതൽ നാലാംക്ലാസ്സ് വരെ ആയിരുന്നു അന്നുണ്ടായിരുന്നത് .ആ പ്രദേശത്തുള്ള കുട്ടികളൊക്കെ ഈ സ്കൂളിലായിരുന്നു പഠിച്ചിരുന്നത് .കുട്ടികൾക്ക് ഇരുന്നു പഠിക്കുവാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു .ഒരു ക്ലാസ് തന്നെ മൂന്നും നാലും ഡിവിഷനായി തിരിച്ചിരുന്നു .ഒരിക്കൽ മഴയത്തു സ്കൂൾഭിത്തി തകർന്നുപോയി .ഈ സമയത്തു സ്കൂളിന്റെ പ്രവർത്തനം മുടങ്ങാതിരിക്കുവാൻ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് അന്ന് അന്നദാനം നടത്തി വന്ന കഞ്ഞിപ്പുരയിൽ പ്രവർത്തനം തുടരാൻ അനുമതി നൽകി .അന്ന് മുതൽ ഈ സ്കൂൾ കഞ്ഞിപ്പുരസ്കൂൾ എന്ന് അറിയപ്പെട്ടിരുന്നു .
1955-ൽ മുക്കുരു എന്ന ഉദാരമതി നൽകിയ സ്ഥലത്തു പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .പാലൂർ കുട്ടൻപിള്ള സാർ ആയിരുന്നു ഹെഡ്‌മാസ്റ്റർ .പിന്നീട് നഴ്‌സറിയും ഒന്നുമുതൽ നാലുവരെ ഉള്ള എൽ .പി സ്കൂൾ ആയും ശേഷം ഒന്നുമുതൽ ഏഴുവരെയുള്ള യു .പി സ്കൂൾ ആയും സ്കൂൾ ഉയർന്നു .ഒരു ഘട്ടത്തിൽ സ്കൂളിൽ മുഴുവൻ കുട്ടികളെയും ഇരുത്താൻ സൗകര്യമില്ലാത്തതുകൊണ്ട് മെഡിക്കൽകോളേജ് ഹൈസ്കൂളിന് പിറകിലുള്ള ഒരു കെട്ടിടത്തിലേക്ക് ആറും ഏഴും ക്ലാസുകൾ മാറ്റി.ഇപ്പോൾ സ്കൂളിന്റെ മുന്നിലുള്ള രണ്ടുനില കെട്ടിടത്തിന്റെ കല്ലിടൽ 1976 ജൂലൈ ഏഴിന് അന്നത്തെ പൊതുമരാമത്തു മന്ത്രി ശ്രീ കെ .പങ്കജാക്ഷൻ നടത്തുകയും കെട്ടിടത്തിന്റെ ഉദ്ഘടനം 1977 ജൂൺ പതിനഞ്ചിനു അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി .എച് മുഹമ്മദ്‌കോയ നിർവഹിക്കുകയും ചെയ്തു .ഈ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി ,ഐ .ടി ലാബ് ,സയൻസ് ലാബ് ,ഗണിതലാബ് ,ശിശുസൗഹൃദ ക്ലാസ്റൂമുകൾ
പാഠ്യേതര പ്രവർതതനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ
- ഹെൽത്ത് ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
2000-2003 | സാറാമ്മ എ ഫിലിപ്പ് |
2003-2007 | രാജേന്ദ്രൻ പിള്ള |
2007-2008 | നസീർ പി .എ |
2008-2011 | ബേബി ഗിരിജ |
2011-2015 | സലിം. എസ് |
2015-2017 | സീനത്ത് ബീഗം |
2017-2020 | ജഗൻ എ .വി |
2020-2022 | വേണുകുമാരൻ നായർ .വി |
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മെഡിക്കൽകോളേജ് - കണ്ണമൂല റോഡിൽ കുമാരപുരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ടുള്ള റോഡിൽ 100 മീറ്റർ പോകുമ്പോൾ വലതു ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു . |
{{#multimaps: 8.5135869,76.9278563 | zoom=18 }}