ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർസെക്കന്ററി വിഭാഗം

കേരളത്തിൽ യു.ജി.സി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത് 1990 ഫെബ്രുവരി മാസത്തിലായിരുന്നു. അതേതുടർന്ന് കോളേജുകളിൽ നിന്നും ഘട്ടംഘട്ടമായി പ്രീഡിഗ്രി വേർപെടുത്തി കുറേ സ്കൂളുകളിൽ 11, 12 ക്ലാസുകൾ തുടങ്ങുവാനും തീരുമാനമായി. ആ വർഷം തന്നെ 31 വിദ്യാഭ്യാസ ജില്ലകളിൽ ഓരോ സർക്കാർ സ്കൂൾ മാത്രം തിരഞ്ഞെടുത്ത കേരളത്തിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ഹരിശ്രീ കുറിച്ചു. 1991 ചില സ്വകാര്യ സ്കൂളുകൾ കൂടി ഹയർസെക്കൻഡറി ആയി ഉയർത്താൻ തീരുമാനിച്ചു. 19.5.1990 ലെ സ്കൂൾ ബോർഡ് തീരുമാനപ്രകാരം ഹയർസെക്കൻഡറി ക്ലാസ്സുകൾ തുടങ്ങുന്നതിന് വേണ്ടി ഉള്ള അപേക്ഷ നാം ഗവണ്മെന്റിലേക്കു അയച്ചിരുന്നു. ബന്ധപ്പെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെ സ്ഥലസൗകര്യങ്ങൾ പരിശോധിച്ച് അനുകൂലമായ റിപ്പോർട്ട് നൽകി.

1991-92 ൽ ഹ്യൂമാനിറ്റീസ് കോഴ്സ് അനുവദിച്ചു കിട്ടി. ഈ നേട്ടത്തിന്റെ പിന്നിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ ചന്ദ്രശേഖരനെയും പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡന്റ് ആയിരുന്ന ശ്രീ ഉമ്മൻ തലവടിയുമാണ്. ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ട മധ്യതിരുവിതാംകൂറിലെ പ്രഥമ സ്കൂളാണ് ഇത്. കോഴ്സിന്റെ ഉദ്ഘാടനം 1991 സെപ്റ്റംബർ രണ്ടാം തീയതി പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡന്റ് ശ്രീ ഉമ്മൻ തലവടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. ആർ രാമചന്ദ്രൻ നായർ നിർവഹിക്കുകയുണ്ടായി.അങ്ങനെ ഏബ്രഹാം മാർത്തോമ്മ മെമ്മാറിയൽ ഹൈസ്കൂൾ, ഏബ്രഹാം മർത്തോമ്മ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളായി വളർന്നു.

10 ക്ലാസ്സ്‌ മുറികളും,5 ലാബാറട്ടറികളും, ഒരു കമ്പ്യൂട്ടർ ലാബും, 20 അദ്ധ്യാപകരും 2 ലാബ്  അസ്സിസ്റ്റന്റുകളും ഉള്ള 4 നിരകളായിട്ടുള്ള ഹയർസെക്കൻഡറി വിഭാഗം ആണ് സ്കൂളിൽ ഉള്ളത്.സയൻസ്, കോമേഴ്‌സ് ,ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിൽ രണ്ടു ബാച്ച് വീതം ഉണ്ട് .വിദ്യാർത്ഥികളുടെ  സേവനസന്നദ്ധത വളർത്തുന്ന യൂണിറ്റുകളായ എൻ.സി സി,എസ് പി സി, സ്കൗട്ട് &ഗൈഡ്സ് ,എൻ എസ് എസ് തുടങ്ങിയവ സ്കൂളിൽ നിലവിൽ ഉണ്ട്.

ആൺകുട്ടികൾ 162
പെൺകുട്ടികൾ 168
ആകെ വിദ്യാർത്ഥികൾ 330
അദ്ധ്യാപകർ 20
അനദ്ധ്യാപകർ 2
ക്രമ നമ്പർ പേര് വിദ്യാഭ്യാസയോഗ്യത വിഷയം
1 വർഗ്ഗീസ് മാത്യു തരകൻ MA BEd ഇംഗ്ലീഷ്
2 മറിയാമ്മ ജോർജ്ജ് MA BEd മലയാളം
3 റെനി ലൂക്ക് MSc BEd ഫിസിക്സ്
4 ലീന കെ ഈശോ MSc BEd കെമിസ്ട്രി
5 റോണി എം ഏബ്രഹാം MSc BEd,SET ബോട്ടണി
6 കെ. മേരി ജോൺ MSc BEd സുവോളജി
7 മാത്യു തോമസ് MCom BEd,SET അക്കൗണ്ടൻസി
8 മെറീനാ വർഗ്ഗീസ് MCA കമ്പ്യൂട്ടർ അപ്ലിക്കേഷൻ
9 റീനി ഏബ്രഹാം MSc BEd,SET മാത്തമാറ്റിക്സ്
10 ജീനു മേരി വർഗ്ഗീസ് MSc BEd കെമിസ്ട്രി
11 ടീന ഏബ്രഹാം MA BEd,SET ഇംഗ്ലീഷ്
12 സിബി മത്തായി MSc M.Phil, BEd,SET ഫിസിക്സ്
13 ബിൽബി ജോസഫ് MA,M.Phil,BEd പൊളിറ്റിക്കൽ സയൻസ്
14 അനൂപ എൽ MSc M.Phil BEd,NET ജിയോഗ്രഫി
15 സംഗീത എം ദാസ് MA MEd ഇക്കണോമിക്സ്
16 രമ്യ വർഗ്ഗീസ് MA BEd,SET ഇക്കണോമിക്സ്
17 ലിനു കെ വർഗ്ഗീസ് MA BEd,SET ഹിന്ദി
18 ആൻസി രാജൻ MA BEd,SET ഹിസ്റ്ററി
19 ഡെറ്റി മേരി ജോൺ MCom BEd,SET ബിസിനസ് സ്റ്റഡീസ്

ലാബ് അസിസ്റ്റന്റ്

ക്രമ നമ്പർ പേര്
1 റോബിൻ തോമസ് കോശി
2 എൽസം സി. മാത്യു