ഗവ.യു.പി.എസ്. വെള്ളറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിൽപ്രവർത്തിക്കുന്ന ഒരു പൊതുവിദ്യാലയമാണ് ഗവ.യു.പി.സ്കൂൾ വെള്ളറ.
ഗവ.യു.പി.എസ്. വെള്ളറ | |
---|---|
വിലാസം | |
വെള്ളറ ഗവ.യു.പി.സ്കൂൾ, , മൂന്നിലവ് പി.ഒ. , 686586 , കോട്ടയം ജില്ല | |
സ്ഥാപിതം | 06 - 1962 |
വിവരങ്ങൾ | |
ഇമെയിൽ | gupsvellara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32246 (സമേതം) |
യുഡൈസ് കോഡ് | 32100200509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാത്യു കെ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജെയിംസ് സി. |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു റെജി |
അവസാനം തിരുത്തിയത് | |
27-01-2022 | 32246-hm |
ചരിത്രം
ഒരു നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ സുപ്രധാനസ്ഥാനമാണ് വിദ്യാലയങ്ങൾക്കുള്ളത്. വെള്ളറ,നെല്ലാപ്പാറ, പഴുക്കാക്കാനം, പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും, അവരുടെ അഭിലാഷങ്ങൾക്ക് ഫലപ്രാപ്തി നൽകുവാൻ തയ്യാറായ മഹത് വ്യക്തിയുടെ ഉദാരമനസ്ഥിതിയുമാണ് വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂൾ ഉണ്ടാകുവാൻ കാരണമായത്.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിൽ 6 -ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ. ഇല്ലിക്കല്ല് മലനിരകളുടെ താഴ്വാരത്തിലാണ് ഈ സ്കൂൾ. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി നിരവധി പുസ്തകുങ്ങൾ ഉള്ള ലൈബ്രററിയും, കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലത്തിനായി സ്മാർട്ട് കമ്പ്യൂട്ടർ ക്ലാസ് റൂം, കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ ഗ്രൗണ്ടും, ശാസ്ത്രവിജ്ഞാന വർദ്ധനയ്ക്കായി സയൻസ് പാർക്കും, ആവിശ്യത്തിനു ക്ലാസ് മുറികളൂം, ഉച്ചഭക്ഷണത്തിനായി വിശാലമായ ഊണുമുറിയും, ജൈവപച്ചക്കറി തോട്ടവും, കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനസൗകര്യവും, മികച്ച അദ്ധ്യാപകരുടെയും, അനദ്ധ്യാപകരുടെ സേവനവും ഈ സി. ആർ.സി സ്കൂളിനുണ്ട് .കൂടുതൽ അറിയാൻ
ലൈബ്രറി,ഐ.റ്റി.പരിശീലന ലാബ് ഇവ സജീവമായി പ്രവർത്തിച്ചു വരുന്നു.എസ്.എസ്.എ യുടെ ഗ്രാൻറുകൾ പ്രവർത്തിച്ച വരുന്നു. കലാകയിക രംഗങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവുപുലർത്തുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം കാഴ്ചവെയ്കുന്നു. കുട്ടികളുടെ സ്വഭാവം, പഠനം,കലാകയികം ഇവ മെച്ചപ്പെടുത്തുവാൻ പ്രതിബദ്ധതയോടെ പ്രവർത്തികുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്കുളിനുണ്ട്. അതോടൊപ്പം സ്കുളിന്റെ വികസനോന്മൂഖമായ പ്രവർത്തനങ്ങളിലും ഭൗതികസാഹചര്യങ്ങൾ, പഠനസാഹചര്യങ്ങൾ ഇവ മെച്ചപ്പെത്താനുളള സംരംഭങ്ങളിലും സജീവ സാന്നിദ്ധ്യമറിയിക്കുന്ന ഒരു പി റ്റി എ യും ഉണ്ട്. ഇംഗ്ലിഷ് മീഡിയം സ്കുളുകൾ കൂണുപോലെ മുളച്ചുപൊങ്ങുന്നതു മൂലം ഈ സ്കുളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.എങ്കിലും സാധാരണക്കാരുടെ കുട്ടികളെ വിജയത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്താനാവുന്നു എന്ന ചാരിതാർത്ഥ്യം ഇവിടുത്തെ അധ്യാപകർക്കും പി.റ്റി.എ. അംഗങ്ങൾക്കുമുണ്ട്. പരസ്പരസ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റേയും കളരിയാകുന്നു ഈ സരസ്വതീക്ഷത്രം. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈടെക് പദ്ധതിയുടെ ഭാഗമായി ലാപ് ടോപ്പ്,പ്രൊജക്ടർ, ക്ലാസ് ലൈബ്രറി ഇവ സജ്ജീകരിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവത്തനങ്ങൽ കാര്യക്ഷമമായി നടത്തിവരുന്നു . കൂടാതെ ഫോക്കസ് സ്കൂൾ പ്രവർത്തനത്തിന്റെ ഭാഗമായി കരാട്ടെ , വർക്ക് എക്സ്പീരിയൻസ് എന്നിവയും എൽ പി , യൂ പി തിരിച്ചു പൊതുവിജ്ഞാനവും , ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകളും നടത്തി വരുന്നു. 2016 -2017 അധ്യയനവർഷം മുതൽ കുട്ടികളെ കലാമേളിൽ പങ്കെടുപ്പിക്കയും മികച്ച ഗ്രേഡ് ലഭിക്കുകയും ചെയ്തുവരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- !വർഷം !പേര് |- |1962-68 ശ്രീ. രാമചന്ദ്രൻ, |1968-73 ശ്രീ. പി. ജെ വർഗീസ്
നേട്ടങ്ങൾ
അദ്ധ്യാപകർ
ശ്രീ.മാത്യു കെ ജോസഫ്, ശ്രീമതി. ആലിസുകുട്ടി ജോർജ്ജ്, ശ്രീമതി.റിബേക്ക കെ.ജെ, ശ്രീമതി. ഷെറിൻ എലിസബത്ത് തോമസ്, ശ്രീമതി. ശില്പ ജോർജ്ജ്, ശ്രീമതി.ഷീജാമോൾ എൻ. എൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കേരളത്തിലെ ആദ്യത്തെ വനിത ട്രാൻസ്‌പോർട് കമ്മീഷണർയ ശ്രീമതി റോസമ്മ എം . എ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.
വഴികാട്ടി
{{#multimaps:9.766254,76.80316 | zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഗവ.യു.പി.എസ്. വെള്ളറ