ജി. എൽ. പി. എസ്. കോട്ടുമ്മൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. കോട്ടുമ്മൽ | |
---|---|
പ്രമാണം:000111000.jpg | |
വിലാസം | |
തിരുവണ്ണൂർ ജി എൽ പി എസ് കോട്ടുമ്മൽ , തിരുവണ്ണൂർ പി.ഒ. , 673029 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | glpskottummal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17211 (സമേതം) |
യുഡൈസ് കോഡ് | 32041401311 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് |
വാർഡ് | 39 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 11 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സംസത്ത് |
പി.ടി.എ. പ്രസിഡണ്ട് | സുനീറ |
എം.പി.ടി.എ. പ്രസിഡണ്ട് | സരസ്വതി |
അവസാനം തിരുത്തിയത് | |
16-01-2022 | Psvengalam |
}}
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവ൪മെന്റ് വിദ്യാലയമാണ് കോട്ടുമ്മൽ.ഗവ: എൽ.പി സ്കൂൾ.
ചരിത്രം
തിരുവണ്ണൂർ കോട്ടുമ്മൽ പ്രദേശത്തെ സാധാരണക്കാരന്റെ കുട്ടികൾക്കു അറിവിന്റെ വെളിച്ചം നല്കാൻ 1919 കാലത്ത് ചെന്നിക്കാട് ഇമ്പിച്ചാലി എന്ന മഹത് വ്യക്തിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ എലിമെന്ററി വിദ്യാലയമാണ് കോട്ടുമ്മൽ ഗവ എൽ പി സ്കൂൾ .എന്റെ വക ഒരു സ്കൂൾ കെട്ടിടം കോഴിക്കോട് മുൻസിപ്പാലിറ്റിക് 12 രൂപ വാടകക്ക് എന്ന വാചകത്തോടെ വഖഫ് ചെയ്ത ഈ കെട്ടിടം, ചെന്നിക്കാട് ആലിക്കോയയുടെ നേതൃത്വത്തിൽ പിന്നീട് വന്ന പുതിയ നടത്തിപ്പുകാരുടെ കെടു കാര്യസ്ഥത മൂലം കെട്ടിടം ജീ൪ണാവസ്ഥയിലായി .തകർച്ചയുടെ വക്കിലെത്തിയ വിദ്യാലയത്തെ എസ്.എം.സിയുടെ നേതൃത്വത്തിൽ സുമനസുകളായ നാട്ടുകാ൪ ചേ൪ന്ന് ജനകീയ വിദ്യാലയ സംരക്ഷണ സമിതി രൂപീകരിക്കുകയും വിദ്യാലയത്തിന്റെ അറ്റകുറ്റ പണികൾ നടത്തുകയും ചെയ്തു .കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും വിദ്യാലയം സംരക്ഷിക്കുന്നതിനും വിദ്യാലയത്തിലെ അദ്ധ്യാപകർ നിരവധി പ്രവർത്തങ്ങൾ നടത്തി വരുന്നു ... പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി നാട്ടുകാരുടെയും സാംസ്കാരിക നായകന്മാരുടെയും ചിരകാലഭിലാഷത്തിന്റെയും തുടർന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നത്.....
ഭൗതികസൗകരൃങ്ങൾ
M Pഫണ്ടിൽ നിന്നും ലഭിച്ച 3 കമ്പ്യൂട്ടറുകളും ഐ.സി.ടി സാധ്യതകളുപയോഗിച്ച് പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിന് ടീച്ചേഴ്സ് ലാബുംഉപയോഗിച്ചുവരുന്നു. അസംബ്ലി നടത്തുവാനുള്ള ചെറിയൊരു അങ്കണം, കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുവാനുള്ള സംവിധാനം ,വൃത്തിയും സൗകര്യവുമുള്ള ശൗചാലയങ്ങൾ എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്.കുട്ടികൾക്ക് അറിവുനേടുന്നതിനും വായിച്ച് രസിക്കുന്നത്തിനും ലൈബ്രറിയും കൂടാതെ ക്ലാസ്സ് ലൈബ്രറിയും പ്രവർത്തിച്ചുവരുന്നു.സമീകൃതവും പോഷകസമ്പന്നമായ ഭക്ഷണം നൽകുന്നതിന് വൃത്തിയും വെടിപ്പുമുളള അടുക്കളയും കുട്ടികൾക്ക് കളിക്കുന്നതിന് സൗകാര്യപ്രദമായ കളിസ്ഥലവും ഇവിടെയുണ്ട്.സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഗോപാലൻ മാഷ് കലാശാല
- ഷിബു മൂത്താട്ട്
- മംഗള കുമാരി
നേട്ടങ്ങൾ
പുതിയ കംപ്യൂട്ട൪ ലഭിച്ചു , കംപ്യൂട്ട൪ ലാബ് ഉദ്ഘാടനം ചെയ്തു , വായനാപ്പുര വിപുലീകരിച്ചു , അടുക്കള നവീകരിച്ചു . ഇടിഞ്ഞു വീഴാറായ കെട്ടിടം നാട്ടുകാരും അധ്യാപകരും കൂടി പുതുക്കി പണിതു. പഠന-പഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികച്ച നിലവാരം,എസ്.എം.സിയുടെയും നാട്ടുകാരുടെയും സ്തുത്യർഹമായ സേവനം .കലാ-കായിക ശാസ്ത്രമേളകളിലെ മികവാർന്ന പ്രകടനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാഭ്യാസസംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോട്ടുമ്മൽ സ്കൂളിൽ പ്രത്യേക അസംബ്ലി വിളിക്കുകയും ഹെഡ്മിസ്ട്രസ് ശ്രീമതി :ഭാഗീരഥി കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .അതിനുശേഷം പരിസരം മാലിന്യമുക്തമാക്കി.തുടർന്ന് കുട്ടികളും അദ്ധ്യാപകരും ചേർന്ന് ബിഗ് ക്യാൻവാസിൽ ചിത്ര രചന നടത്തി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.2197159,75.8073539 |zoom=13}}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17211
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ