നൊച്ചാട് എച്ച്. എസ്സ്.എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്.
Over View
വിലാസം
വെള്ളിയൂർ

നൊച്ചാട് പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04962610340
ഇമെയിൽnochathss@gmail.com
കോഡുകൾ
സ്കൂൾ കോഡ്47110 (സമേതം)
എച്ച് എസ് എസ് കോഡ്10041
യുഡൈസ് കോഡ്32041000214
വിക്കിഡാറ്റQ64551008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ824
പെൺകുട്ടികൾ713
ആകെ വിദ്യാർത്ഥികൾ1537
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ395
പെൺകുട്ടികൾ480
ആകെ വിദ്യാർത്ഥികൾ875
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്‍ദുറഹ്‍മാൻ സി
പ്രധാന അദ്ധ്യാപകൻഅഷറഫ് കെ
പി.ടി.എ. പ്രസിഡണ്ട്അശോകൻ സി കെ
എം.പി.ടി.എ. പ്രസിഡണ്ട്നസീമ
അവസാനം തിരുത്തിയത്
28-01-202247110-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ  ,കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ പേരാമ്പ്രയിൽ നിന്ന് 5 കി.മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന നൊച്ചാട് പഞ്ചായത്തിലെ ഏക സെക്കന്ററി വിദ്യാലയമാണ് നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ

പ്രവേശന കവാടം

ചരിത്രം

പേരാമ്പ്ര ഉള്ള്യേരി റോഡിൽ പേരാമ്പ്ര യിൽ നിന്ന് 5 കി. മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷ ത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ. മൺമറഞ്ഞുപോയവരും ജീവിച്ചി രിപ്പുള്ളവരും സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതി പ്പിച്ചവരും ആയ ഏതാനും മഹത് വ്യക്തികളുടെ നിസ്വാർത്ഥവും അക്ഷീണവുമായ ശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം 1968 ൽ സ്ഥാപിക്കപ്പെട്ടത്.

1950 കളുടെ ഉത്തരാർദ്ധത്തിൽ വെള്ളിയൂരിൽ ഒരു സ്കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി നാട്ടുകാർ ശ്രമം ആരംഭിച്ചിരുന്നു. ഇതിനുവേണ്ടി 4 ഏക്കറോളം സ്ഥലം യശ:ശരീരനായ ശ്രീ കെ.ടി. രാമുണ്ണിനായർ പ്രസിഡണ്ടായ കമ്മിറ്റി വാങ്ങുകയും സ്കൂളിന് വേണ്ടി ശ്രമിക്കുകയും ചെയ്തെങ്കിലും സ്കൂൾ യാഥാർ ത്ഥ്യമായില്ല. പിന്നീട്, പ്രൊഫ: ടി. അബ്ദുള്ള സാഹിബ് പ്രസിഡണ്ടായ പേരാമ്പ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന; വി.ടി. കുഞ്ഞാലിമാസ്റ്റർ, കെ. എം. സൂപ്പിമാസ്റ്റർ, എ. അമ്മദ് മാസ്റ്റർ, ടി. അബൂബക്കർ മാസ്റ്റർ, വി.ടി. ഇബ്രാഹിം കുട്ടി തുടങ്ങിയവർ അംഗങ്ങളുമായ, ഇസ്‌ലാമിക് കൾച്ചറൽ സൊസൈറ്റിക്ക്  പ്രസ്തുത സ്ഥലം കൈമാറിയതിനു ശേഷമാണ് സ്കൂൾ യാഥാർത്ഥ്യമായത്. സ്കൂൾ ആരംഭിച്ചതുമുതൽ മുൻ എം എൽ എ ശ്രീ. എ.വി. അബ്ദുറഹിമാൻ ഹാജി ആയിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ.  

1968 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച നൊച്ചാട് സെക്കണ്ടറി സ്കൂൾ 1998 ൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ യശ: ശരീരനായ എൻ. അബ്ദുള്ള മാസ്റ്ററായിരുന്നു. സ്കൂളിന്റെ പുരോഗതിക്ക്  അടിത്തറയുറപ്പിച്ച അദ്ദേഹത്തിന്റെ പാവന സ്മരണക്കുമുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കട്ടെ. കെ. അഹമ്മദ് കോയ മാസ്റ്റർ, എം.വി.രാഘവൻ നായർ, വി.ടി. കുത്തിമൂസ്സ മാസ്റ്റർ, സി.എച്ച്. കുഞ്ഞിപക്രൻ മാസ്റ്റർ, കെ.മൊയ്തീൻ മാസ്റ്റർ, കെ.എം. അബ്ദുൾ വഹാബ് മാസ്റ്റർ, കെ.പി. രാമചന്ദ്രൻ മാസ്റ്റർ, അവറാൻ കുട്ടി മാസ്റ്റർ, ടി. യൂസഫ് മാസ്റ്റർ, കെ. അജിതാ ദേവി ടീച്ചർ, പി. വാസന്തി ടീച്ചർ എന്നിവർ ഹെഡ് മാസ്റ്റർ മാരായി സേവനമനുഷ്ഠിച്ചു.  ഇപ്പോൾ ഹെഡ് മാസ്റ്ററായി കെ. അഷ്റഫ് മാസ്റ്റർ നമ്മുടെ വിദ്യാലയത്തിന്റെ സാരഥ്യം നിർവ്വഹിക്കുന്നു.

സേവനം ചെയ്തു കൊണ്ടിരിക്കെ അകാലത്തിൽ വിട പറഞ്ഞ ഹെഡ്മാസ്റ്റർ എൻ. അബ്ദുല്ല, അദ്ധ്യാപകരായിരുന്ന കെ. ശോഭന, ടി.വി. സുലോചന, മമ്മദ്, പി.സി.നാരായണൻ, സി. ഉമ്മർ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഹംസ അദ്ധ്യാപകേതര ജീവനക്കാരനായിരുന്ന എംകെ. അഹമ്മദ് എന്നിവരുടെ പാവന സ്മരണക്കു മുമ്പിൽ അശ്രുപുഷ്പങ്ങൾ അർപ്പിക്കുന്നു.ഹയർ സെക്കണ്ടറി യായി ഉയർത്തിയ ശേഷം ആദ്യ പ്രിൻസിപ്പലായി എം.വി. രാഘവൻ മാസ്റ്ററും തുടർന്ന്  സി. എച്ച്. കുഞ്ഞി പക്രൻ മാസ്റ്റർ, കമലാദേവി ടീച്ചർ എന്നിവർ സേവന മനുഷ്ടിക്കുകയും ഇപ്പോൾ സി. അബ്ദുറഹിമാൻ മാസ്റ്റർ പ്രിൻസിപ്പലായി തുടരുകയും ചെയ്യുന്നു.

ഈ വിദ്യാലയത്തിൽ നിന്ന് ഏതാനും പ്രഗത്ഭ അദ്ധ്യാപകൻ സ്ഥലം മാറിപ്പോവു കയോ സർവ്വീസിൽ നിന്ന് വിരമിക്കുകയോ ചെയ്തിട്ടുണ്ട്. സ്ഥലം മാറിപ്പോയവരിൽ സർവ്വശ്രീ സി.പി. കുഞ്ഞമ്മദ്,  സി.അഹ്മദ് കുട്ടി, കെ.കെ. കുഞ്ഞിരാമൻ കെ. കുട്ടികൃഷ്ണൻ, ടി. കുഞ്ഞബ്ദുള്ള, വി ഇബ്രാഹീം എന്നീ അദ്ധ്യാപകർ സമീപ പ്രദേശ വിദ്യാലയങ്ങളിൽ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചവരാണ്.

അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്ധ്യാർത്ഥികളും നാട്ടുകാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിനാൽ പാഠ്യ രംഗത്തും പാഠ്യേതര രംഗത്തും മികച്ച നേട്ടങ്ങൾ ഈ വിദ്യാലയത്തിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. നാഷനൽ മീൻസ് കം മെറിറ്റ്; നാഷനൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ എന്നിവയിൽ മികച്ച നേട്ടം സ്കൂളിന് കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്.

ചിത്രശാല

ചിത്രശാല കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • എസ്.പി.സി
  • ലിറ്റിൽ കൈറ്റ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്പാർക്ക് (A Creative Group Of Nochat HSS)
  • NMMS Special Coaching
  • നേർക്കാഴ്ച

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ കെ അഷ്‍റഫും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സി.അബ്ദുറഹിമാനും ആണ്.

മുൻ സാരഥികൾ

1 കെ.അഹമ്മദ് കോയ
2 എൻ.അബ്ദുല്ല
3 എം.വി രാഘവൻ നായർ
4 സി.എച്ച്.കുഞ്ഞിപക്ക്രൻ
5 കെ.മൊയ്തി
6 കെ.എം.അബ്ദുൾ വഹാബ്
7 കെ.പി രാമചന്ദ്രൻ
8 ടി.പി.അബ്ദുറഹ്മാൻകുട്ടി
9 ടി.യൂസഫ്
10 പി.കെ.അജിതാദേവി
11 വാസന്തി പുതിയോട്ടിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫ: വീരാൻ കുട്ടി-കവി

അഹമ്മദ് ദേവർകോവിൽ-മന്ത്രി

ഡോ: മുഹമ്മദ് ജമാൽ സയൻറ്റിസ്റ്റ്

ഡോ: ആർ.കെ.മുഹമ്മദ് അഷറഫ്- മെഡിക്കൽ ഓഫീസർ

അശോകൻ നൊച്ചാട്

ഡോ: കെ.എം. നസീർ - പ്രിൻസിപ്പൽ : ഫറൂഖ് കോളജ്

മൊയ്തീൻ കോയ കെ.കെ. - സിനി ആർട്ടിസ്റ്റ്

ഫെബിൻ യൂസഫ് - ആർമി - പൈലറ്റ്







വഴികാട്ടി

കോഴിക്കോട് നഗരത്തിൽ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡിൽ വെള്ളിയൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.