ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട് | |
---|---|
വിലാസം | |
കുമ്പനാട് കുമ്പനാട് പി.ഒ. , 689547 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1872 |
വിവരങ്ങൾ | |
ഇമെയിൽ | gupskumbanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37337 (സമേതം) |
യുഡൈസ് കോഡ് | 32120600505 |
വിക്കിഡാറ്റ | Q87593783 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയദേവി ആർ |
പി.ടി.എ. പ്രസിഡണ്ട് | നിഷ.എ.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ പ്രസന്നൻ |
അവസാനം തിരുത്തിയത് | |
24-01-2022 | Pcsupriya |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് എന്നസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ . യു .പി .ബി .എസ്സ് .കുമ്പനാട് . മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നു വിശേഷിപ്പിക്കുന്ന ടി .കെ റോഡിൽ കുമ്പനാട് ജംഗ്‌ഷനിൽ നിന്നും ആറാട്ടുപുഴ റോഡിലൂടെ ഏകദേശം 130 മീറ്റർ അകലെ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .
ചരിത്രം
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുമ്പനാട്. ഈ സ്ഥലം തിരുവല്ല - കുമ്പഴ സംസ്ഥാന പാതയ്ക്കരികിലാണ്. കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന ) നാട് എന്ന മലയാളം വാക്കും ചേർന്നാണ് കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. കൂടുതൽ ചരിത്രംനൂറുകണക്കിനു
ഭൗതികസൗകര്യങ്ങൾ
- 7ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലൈബ്രറി
- 2 ലാപ്ടോപ്പും 2 പ്രൊജക്ടുകളും ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബുണ്ട്.
- ഹൈടെക് പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും അനുവദിക്കുകയുണ്ടായി.
- സ്കൂളിലേയ്ക്ക് ആവശ്യമായ കസേരകൾ (50 എണ്ണം)പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.
- കുമ്പനാട് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ children's Park പണി കഴിപ്പിച്ചു തന്നിട്ടുണ്ട്.
- ടൈൽ പാകിയ 3 ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ, വൃത്തിയുള്ള പാചകപ്പുര തുടങ്ങിയവ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകുന്നു.
- കോയിപ്രം ബ്ലോക്ക് പഞ്ചായത്താൽ നിന്നും 2003-2004വർഷത്തെവരൾച്ചാ ദുരിതാശ്വാസ പദ്ധതിപ്രകാരം നിർമ്മിച്ച മഴവെള്ളസംഭരണിയുണ്ട്
- ജൈവവൈവിധ്യഉദ്യാനവും, ഔഷധസസ്യത്തോട്ടവും പഠനപ്രവർത്തനങ്ങൾക്ക് ഉണർവേകുന്നു.
മികവുകൾ
2015-16 അധ്യയനവർഷം അക്ഷരമുറ്റം ക്വിസിൽ സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും മത്സരിച്ച് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ ആദിത്യ .കെ, ആനന്ദ് . വിഎം എന്നിവർ ക്ക് അവസരം ലഭിച്ചു.
മാതൃഭൂമി സീഡിന്റെ ഏറ്റവും നല്ല റിപ്പോർട്ടർക്കുള്ള 2015-16 വർഷത്തെ അവാർഡ് അധ്യാപികയായ ശ്രീമതി ശ്രീജ. ഒ ക്ക് ലഭിച്ചു. സീഡ് ക്ലബ്ബിന്റെ ഭാഗമായി വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യാനും അതിന്റെ ഭാഗമായി participation Certificate ജില്ലാ കളക്ടറിൽ നിന്ന് സ്കൂൾ റിപ്പോർട്ടർ ഷോൺ ജോർജ്ജ് വർഗ്ഗീസ്, ആനന്ദ് വി.എം എന്നിവർ കരസ്ഥമാക്കി. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, പ്രവൃത്തിപരിചയ മേള , കലാ മേള എന്നിവയിൽ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കാനും സമ്മാനങ്ങൾ കരസ്ഥമാക്കാനും സാധിച്ചു.
ബുക്ക് ബയന്റിംഗ് - ഷോൺ ജോർജ് വർഗ്ഗീസ് - രണ്ടാം സ്ഥാനം
കുടനിർമ്മാണം - മാധവ് ഒന്നാം സ്ഥാനം
ചന്ദനത്തിരി നിർമ്മാണം - ആനന്ദ് ഒന്നാം സ്ഥാനം
ഗണിത പാർട്ട് - ബിബിന ശാസ്ത്ര പാർട്ട് - അഭി ഷാജി, വിജിത ബിനു - ഒന്നാം സ്ഥാനം
ഒന്നാം സ്ഥാനത്തിനർഹരായവർ ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ചു.
ഉറുദു സംഘഗാനം - രണ്ടാം സ്ഥാനം
ഉറുദു പദ്യംചൊല്ലൽ - രണ്ടാ സ്ഥാനം
ഹിന്ദി പ്രസംഗം - ഒന്നാം സ്ഥാനം
കവിതാലാപനം - രണ്ടാം സ്ഥാനം
എന്നിവ കരസ്ഥമാക്കി.
2019 - 20 അധ്യയന വർഷത്തിൽ ലഘു പരീക്ഷണത്തിന് അക്ഷയ് കെ. അശോക്, ജോയൽ അച്ചൻ കുഞ്ഞ് എന്നിവർക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു.
മുൻസാരഥികൾ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | എൻ.കെ.രാജൻ | 2002-2006 |
2 | വർഗ്ഗീസ് . പി. പീറ്റർ | 2006 - 2015 |
3 | സേതുനാഥ് | 2015 - 2016 |
4 | ജോളിമോൾ ജോർജ് | 2016 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 . ഹരികുമാർ കുമ്പനാട് (മെഴുക് പ്രതിമ നിർമ്മാണത്തിൽ പ്രസിദ്ധൻ)
ദിനാചരണങ്ങൾ
പഠനത്തോടൊപ്പം കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നു അതിൽ ഒന്നാണ് ദിനാചരണങ്ങൾ.ഓരോദിനത്തിന്റെയും പ്രസക്തി ഉൾക്കൊണ്ട അക്കാദമികമായി ചലിപ്പിക്കുവാൻ കഴിയുന്ന ദിനാചരണ പ്രവർത്തനങ്ങൾക്ക് കുട്ടികളിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും . കൂടാതെ പ്രധാന സംഭവങ്ങൾ , പ്രവർത്തനങ്ങൾ , വ്യക്‌തികൾ തുടങ്ങിയവയോടുള്ള ആദരവ് കുട്ടികളെയും സമൂഹത്തെയും അറിയിക്കുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ജൂൺ മുതൽ ഫെബ്രുവരി വരെ നടത്തുന്ന പ്രധാന ദിനാചരണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത് .
ദിനങ്ങൾ | പ്രവർത്തങ്ങൾ |
ജൂൺ 5 : ലോക പരിസ്ഥിതിദിനം
സമാനാദിനങ്ങൾ: ജൂൺ 8 : ലോക സമുദ്ര ദിനം സെപ്റ്റംബർ 16 : ഓസോൺ ദിനം ഫെബ്രുവരി 2 : തണ്ണീർത്തടദിനം മാർച്ച് 21 : ലോക വന ദിനം മാർച്ച് 22 : ലോക ജലദിനം |
വൃക്ഷത്തൈ നടീൽ, ജൈവവൈവിധ്യ പാർക്കിന് തുടക്കം കുറിക്കൽ , പരിസരശുചീകരണം , വീഡിയോ പ്രസന്റേഷൻ , ചിത്രരചന , പരിസ്ഥിതികവിതകളുടെ ആലാപനം , പോസ്റ്റർ , ക്വിസ്സ് |
ജൂൺ 19 : വായനദിനം | വായനശാലാ സന്ദർശനം , വായനാനുഭങ്ങൾ പങ്കുവെക്കൽ ,ക്വിസ്സ് ,കഥാപാത്ര രംഗാവിഷ്‌ക്കാരം ,വായനാ മത്സരം |
ജുലൈ 5: ബഷീർ ദിനം | ബഷീർ കൃതികളുടെ ദൃശ്യാവിഷ്‌കാരം , ചർച്ച , ക്വിസ്സ് |
ജൂൺ 26: ലോക മയക്കുമരുന്ന് വിരുദ്ധ ദിനം | ബോധവത്ക്കരണ പ്രവർത്തനങ്ങൾ , പോലീസ്/എക്സൈസ് ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കൽ , ലഘുലേഖ
സംഘാടനം : ഹെൽത്ത് ക്ലബ്ബ് |
ജൂലൈ 21: ചാന്ദ്ര ദിനം | ചാന്ദ്രദിന ക്വിസ്സ് , പോസ്റ്റർ പ്രദർശനം , ആൽബം , ക്വിസ്സ് |
ആഗസ്റ്റ് 6: ഹിരോഷിമദിനം
സമാന ദിനങ്ങൾ : ആഗസ്റ്റ് 9: ക്വിറ്റ് ഇന്ത്യ ദിനം / നാഗസാക്കി ദിനം |
പോസ്റ്റർ നിർമ്മാണം , ക്വിസ്സ് , സഡാക്കോ കൊക്ക് നിർമ്മാണം ,സി.ഡി.പ്രദർശനം
സംഘാടനം : സോഷ്യൽ ക്ലബ് |
ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം | പ്ലക്കാർഡ് നിർമ്മാണം , റാലി ,സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രപ്രദർശനം , പോസ്റ്റർ നിർമ്മാണം ,സ്വാതന്ത്ര്യദിന മാസിക ,ക്വിസ്സ് |
ആഗസ്റ്റ് 17: (ചിങ്ങം 1: കർഷകദിനം ) | കൃഷി പഴഞ്ചൊല്ലുകൾ , കടങ്കഥകൾ ശേഖരിക്കൽ
സംഘാടനം : പരിസ്ഥിതി ക്ലബ്ബ് |
ആഗസ്റ്റ് 28: അയ്യങ്കാളി ദിനം | നവോത്ഥാന നായകരെ പരിചയപ്പെടൽ , കുറിപ്പ് തയ്യാറാക്കൽ
സംഘാടനം : സോഷ്യൽ ക്ലബ് |
ഒക്ടോബർ 2: ഗാന്ധി ജയന്തി | ചിത്രരചന , പോസ്റ്റർ ,ക്വിസ്സ് , ഗാന്ധി കവിതകളുടെ ആലാപനം ,ആൽബം |
ഒക്ടോബർ 16 : ഓസോൺ ദിനം | പോസ്റ്റർ നിർമ്മാണം , വീഡിയോ പ്രദർശനം , പ്ലക്കാർഡ് നിർമ്മാണം , ക്വിസ്സ് |
നവംബർ 1: കേരളപ്പിറവി ദിനം | പ്രസംഗം , പോസ്റ്റർ , ക്വിസ്സ് , സന്ദേശം , കവിതാലാപനം |
നവംബർ 14: ശിശുദിനം | ചാച്ചാജി അനുസ്മരണം , നെഹ്‌റു തൊപ്പി നിർമ്മാണം , ശിശുദിന റാലി |
ഡിസംബർ 1: എയ്ഡ്സ് ദിനം | ബാഡ്ജ് നിർമ്മാണം , പോസ്റ്റർ , ബോധവൽക്കരണ ക്ലാസ്സ് |
ഡിസംബർ 10 : മനുഷ്യാവകാശ ദിനം | ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ - കുട്ടികൾ , സ്ത്രീകൾ , വൃദ്ധർ , വികലാംഗർ , ഭിന്നശേഷിക്കാർ , ഭിന്നലിംഗക്കാർ തുടങ്ങിയവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ അറിയുക |
ജനുവരി 26: റിപ്പബ്ലിക് ദിനം | ഭരണഘടനാ ശില്പികളുടെ ജന്മദിനങ്ങൾ , പോസ്റ്റർ , ക്വിസ്സ് , പ്രസംഗം ,ദേശഭക്തിഗാനാലാപനം , ആൽബം |
ഫെബ്രുവരി 21 : മാതൃഭാഷാ ദിനം | മലയാളം മാതൃഭാഷ ,പഠനഭാഷ ,ഭരണ ഭാഷ . മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും പരിചയപ്പെടൽ
സംഘാടനം : ഭാഷാ ക്ലബ്ബ് |
ഫെബ്രുവരി 28: ദേശീയ ശാസ്ത്ര ദിനം
നവംബർ 7: സി.വി.രാമൻ.ജന്മദിനം |
ഇന്ത്യയുടെ വിവിധ മേഖലകളിലെ ശാസ്ത്ര നേട്ടങ്ങൾ ചർച്ച
സംഘാടനം : ശാസ്ത്ര ക്ലബ്ബ് |
അദ്ധ്യാപകർ
1 | ശ്രീമതി . ജയദേവി .ആർ | ഹെഡ്മിസ്ട്രസ് |
2 | ശ്രീമതി . സിന്ധു .എബ്രഹാം | പി ഡി ടീച്ചർ |
3 | ശ്രീമതി. ഗീത . പ്രഭ | എൽ .പി. എസ്. ടി |
4 | ശ്രീമതി .മിഷ .എം | എൽ .പി .എസ്. ടി |
5 | ശ്രീമതി .അശ്വതി .ആർ കുറുപ്പ് | എൽ .പി .എസ്. ടി |
6 | ശ്രീമതി .വിദ്യ. കെ .ആർ നായർ | യു. പി .എസ്. ടി |
7 | ശ്രീമതി .മഞ്ജു .എൽ | യു. പി .എസ്. ടി |
8 | ശ്രീ .പൊന്നമ്മ .പത്രോസ് | പാർട്ട് ടൈം ജൂനിയർ ഹിന്ദി ലാങ്ഗേജ് ടീച്ചർ |
അനധ്യാപകർ
1 | ശ്രീമതി .ഓമന എം.കെ | പി.ടി.സി.എം |
---|---|---|
2 | ശ്രീമതി. സീനത്ത് .ബീവി പി.എ | പി.ടി.സി.എം |
3 | ശ്രീമതി .പ്രകാശിനി പ്രകാശൻ | കുക്ക് |
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി പ്രർത്തിക്കുന്നു.എല്ലാ കുട്ടികളും സജിവമായി പങ്കെടുക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷാ ക്ലബ്,ശാസ്ത്ര ക്ലബ്,ഗണിത ക്ലബ്,സാമൂഹിക ശാസ്ത്ര ക്ലബ്,ഇക്കോ ക്ലബ് ഇവ പ്രവർത്തിക്കുന്നു.
ക്ലബുകൾ
- സയൻസ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- കൃഷി
- ഭക്ഷ്യമേള
- ക്വിസ് മത്സരങ്ങൾ
- പ്രദർശനങ്ങൾ
- ടാലന്റ് ലാബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
=വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം=
തിരുവല്ല - കുമ്പഴ റോഡിലുള്ള കുമ്പനാട് ജംഗ്ഷനിൽ നിന്ന് ആറാട്ടുപുഴ റോഡിലൂടെ 130 m സഞ്ചരിക്കുമ്പോൾ റോഡിന്റെ വലുത് ഭാഗത്തായിട്ടാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:9.365584,76.653916|zoom=18}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37337
- 1872ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ